കോൺഗ്രസ് സ്ഥാനാർഥികളെ ഇന്നറിയാം; നേമത്ത് മത്സരിക്കാൻ ഉപാധികൾ മുന്നോട്ടുവച്ച് ഉമ്മൻചാണ്ടി
കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളെ ഇന്നറിയാം. ഇന്ന് വൈകീട്ട് ആറുമണിക്ക് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. സ്ഥാനാർഥി നിർണയത്തിലെ അവസാനവട്ട ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കൾ കൂടിക്കാഴ്ച നടത്തും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം

നേമത്ത് ഉമ്മൻചാണ്ടി
നേമത്ത് സ്ഥാനാർഥിയാകാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്നദ്ധത അറിയിച്ചു. നേമത്ത് മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വവും ഉമ്മൻചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എ ഗ്രൂപ്പ് നേതാക്കളും ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിക്ക് ഗുണകരമാകുമെങ്കിൽ നേമം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ താൻ തയ്യാറാണെന്ന് ഉമ്മൻചാണ്ടി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ, നേമത്ത് മത്സരിക്കണമെങ്കിൽ ഉമ്മൻചാണ്ടി ചില ഉപാധികൾ മുന്നോട്ടുവച്ചതായാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനാർഥി
യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ഉമ്മൻചാണ്ടിയായിരിക്കും. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉമ്മൻചാണ്ടിയുടെ പൊതു സ്വീകര്യത തന്നെയാണ് ഇതിന് കാരണം. ഉമ്മൻചാണ്ടിയെ ഉയർത്തിക്കാട്ടി തിരഞ്ഞടുപ്പിനെ നേരിട്ടാൽ മികച്ച നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്ഥാനാർഥി പ്രഖ്യാപനത്തോടൊപ്പം ഇക്കാര്യവും കെപിസിസി അധ്യക്ഷൻ ഔദ്യോഗികമായി പ്രഖ്യപിച്ചേക്കും.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ
കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി ഉമ്മൻചാണ്ടി പ്രതിനിധികരിക്കുന്ന മണ്ഡലമായ പുതുപ്പള്ളിയിൽ ഇത്തവണ ആരാകും സ്ഥാനാർഥിയെന്ന കാര്യത്തിലും സസ്‌പെൻസ് നിലനിൽക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ മകൻ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനോ, അപ്രതീക്ഷിത സ്ഥാനാര്‍ഥികളോ പുതുപ്പള്ളിയിൽ വന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്.

20 സിറ്റിങ് എംഎൽഎമാർ മത്സരരംഗത്തുണ്ടാകും
കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന 21 കോൺഗ്രസ് എംഎൽഎമാരിൽ 20 പേരും ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇരിക്കൂർ മണ്ഡലത്തെ പ്രതിനിധികരിച്ചിരുന്ന കെ.സി ജോസഫിന് ഇത്തവണ സീറ്റ് ലഭിച്ചില്ല. തന്റെ വിശ്വസ്തൻ കൂടിയായ ജോസഫിന് വേണ്ടി അവസാനം വരെ ഉമ്മൻചാണ്ടി സമ്മർദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. സ്ഥാനാർഥി നിർണയത്തിലെ ഹൈക്കമാൻഡ് മാനദണ്ഡമാണ് ജോസഫിന് തിരിച്ചടിയായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് തന്നെയാകും ജനവിധി തേടുക.

രണ്ട് മണ്ഡലങ്ങളിൽ രാഹുലിന്റെ തീരുമാനം നിർണായകം
വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധിയുടെ സാനിധ്യവും ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മേൽക്കൈയാണെന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ട് തന്നെ രാഹുലിന്രെ തീരുമാനവും നിർണായകമാണ്. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ കൽപ്പറ്റയിലും നിലമ്പൂരും രാഹുലിന്റെ നോമിനകളും സ്ഥാനാർഥികളാവുക. എബിൻ മുട്ടപ്പള്ളിയെ കൽപ്പറ്റയിൽ സ്ഥാനാർഥിയാക്കണമെന്ന് രാഹുൽ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

ജ്യോതി വിജയകുമാറിന്റെ സാധ്യത മങ്ങുന്നു
ജ്യോതി വിജയകുമാറിനെ നേരത്തെ വട്ടിയൂർക്കാവിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ, ശബരിമല യുവതീപ്രവേശനത്തെ പിന്തുണച്ച ജ്യോതിയുടെ നിലപാടിനോട് സംസ്ഥാനത്തെ കോൺഗ്രസിന് എതിർപ്പുണ്ട്. ജ്യോതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെ നിലപാടിനനുസരിച്ച് ആയിരിക്കും.

താൻ മത്സരിക്കാൻ തയ്യാറെന്ന് കെസി
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കാന്‍ തയാറെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകാത്ത സാഹചര്യത്തിലാണ് നീക്കം. ഉമ്മന്‍ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ വയ്യെങ്കില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ കെ സി വേണുഗോപാല്‍ നാടകീയ പ്രഖ്യാപനം നടത്തി. രണ്ട് മണ്ഡലങ്ങളിലും തനിക്ക് വിജയ സാധ്യതയുണ്ടെന്ന് കെ സി വേണുഗോപാല്‍.
Recommended Video

മറ്റ് സാധ്യതകൾ
കണ്ണൂര്‍-സതീശന്‍ പാച്ചേനി, ബാലുശേരി- ധര്‍മജന്‍ ബോള്‍ഗാട്ടി, തൃശൂർ- പത്മജ വേണുഗോപാല്‍, കോന്നി-റോബിന്‍ പീറ്റര്‍, കഴക്കൂട്ടം-എസ്.എസ്.ലാല്‍, മാനന്തവാടി-പി.കെ.ജയലക്ഷ്‌മി, വൈക്കം-ഡോ.പി.ആര്‍.സോന, തരൂര്‍- കെ.എ.ഷീബ, നിലമ്പൂര്‍-വി.വി.പ്രകാശ്, ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റ്യൻ, ഉദുമ-ബാലകൃഷ്‌ണൻ, കൊച്ചി-ടോണി ചമ്മിണി, കൊയിലാണ്ടി-കെ.പി.അനില്‍ കുമാര്‍/എന്‍.സുബ്രഹ്മണ്യന്‍, കോഴിക്കോട് നോർത്ത് - കെ.എം.അഭിജിത്ത്, ചാലക്കുടി - മാത്യു കുഴൽനാടൻ എന്നിവരാണ് അന്തിമ സാധ്യതാ പട്ടികയിൽ ഉള്ളത്.
സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications