Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗിന്റെ കരുത്തന്‍; അബ്ദുറഹ്മാന്‍ രണ്ടത്താണി പുനലൂരില്‍, 33000 വോട്ടിന്റെ ഭൂരിപക്ഷമുള്ള ഇടതു കോട്ട

മലപ്പുറം: കൊല്ലം ജില്ലയിലെ പുനലൂര്‍ നിയമസഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ നേതൃത്വം പ്രഖ്യാപിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണിയാണ് പുനലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുക. മണ്ഡലം ഇത്തവണയും മുസ്ലിം ലീഗിന് വിട്ടകൊടുത്തതില്‍ കോണ്‍ഗ്രസിനകത്ത് അമര്‍ഷം നിലനില്‍ക്കവെയാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ പുനലൂര്‍ എന്ന ഇടതുകോട്ട പിടിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും പേരാമ്പ്ര, പുനലൂര്‍ മണ്ഡലങ്ങളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ പിന്നീട് അറിയാമെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്. രണ്ടത്താണി മുസ്ലിം ലീഗില്‍ വീണ്ടും ഒതുക്കപ്പെടുകയാണോ എന്ന ചോദ്യവും ഇതോടെ ഉയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

മൂന്നാമൂഴത്തില്‍ കാലിടറിയ രണ്ടത്താണി

മൂന്നാമൂഴത്തില്‍ കാലിടറിയ രണ്ടത്താണി

താനൂരില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു 2016 വരെ അബ്ദുറഹ്മാന്‍ രണ്ടത്താണി. രണ്ടുതവണയാണ് അദ്ദേഹം താനൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. മൂന്നാമൂഴം തേടിയപ്പോള്‍ പക്ഷേ, തോറ്റു. ഇടത് സ്വതന്ത്രനായി മല്‍സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് വി അബ്ദുറഹ്മാനാണ് 2016ല്‍ താനൂരില്‍ ജയിച്ചത്.

രണ്ടത്താണിക്ക് പകരം ഫിറോസ്

രണ്ടത്താണിക്ക് പകരം ഫിറോസ്

അബ്ദുറഹ്മാന്‍ രണ്ടത്താണിയെ മുസ്ലിം ലീഗ് ഇത്തവണ താനൂരില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. മുസ്ലിം ലീഗീന്റെ ശക്തികേന്ദ്രമാണ് താനൂര്‍. എന്നാല്‍ ഇവിടെ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനെയാണ് ഇത്തവണ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

മലപ്പുറത്തെ സുരക്ഷിത മണ്ഡലങ്ങള്‍ നല്‍കിയില്ല

മലപ്പുറത്തെ സുരക്ഷിത മണ്ഡലങ്ങള്‍ നല്‍കിയില്ല

മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം 90 ശതമാനം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോഴും രണ്ടത്താണിയുടെ പേരുണ്ടായിരുന്നില്ല. ഇനി പേരാമ്പ്ര മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ കൂടിയാണ് പ്രഖ്യാപിക്കാനുള്ളത്.

പിഎംഎ സലാം ജനറല്‍ സെക്രട്ടറി

പിഎംഎ സലാം ജനറല്‍ സെക്രട്ടറി

സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് തിരൂരങ്ങാടി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു. തിരൂരങ്ങാടിയില്‍ ഉയര്‍ന്നുകേട്ട പേരാണ് പിഎംഎ സലാമിന്റേത്. മജീദ് ഇവിടെ സ്ഥാനാര്‍ഥിയായതോടെ ജനറല്‍ സെക്രട്ടറിയായി പിഎംഎ സലാമിനെ നിയമിച്ചിരിക്കുകയാണ് മുസ്ലിം ലീഗ്. മജീദിനെതിരെ തിരൂരങ്ങാടിയില്‍ പ്രതിഷേധം ശക്തമാണ്.

2016ല്‍ തോറ്റ മണ്ഡലം

2016ല്‍ തോറ്റ മണ്ഡലം

2016ലും മുസ്ലിം ലീഗ് മല്‍സരിച്ച മണ്ഡലമാണ് പുനലൂര്‍. ഡോ. എ യൂനുസ് കുഞ്ഞായിരുന്നു ലീഗ് സ്ഥാനാര്‍ഥി. സിപിഐയിലെ കെ രാജുവിനോടാണ് അദ്ദേഹം നേരിട്ടത്. 2006 മുതല്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചുവരുന്ന ഇടതുനേതാവാണ് രാജു. 33000 വോട്ടുകള്‍ക്കായിരുന്നു 2016ലെ അദ്ദേഹത്തിന്റെ ജയം.

25 വര്‍ഷമായി ഇടതുപക്ഷത്തിനൊപ്പം

25 വര്‍ഷമായി ഇടതുപക്ഷത്തിനൊപ്പം

കഴിഞ്ഞ 25 വര്‍ഷമായി യുഡിഎഫ് സ്ഥാനാര്‍ഥി പുനലൂരില്‍ ജയിച്ചിട്ടില്ല. 1991ല്‍ കോണ്‍ഗ്രസിലെ പുനലൂര്‍ മധു ആണ് ഏറ്റവും ഒടുവില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച യുഡിഎഫ് എംഎല്‍എ. പിന്നീട് തുടര്‍ച്ചയായി ഇടത്തോട്ട് ചാഞ്ഞിരിക്കുന്ന മണ്ഡലമാണ് പുനലൂര്‍. അതുകൊണ്ടുതന്നെ രണ്ടത്താണിക്ക് വലിയ ദൗത്യമാണ് മുസ്ലിം ലീഗ് നല്‍കിയിരിക്കുന്നത്.

പേരാമ്പ്രയില്‍ ആര്

പേരാമ്പ്രയില്‍ ആര്

പേരാമ്പ്രയില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആര് എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചത്. യുവ മുഖത്തെ പേരാമ്പ്രയില്‍ ഇറക്കുമെന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ നല്‍കുന്ന സൂചന.

കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+