മഷിക്കുപ്പി സമരത്തില്‍ നിന്നും ഒട്ടുംവളർച്ച നേടിയിട്ടില്ലാത്ത കോണ്‍ഗ്രസുകാരനാണ് സതീശന്‍: ജയരാജന്‍
ആക്രമിക്കപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ ശ്രീ തിരുവഞ്ചൂരിനെ, അപ്പോൾത്തന്നെ വിളിച്ച മാധ്യമങ്ങൾക്ക് മുമ്പാകെ തിരുവഞ്ചൂർ പറഞ്ഞത് - 'തന്നെയാരും കയ്യേറ്റം ചെയ്യുകപോലും ഉണ്ടായില്ല ' എന്നായിരുന്നു.

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും യു ഡി എഫിനുമെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ചുവന്ന മഷി നിറച്ച കുപ്പിയുമായി സമരം നടത്തിയ കെ എസ് യു വിൽ നിന്നും ഒട്ടും വളർച്ച നേടാത്ത കോൺഗ്രസുകാരനെയാണ് ഇന്ന് വി ഡി സതീശൻ സ്വയം അനാവരണം ചെയ്യപ്പെട്ടതെന്നാണ് എം എവി ജയരാജന്‍ കുറിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കേരള ദ്രോഹ തീരുമാനത്തിനെതിരെ, നാടിനൊപ്പം ചേർന്ന് ശബ്ദമുയർത്താൻ വല്ലാതെ മടിച്ച വി ഡി സതീശന്, സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആക്രമണക്കഥയുൾപ്പടെ ഉണ്ടാക്കി സംസാരിക്കാൻ നൂറുനാവാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. എംവി ജയരാജന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം..
സമരനാടകത്തുടർച്ച - മഷിക്കുപ്പി സമരത്തിൽ നിന്നും വി ഡി സതീശന്റെ വ്യാജ ആക്രമണക്കഥ വരെ...
===============
ചുവന്ന മഷി നിറച്ച കുപ്പിയുമായി സമരം നടത്തിയ കെ.എസ്.യു വിൽ നിന്നും ഒട്ടും വളർച്ച നേടാത്ത കോൺഗ്രസുകാരനെയാണ് ഇന്ന് വി ഡി സതീശൻ സ്വയം അനാവരണം ചെയ്യപ്പെട്ടത്. കോൺഗ്രസിലെ ഉൾപ്പടെ വലിയ നേതാക്കളിരുന്ന 'പ്രതിപക്ഷ നേതാവ്' പദവിയുടെ വലിപ്പത്തിനൊത്തുയരാൻ അദ്ദേഹത്തിന് സാധിച്ചില്ലെന്ന് മാത്രമല്ല, ആ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തും വിധം നിർലജ്ജം വ്യാജ ആക്രമണക്കഥ സൃഷ്ടിച്ച് പത്രസമ്മേളനം നടത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രീ സതീശൻ ശ്രമിച്ചതും നാടാകെ തിരിച്ചറിഞ്ഞു.
ആക്രമിക്കപ്പെട്ടു എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ ശ്രീ തിരുവഞ്ചൂരിനെ, അപ്പോൾത്തന്നെ വിളിച്ച മാധ്യമങ്ങൾക്ക് മുമ്പാകെ തിരുവഞ്ചൂർ പറഞ്ഞത് - 'തന്നെയാരും കയ്യേറ്റം ചെയ്യുകപോലും ഉണ്ടായില്ല ' എന്നായിരുന്നു. അതോടെ ശ്രീ വി ഡി സതീശൻ പറഞ്ഞ വ്യാജ ആക്രമണക്കഥ, സ്വപ്നയുടെ ആരോപണം പോലെ നിമിഷനേരം കൊണ്ട് തുറന്നുകാട്ടപ്പെട്ടു.
പിന്നാലെ വന്ന അഭിനയ പ്രതിഭകളേയും ജനങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടംവഴി ഓടിച്ചു. കൈ ചവിട്ടി ഒടിച്ചു എന്നുപറഞ്ഞ് ആദ്യം കൈയാകെ പ്ലാസ്റ്ററിട്ടയാൾ, പിന്നെ ഒരു ചരടില്ലെന്നോണം കൈ തൂക്കിയിട്ട് മാധ്യമങ്ങൾക്ക് മുന്നിൽ വന്നതോടെ ആ കള്ളവും വെളിച്ചത്തായി. കയ്യൊടിഞ്ഞാൽ പിന്നെ ആ കൈ അനക്കാൻ കഴിയാത്തവിധം വേദന ആയിരിക്കുമെന്നും കയ്യിലിട്ട പ്ലാസ്റ്ററത്രയും 10 മിനുട്ടുകൊണ്ട് നീക്കം ചെയ്യാൻ സാധിക്കില്ലെന്നും ജനങ്ങളാകെ സോഷ്യൽ മീഡിയായിൽ തുറന്നു കാണിച്ചതോടെ, യു. ഡി. എഫ് ഉടായിപ്പിനെതിരെ എല്ലാവരും രംഗത്തിറങ്ങി..
കേന്ദ്ര സർക്കാരിന്റെ കേരള ദ്രോഹ തീരുമാനത്തിനെതിരെ, നാടിനൊപ്പം ചേർന്ന് ശബ്ദമുയർത്താൻ വല്ലാതെ മടിച്ച ശ്രീ വി ഡി സതീശന്, സംസ്ഥാന സർക്കാരിനെതിരെ വ്യാജ ആക്രമണക്കഥയുൾപ്പടെ ഉണ്ടാക്കി സംസാരിക്കാൻ നൂറുനാവാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്തിരുന്ന് ജനങ്ങളേയും സമൂഹത്തേയും തെറ്റിദ്ധരിപ്പിച്ച അദ്ദേഹം, ആ സ്ഥാനത്തുതുടരാൻ യോഗ്യനാണോ എന്ന് സ്വയം ആലോചിക്കണം.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications