കെ ബാബു ബിജെപിയില്‍ ചേരാന്‍ ധാരണയായിരുന്നു എന്ന് ഐ ഗ്രൂപ്പ്; തൃപ്പൂണിത്തുറയില്‍ നേട്ടം ബിജെപിക്ക്
കൊച്ചി: ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷമാണ് മുന്‍ മന്ത്രി കെ ബാബുവിനെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ വിളിച്ച് സ്ഥാനാര്‍ഥിയാകാനും പ്രചാരണം ആരംഭിക്കാനും നിര്‍ദേശിച്ചു എന്ന് ബാബു പറയുന്നു. ബാബുവിനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ രാജിവെക്കുമെന്ന് കാണിച്ച് നിരവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
ഇതിന് പിന്നാലെയാണ് ആദ്യ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം മാറ്റിയതും കെ ബാബു മല്‍സരിക്കാനെത്തുന്നതും. എന്നാല്‍ ബാബു ബിജെപിയില്‍ ചേരാന്‍ ധാരണയായിരുന്നു എന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

ബിജെപി ചര്‍ച്ച നടത്തുന്നു
നിരവധി കോണ്‍ഗ്രസ് നേതാക്കളുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട് എന്നാണ് അനൗദ്യോഗിക വിവരം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തിയുള്ള കോണ്‍ഗ്രസ് നേതാക്കളെ ചാക്കിടാനാണ് ബിജെപിയുടെ നീക്കം. ഇന്ന് വൈകുന്നേരത്തോടെ ചില പ്രമുഖരായ നേതാക്കള്‍ ബിജെപിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് കഴക്കൂട്ടം
കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ മല്‍സരിക്കുമെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ ഈ പട്ടിക കേന്ദ്ര നേതൃത്വം മാറ്റി ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചുവത്രെ. ശോഭയെ മല്‍സരിപ്പിക്കില്ലെന്നും കോണ്‍ഗ്രസില്‍ നിന്ന് വരുന്ന നേതാവിനെ മല്‍സരിപ്പിക്കാനാണ് തീരുമാനമെന്നും ബിജെപി നേതൃത്വം പറയുന്നു.

ബാബു ബിജെപിയുമായി ധാരണയില്‍
ഈ വേളയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് ബിജെപിയിലേക്ക് ചേരുമെന്നും കഴക്കൂട്ടത്ത് മല്‍സരിക്കുമെന്നും വാര്‍ത്ത വന്നത്. എന്നാല്‍ അദ്ദേഹം അക്കാര്യം നിഷേധിച്ചു. തൊട്ടുുപിന്നാലെയാണ് കെ ബാബു ബിജെപിയില്‍ ചേര്‍നാണ് ധാരണയായി എന്ന വാദവുമായി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് രംഗത്തുവന്നിരിക്കുന്നത്.

സീറ്റ് ലഭിച്ചില്ലെങ്കില്‍...
കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കയതിന് എതിരെ രംഗത്തുവന്നിരിക്കുകയാണ് ഐ ഗ്രൂപ്പ് നേതാക്കള്‍. സീറ്റ് ലഭിച്ചില്ലെങ്കില്‍ ബാബു ബിജെപിയില്‍ ചേരാന്‍ ധാരണയായിരുന്നു എന്നാണ് അവര്‍ പറയുന്നത്. കെപിസിസി അംഗം എബി സാബു, മുന്‍ ഡെപ്യൂട്ടി മേയര്‍ പ്രേംകുമാര്‍ എന്നിവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടി തന്റെ രക്ഷകന്‍
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സൗമിനി ജെയിന്‍ ഉള്‍പ്പെടെയുള്ളവരെയാണ് കോണ്‍ഗ്രസ് ആദ്യം പരിഗണിച്ചത്. പിന്നീടാണ് ബാബുവിന് വേണ്ടി ചിലര്‍ രംഗത്തുവന്നതു രാജി ഭീഷണി മുഴക്കിയതും. ദില്ലിയില്‍ ഉമ്മന്‍ ചാണ്ടിയും ഇതിന് വേണ്ടി വാദിച്ചു എന്നാണ് വിവരം. ഉമ്മന്‍ ചാണ്ടി എപ്പോഴും എന്റെ രക്ഷകനാണ് എന്നാണ് ബാബു പ്രതികരിച്ചത്.

2016ല്‍ സ്വരാജിന് എളുപ്പവഴി ഒരുങ്ങിയത്...
ബാര്‍ കോഴക്കേസ് ബാബുവിനെതിരെ 2016ല്‍ സിപിഎം പ്രധാന ആയുധമാക്കിയിരുന്നു. അന്ന് ശക്തമായ മല്‍സരത്തിന് ശേഷം സിപിഎമ്മിലെ എം സ്വരാജ് ആണ് മണ്ഡലത്തില്‍ ജയിച്ചത്. 4467 വോട്ടുകള്‍ക്കായിരുന്നു സ്വരാജിന്റെ ജയം. അടിസ്ഥാന രഹിതമായ കേസ് ആണ് തനിക്കെതിരെ ആയുധമാക്കിയതെന്ന് ബാബു കുറ്റപ്പെടുത്തിയിരുന്നു.

ജയസാധ്യത ഇല്ലാതായി
ബാര്‍ കോഴക്കേസില്‍ കുറ്റവിമുക്തനാക്കി എന്ന ബാബുവിന്റെ വാദം തെറ്റാണെന്ന് എബി സാബുവും പ്രേംകുമാറും പറയുന്നു. കുറ്റവിമുക്തനാക്കണമെന്ന ബാബുവിന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. മണ്ഡലത്തില്‍ യുഡിഎഫിന്റെ ജയസാധ്യത ഇതോടെ ഇല്ലാതായി എന്നും ഇവര്‍ പറയുന്നു.

നേട്ടം ബിജെപിക്ക്
ബാബു സ്ഥാനാര്‍ഥിയായതില്‍ ഗുണം ബിജെപിക്കാണെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. ബാബുവിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തിയുള്ളവര്‍ ഏറെയാണ്. ഇവര്‍ ബിജെപിയിലേക്ക് പോകും. ബിജെപിയിലേക്ക് വന്‍ ഒഴുക്കിന് സാധ്യതയുണ്ട്. ബാബുവിന് വേണ്ടി തങ്ങള്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications