കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണയില്ലെങ്കില്‍ കളിമാറും: കേരളത്തിലെ കോണ്‍ഗ്രസിന് പ്രത്യേക നിര്‍ദേശം നല്‍കി ഹൈക്കമാന്‍ഡ്

Google Oneindia Malayalam News

തിരുവനന്തപുരം: മികച്ച രീതിയിലുള്ള പോളിങ്ങാണ് കേരളത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിനെയും സിപിഎമ്മിനേയും സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ വിധിയെഴുത്താണ് നടന്നുകൊണ്ടിരിക്കുന്നത്. അധികാരത്തില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ രാജ്യത്ത് ഒരിടത്തും ഭരണത്തിലില്ലാത്ത പാര്‍ട്ടിയായി സിപിഎം മാറും. കോണ്‍ഗ്രസിനെ സംബന്ധിച്ചാവട്ടെ ദേശീയ തലത്തിലേക്കുള്ള തിരിച്ച് വരവില്‍ തന്നെ നിര്‍ണ്ണായകമാവുക കേരളത്തിലെ ജനവിധിയാണ്. അതിനാല്‍ തന്നെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍തനങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും അതീവ ശ്രദ്ധയാണ് പുലര്‍ത്തിയത്. കൂടാതെ പ്രത്യേക നിര്‍ദേശവും നേതൃത്വം ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

മണ്ഡലം അടിസ്ഥാനമാക്കി

മണ്ഡലം അടിസ്ഥാനമാക്കി

മണ്ഡലം അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ ഹൈക്കമാന്‍ഡ് ശേഖരിക്കുന്നത്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട് കുറയുന്ന പഞ്ചാത്തലമുണ്ടാ ബന്ധപ്പെട്ട നേതാക്കള്‍ മറുപടി പറയേണ്ടി വരുമെന്ന മുന്നറിയിപ്പാണ് എഐസിസി നേതൃത്വം നല്‍കിയിരിക്കുന്നത്. പതിവ് പല്ലവികള്‍ ആവര്‍ത്തിച്ചുള്ള ഒഴിമാറലിന് ഒരു നേതാക്കളേയും ഇത്തവണ അനുവദിക്കില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

പോളിങ് ദിനത്തില്‍

പോളിങ് ദിനത്തില്‍

പോളിങ് ദിനത്തില്‍ പരമാവധി വോട്ടര്‍മാരെ ബുത്തിലെത്തിക്കാനുള്ള ശ്രദ്ധയുണ്ടാവണം. ഇതില്‍ അപാകതയുണ്ടായാല്‍ നേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വരും. പ്രാദേശിക തലത്തില്‍ ബൂത്തുകളെ നിരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇത്തവണ എഐസിസി പ്രത്യേക സംഘത്തിന് തന്നെ രൂപം നല്‍കിയിട്ടുണ്ട്.

പ്രത്യേക ശ്രദ്ധ

പ്രത്യേക ശ്രദ്ധ

ഇവരാണ് തിരഞ്ഞെടുപ്പ് ദിനത്തിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ അണികളുടേയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നത്. ഹൈക്കമാന്‍ഡിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലോ വ്യക്തിപരമായ കാരണങ്ങളാലോ വോട്ട് കുറയാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് ഹൈക്കമാന്‍ഡിന്‍രെ കര്‍ശന നിര്‍ദേശം.

ഉറച്ച വോട്ടുകള്‍

ഉറച്ച വോട്ടുകള്‍

മുന്നണിയുടെ ഉറച്ച വോട്ടുകള്‍, സ്വാധീനത്താല്‍ ലഭിക്കുമായിരുന്ന വോട്ടുകള്‍, പോളിങ് കുറവ്, ഉറച്ച വോട്ടുകളുടെ നഷ്ടം തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേക സംഘം നിര്‍ദേശിക്കും. വോട്ടിങ് ദിനത്തിലെ പ്രാദേശിക നേതാക്കളുടെ ഇടപെടലും പ്രവര്‍ത്തനവും സംഘം നിരീക്ഷീക്കും. മുന്നണി നേതാക്കളും പ്രാദേശിക പ്രവര്‍ത്തകരും ഇവരുടെ നിരീക്ഷണത്തിന് കീഴിയിലുണ്ട്.

നേതാക്കള്‍ എന്ത് ചെയ്തു

നേതാക്കള്‍ എന്ത് ചെയ്തു


പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രാദേശിക നേതാക്കള്‍ എന്ത് ചെയ്തു. പ്രവര്‍ത്തന മികവ് എത്രത്തോളമായിരുന്നു. ഇതോടൊപ്പം തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച് ഹൈക്കമാന്‍ഡിന് നല്‍കുകയും ചെയ്യും. ഇവര്‍ക്കെതിരെ തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ നടപടികള്‍ സ്വീകരിക്കും.

തുടക്കത്തിലും സേന

തുടക്കത്തിലും സേന

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അട്ടിമറി നടത്തുന്നവരെ കണ്ടെത്താനായിരുന്നു തുടക്കത്തില്‍ ഈ സേന പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി സ്വകാര്യ ഏജന്‍സികളെ നിയോഗിച്ച് മണ്ഡലം അടിസ്ഥാനത്തില്‍ എഐസിസി സര്‍വേ നടത്തിയിരുന്നു. ഒരു പരിധി വരെ ഇത് വലിയ തോതില്‍ വിജയം കണ്ടുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതോടെയാണ് ഇത്തരം സംഘത്തിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചത്.

കൊല്ലം അടക്കമുള്ള ജില്ലകളില്‍

കൊല്ലം അടക്കമുള്ള ജില്ലകളില്‍

കൊല്ലം അടക്കമുള്ള പല ജില്ലയിലും നേരത്ത തന്നെ തന്നെ എഐസിസിയുടെ ഈ പ്രത്യേക സംഘം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു കഴിഞ്ഞ തവണ യുഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കാതെ പോയ മണ്ഡലമാണ് കൊല്ലം. ഇവിടെ ഇത്തവണ പാര്‍ട്ടിക്ക് വലിയ വിജയ പ്രതീക്ഷയാണ് ഉള്ളത്. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ അവിടെ കാല് വാരല്‍ തുടങ്ങിയതായുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സംഘം ഇവിടെ എത്തിയത്.

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കേരളത്തിൽ ഭരണമാറ്റമുണ്ടാകും | Oneindia Malayalam

English summary
kerala assembly election 2021: aicc gave special instructions to the Congress leadership in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X