Get Updates
Get notified of breaking news, exclusive insights, and must-see stories!

കുണ്ടറയില്‍ വിഷ്ണുനാഥ് വരുമോ? ആറിടത്ത് കോണ്‍ഗ്രസിന് തലവേദന, യൂത്തായി കോണ്‍ഗ്രസ് പട്ടിക!!

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി പട്ടിക ഹൈക്കമാന്‍ഡ് സ്പര്‍ശമുള്ളതാണെങ്കിലും ആറിടത്ത് ഇനിയും പ്രശ്‌നങ്ങള്‍ ബാക്കി. ഇവിടെ ഇന്ന് തന്നെ സമവായ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിക്കും. അതേസമയം ലതികാ സുഭാഷ് അടക്കമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. അവര്‍ക്ക് സീറ്റില്ല. ഇതോടെ പ്രതിഷേധങ്ങള്‍ പലയിടത്തായി ഉയര്‍ന്നിരിക്കുകയാണ്. കണ്ണൂരില്‍ കൂട്ടരാജിയാണഅ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് വന്നത്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

വെല്ലുവിളിയായി ആറ് സീറ്റുകള്‍

വെല്ലുവിളിയായി ആറ് സീറ്റുകള്‍

കോണ്‍ഗ്രസ് 86 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ആറ് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുകയാണ്. കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ വന്‍ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ നടന്നിരിക്കുന്നത്. ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. അവര്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഏറ്റുമാനൂരില്‍ താന്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ലതിക പറഞ്ഞു.

കല്‍പ്പറ്റയില്‍ വെല്ലുവിളി

കല്‍പ്പറ്റയില്‍ വെല്ലുവിളി

ടി സിദ്ദീഖിനെ പരിഗണിക്കുന്ന മണ്ഡലമാണ് കല്‍പ്പറ്റ. എന്നാല്‍ സിദ്ദിഖ് വേണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. കെസി റോസക്കുട്ടി ടീച്ചര്‍, എന്‍ഡി തങ്കച്ചന്‍, പിവി ബാലകൃഷ്ണന്‍, കെഎല്‍ പൗലോസ്, സജി ജോസഫ് എന്നീ പേരുകളും മണ്ഡലത്തിലേക്ക് പറഞ്ഞ് കേട്ടിരുന്നു. ഉമ്മന്‍ ചാണ്ടിയോട് ഏറെ അടുപ്പമുള്ള സിദ്ദിഖിന് കല്‍പ്പറ്റിയില്‍ മത്സരിക്കാനാണ് താല്‍പര്യം. സിദ്ദിഖ് യൂത്ത് കോണ്‍ഗ്രസിലൊക്കെ വരുന്നതിന് മുമ്പ് തങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്നാണ് കല്‍പ്പറ്റയില്‍ നിന്നുള്ള നേതാക്കള്‍ മറുപടി നല്‍കുന്നത്.

അണപൊട്ടി പ്രതിഷേധം

അണപൊട്ടി പ്രതിഷേധം

പ്രതിഷേധം കൊല്ലത്തും, കണ്ണൂരിലും കടുക്കുകയാണ്. ലതികാ സുഭാഷ് നേതൃത്വത്തോട് ഇടഞ്ഞ് തലമുണ്ഡനം ചെയ്താണ് പ്രതിഷേധിക്കുന്നത്. കെപിസിസി ആസ്ഥാനത്തിന് മുന്നിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി ലതികയെ സമവായ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും ഫലം കണ്ടിട്ടില്ലെന്ന് ഉറപ്പാണ്. ലതിക നേരത്തെ ഏറ്റുമാനൂരില്‍ ചെറിയ തോതില്‍ പ്രചാരണവും ആരംഭിച്ചിരുന്നു. ഇരിക്കൂറില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് കൂട്ടരാജിയും കോണ്‍ഗ്രസിലുണ്ട്. കൊല്ലത്ത് ഡിസിസിക്ക് മുന്നിലാണ് പ്രതിഷേധം. ആര്‍ ചന്ദ്രശേഖരന് സീറ്റ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

കുണ്ടറയില്‍ സസ്‌പെന്‍സ്

കുണ്ടറയില്‍ സസ്‌പെന്‍സ്

കുണ്ടറ സീറ്റില്‍ പിസി വിഷ്ണുനാഥ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ പട്ടിക വന്നപ്പോള്‍ വീണ്ടും ട്വിസ്റ്റ്. പട്ടികയില്‍ ഇല്ലാത്ത ബിന്ദു കൃഷ്ണ കൊല്ലത്ത് സീറ്റുറപ്പിച്ചു. അവിടെ നിന്ന് കുണ്ടറയിലേക്ക് മാറുമെന്ന് പ്രതീക്ഷിച്ച വിഷ്ണുനാഥിന്റെ പേര് പ്രഖ്യാപിച്ചതുമില്ല. ഇത്തവണ വിഷ്ണുനാഥ് മത്സരിക്കുമോ എന്ന ട്വിസ്റ്റ് ബാക്കിയാണ്. അദ്ദേഹത്തെ ഉമ്മന്‍ ചാണ്ടി തന്നെ അനുനയിപ്പിക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ തന്നെ കുണ്ടറയിലെ പ്രഖ്യാപനമുണ്ടാവും.

നിലമ്പൂരിലും സമവായമില്ല

നിലമ്പൂരിലും സമവായമില്ല

നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് പരിഗണനയിലുള്ളത്. സിദ്ദിഖ് ഈ മണ്ഡലത്തിലേക്ക് പരിഗണിക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഷൗക്കത്ത് പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് ഇവിടെ പരാജയപ്പെട്ടത്. വട്ടിയൂര്‍ക്കാവില്‍ കെപി അനില്‍ കുമാറിനാണ് സാധ്യത. എന്നാല്‍ അവിടെ കൂട്ടരാജിയുണ്ടായതോടെയാണ് കോണ്‍ഗ്രസ് പ്രഖ്യാപനം മാറ്റിയത്. മൂന്ന് കെപിസിസി അംഗങ്ങളും രണ്ട് ജില്ലാ ഭാരവാഹികളും അടക്കം 14 മണ്ഡലം പ്രസിഡന്റുമാരും രണ്ട് ബ്ലോക് പ്രസിഡന്റുമാരുമാണ് രാജിവെച്ചത്.

തവനൂരില്‍ ആര് വരും

തവനൂരില്‍ ആര് വരും

ഫിറോസ് കുന്നംപറമ്പിലിനെയാണ് തവനൂരേക്ക് പരിഗണിച്ചത്. എന്നാല്‍ ഫിറോസ് വേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് തന്നെ പറഞ്ഞു. റിയാസ് മുക്കോളി, കെപിസിസി സെക്രടട്ടറി കെപി നൗഷാദലി എന്നിവരാണ് പരിഗണനയിലുള്ളത്. പട്ടാമ്പിയിലും പ്രശ്‌നങ്ങളുണ്ട്. കെഎസ്ബിഎ തങ്ങള്‍ക്കാണ് ഇവിടെ മുന്‍ഗണന. പക്ഷേ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇവിടെയും പ്രഖ്യാപനങ്ങള്‍ വൈകും. അതേസമയം പ്രതിഷേധങ്ങളെ കണക്കിലെടുക്കുന്നില്ലെന്ന് കെപിസിസി പറയുന്നത്. ലതികയുടെ തല മുണ്ഡനത്തിന് മറ്റ് പലകാരണങ്ങളുമുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

യൂത്തായി കോണ്‍ഗ്രസ്

യൂത്തായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അടിമുടി മികച്ച പട്ടിക തന്നെയാണ് പുറത്തിറക്കിയത്. 86 പേരടങ്ങുന്ന പട്ടികയില്‍ 25 വയസ്സ് മുതല്‍ 50 വയസ്സ് വരെ പ്രായമുള്ള 46 പേരാണ് ഉള്ളത്. 51 മുതല്‍ 60 വയസ്സ് വരെയുള്ള 22 പേരും 60 മുതല്‍ 70 വയസ്സ് വെരയുള്ള 15 പേരും എഴുപതിന് മുകളില്‍ പ്രായമുള്ള മൂന്ന് പേരുമാണ് ഇടംപിടിച്ചത്. 55 ശതമാനത്തോളം പുതുമുഖങ്ങളാണ്. ബാലുശ്ശേരിയില്‍ പ്രതിഷേധമുണ്ടായെങ്കിലും ധര്‍മജനെ തന്നെ രംഗത്തിറക്കി കോണ്‍ഗ്രസ്. ഒമ്പത് സ്ത്രീകളാണ് പട്ടികയിലുള്ളത്. ഷാനി മോള്‍ ഉസ്മാന്‍ അരൂരില്‍ മത്സരിക്കും. ജയലക്ഷ്മി മാനന്തവാടിയിലും കെഎ ഷീബ തരൂരും പത്മജ തൃശൂരിലും പിആര്‍ സോന വൈക്കത്തും അരിത ബാബു കായംകുളത്തും രശ്മി കൊട്ടാക്കരയിലും ബിന്ദു കൃഷ്ണ കൊല്ലത്തും അന്‍സജിത റസല്‍ പാറശാലയിലും മത്സരിക്കും.

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+