കോണ്‍ഗ്രസ് 80 സീറ്റ് വരെ ഉറപ്പിച്ചു, ടീം രാഹുല്‍ റിപ്പോര്‍ട്ട്, തൃശൂരും കൊല്ലവും ആലപ്പുഴയും മറിയും
തിരുവനന്തപുരം: കേരളത്തില്‍ സര്‍വേകള്‍ നല്‍കിയ അമിത ആത്മവിശ്വാസത്തില്‍ ഇടതുപക്ഷം പിന്നോട്ട് പോയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇടതുപക്ഷം വിചാരിക്കാത്ത തരത്തില്‍ കോണ്‍ഗ്രസ് പല കോട്ടകളിലും കടന്നുകയറുമെന്നാണ് റിപ്പോര്‍ട്ട്. ടീം രാഹുലും ഇത്തരം കാര്യങ്ങളൊക്കെ ഉറപ്പിക്കുന്നു. ഇടതുപക്ഷത്തിന് വിരുദ്ധമായ ഒരു സൈലന്റ് വേവ് കേരളത്തിലുണ്ടെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ പല ജയങ്ങളും ചെറിയ ഭൂരിപക്ഷത്തിലാവുമെന്നാണ് സൂചന. എങ്കിലും ഭരണം കൂടെയുണ്ടാവും.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കോണ്‍ഗ്രസ് അതിശക്തം
കോണ്‍ഗ്രസിന്റെ സംഘടനാ ബലം സിപിഎമ്മിനോളം ഇല്ലെങ്കിലും കടുത്ത മത്സരം തന്നെ ഇവിടെ കോണ്‍ഗ്രസ് കാഴ്ച്ചവെച്ചിട്ടുണ്ട്. സിറ്റിംഗ് എംഎല്‍എമാര്‍ മാറിയ പല മണ്ഡലങ്ങളിലും അതിശക്തമായ മത്സരമാണ് നടക്കുന്നത്. കോഴിക്കോട് നോര്‍ത്ത് അതിലൊരു മണ്ഡലമാണ്. കോണ്‍ഗ്രസ് ഇറക്കിയ പുതുമുഖ നിരയാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഗ്രൗണ്ട് റിപ്പോര്‍ട്ട് പ്രകാരം ഏഴുപതില്‍ അധികം മണ്ഡലങ്ങളില്‍ ടൈറ്റ് മത്സരമാണ് നടക്കുന്നത്. 30 സീറ്റുകളില്‍ അധികം കോണ്‍ഗ്രസ് ഉറപ്പിക്കുന്നുമുണ്ട്.

80 സീറ്റ് കൂടെ പോരും
80 സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്നാണ് ടീം രാഹുല്‍ നടത്തിയ സര്‍വേയില്‍ പറയുന്നത്. ഇത് മണ്ഡലങ്ങളിലെ പൊതുവികാരമാണ് പരിശോധിച്ചത്. യുഡിഎഫിന്റെ പുതുമുഖങ്ങള്‍ സിപിഎമ്മിന്റെ സിറ്റിംഗ് എംഎല്‍എമാരെ വെള്ളം കുടിപ്പിക്കുന്നു എന്നാണ് വിവരം. പല സിറ്റിംഗ് എംഎല്‍എമാരും ഇത്തവണ തോല്‍ക്കുകയോ ഭൂരിപക്ഷം കുറയുകയോ ചെയ്യും. എല്‍ഡിഎഫ് നല്ലതാണെന്ന് പുറമേക്ക് പറയുന്നുണ്ടെങ്കിലും, സര്‍ക്കാര്‍ മാറണമെന്ന് നിഷ്പക്ഷമായി ഇവര്‍ ചിന്തിക്കുന്നുവെന്നാണ് ടീം രാഹുല്‍ പറയുന്നത്. നിശബ്ദ തരംഗമെന്നാണ് രാഹുല്‍ ഇതിനെ വിശേപ്പിക്കുന്നത്.

നേമവും കൂടെ പോരും
രാഹുല്‍ ഗാന്ധി നേമത്തും വയനാട്ടിലുമായി അവസാന ഘട്ടത്തില്‍ നടത്തിയ പ്രചാരണം വന്‍ ഹിറ്റായി എന്നാണ് വിവരം. നിശബ്ദമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോയിടത്ത് നിന്നും വിവരങ്ങള്‍ തേടുന്നുണ്ട്. സിപിഎമ്മും ഇതേ വഴി ആരംഭിച്ചിട്ടുണ്ട്. വയനാട്ടിലെ മൂന്ന് ജില്ലകളിലും റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കോണ്‍ഗ്രസിനെ തേടിയെത്തുക എന്നാണ് സൂചന. കല്‍പ്പറ്റയില്‍ പ്രത്യേക ശ്രദ്ധ തന്നെ രാഹുല്‍ നല്‍കിയിരുന്നു. നേമത്ത് മുരളീധരന് വേണ്ടി മാത്രമാണ് താന്‍ വന്നതെന്ന രാഹുലിന്റെ വാക്കുകള്‍ എല്ലാം മാറ്റിമറിച്ചിട്ടുണ്ട്. നിലവില്‍ മുരളീധരനാണ് മുന്നില്‍. കൂടെ പോരാന്‍ സാധ്യതയുള്ള മണ്ഡലമായിട്ടാണ് കോണ്‍ഗ്രസ് നേമത്തെ കാണുന്നത്. പക്ഷേ ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്.

കുതിപ്പ് ഇടത് കോട്ടകളില്‍
ഇടത് തരംഗമുണ്ടായ തൃശൂര്‍, കൊല്ലം, ആലപ്പുഴ, ജില്ലയില്‍ ഇത്തവണ കോണ്‍ഗ്രസ് അട്ടിമറി ഉറപ്പിക്കുന്നു. വടക്കാഞ്ചേരി തൃശൂരില്‍ നിലനിര്‍ത്തും. കൊല്ലത്ത് കുണ്ടറയും കൊല്ലവും, ചവറയും ഉറപ്പായും ജയിക്കുന്നവയാണെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. ആലപ്പുഴയില്‍ അമ്പലപ്പുഴയും കായംകുളവും ആലപ്പുഴ സീറ്റും കൂടെ പോരും. തൃശൂരില്‍ കുന്നംകുളത്തും ഒല്ലൂരിലും കടുപ്പമേറിയ പോരാട്ടമാണ് നടക്കുന്നത്. ഒന്നിലും ഇപ്പോള്‍ ഇടതുമുന്നണിക്ക് വിജയ സാധ്യത ഇല്ല. തൂത്തുവാരല്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും സീറ്റെണ്ണത്തില്‍ എല്‍ഡിഎഫിനൊപ്പം തന്നെ ഈ ജില്ലകളില്‍ കോണ്‍ഗ്രസ് എത്തും.

പുതുമുഖങ്ങള്‍ ക്ലിക്ക്
കുണ്ടറയിലേക്ക് മണ്ഡലം മാറിയ പിസി വിഷ്ണുനാഥ് മണ്ഡലത്തില്‍ വന്‍ ക്ലിക്കായി. അതിലേറെ ക്ലിക്കായത് കോഴിക്കോട് നോര്‍ത്തില്‍ കെഎം അഭിജിത്താണ്. വന്‍ ഭൂരിപക്ഷം മറികടക്കുക മാത്രമാണ് കോഴിക്കോട്ടുള്ള വെല്ലുവിളി. കൊയിലാണ്ടിയില്‍ സുബ്രഹ്മണ്യന്‍ ഇഞ്ചോടിഞ്ച് പോരിലാണ്. കൊല്ലത്ത് ബിന്ദു കൃഷ്ണ ഇത്തവണ മുകേഷിനെ വീഴ്ത്താനാണ് കൂടുതല്‍ സാധ്യത. പാലക്കാട് ഷാഫി പറമ്പിലും തിരുവനന്തപുരത്ത് വിഎസ് ശിവകുമാറും ഉറച്ച വിജയങ്ങളിലേക്ക് വരും. 40 സീറ്റോളം കൂടുതലായി കോണ്‍ഗ്രസിന് ഇത്തവണ ലഭിക്കുമെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന.

മലബാറില്‍ കടുപ്പം
മലബാര്‍ ഇടതിന്റെ കുത്തകയെന്നത് ഇത്തവണ മാറാനാണ് സാധ്യത. കണ്ണൂരില്‍ കടുപ്പമാണ്. ഇരിക്കൂറും അഴീക്കോടും കണ്ണൂരും തലശ്ശേരിയും മാറിയേക്കാം. ഇവിടൊക്കെ ഇടത് അനുകൂല സാഹചര്യം വരാന്‍ സാധ്യതയുമുണ്ട്. കൊടുവള്ളി, നാദാപുരം ഇത്തവണ യുഡിഎഫിന് ലഭിച്ചേക്കാനാണ് സാധ്യത. നൂര്‍ബിന റഷീദ് കളത്തിലിറങ്ങിയ കോഴിക്കോട് സൗത്തിലും ത്രില്ലര്‍ പോരാട്ടമാണ്. മലപ്പുറത്ത് പൊന്നാനിയും തവനൂരും നിലമ്പൂരും യുഡിഎഫിലേക്ക് ചായുന്നു എന്നാണ് വിവരം. തവനൂരില്‍ അട്ടിമറിക്ക് നല്ല സാധ്യതയുണ്ട്. ഫിറോസ് കുന്നംപറമ്പില്‍ കെടി ജലീലിനേക്കാള്‍ നിറസാന്നിധ്യമായിരുന്നു മണ്ഡലത്തില്‍.

രാഹുല്‍ നായകന്‍
കോണ്‍ഗ്രസിന്റെ ഒരു ഫോര്‍മുലയാണ് മത്സരത്തെ ഇത്ര അനുകൂലമാക്കിയെടുത്തത്. രാഹുല്‍ ഗാന്ധിയാണ് പിണറായിയെ നേരിടുന്നതെന്നും മുഖ്യമന്ത്രി ആരാണെന്ന് പിന്നെയെന്നുമുള്ള തന്ത്രം സംഘടനാ പിഴവുകളെ മറികടക്കുന്നതായിരുന്നു. ഒരു ഗ്രൂപ്പും രാഹുലിന് എതിരല്ല. ചിലയിടത്ത് ഇടഞ്ഞ് നിന്ന മുസ്ലീം ലീഗും എ ഗ്രൂപ്പും ഒരുപോലെ ഓടിനടന്നു. രമേശ് ചെന്നിത്തലയ്ക്ക് തുടരെ സര്‍ക്കാരിനെതിരെ കാര്യങ്ങള്‍ കൊണ്ടുവരാന്‍ ഇത് അവസരമൊരുക്കി. ഉമ്മന്‍ ചാണ്ടിയേക്കാള്‍ സജീവമായി ചെന്നിത്തല നിറഞ്ഞുനിന്നു. പക്ഷേ ഇത് രാഹുല്‍ നയിക്കുന്ന തിരഞ്ഞെടുപ്പാണെന്ന് വോട്ടര്‍മാരിലേക്ക് എത്തിക്കാനും കോണ്‍ഗ്രസിന് സാധിച്ചു. പിണറായി വിജയനല്ലാതെ മറ്റൊരു വോട്ട് പിടിക്കുന്ന നേതാവില്ലാത്തത് ഇടതിന്റെ ചെറിയൊരു വീക്ക്‌നെസ്സായിരുന്നു. വിഎസ് ആയിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നു.
ഗ്ലാമറസായി ആലിയ ഭട്ട്, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications