എതിർപ്പ് അവഗണിച്ച് ചിഞ്ചു റാണിയെ മത്സരിപ്പിച്ചേക്കും; നാല് സീറ്റുകളിലെ സിപിഐ സ്ഥാനാർഥികളെ ഇന്നറിയാം
ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിദ്യാർഥി യുവജന നേതാവാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെകൂടി സ്ഥാനാർഥികളെ സിപിഐ സംസ്ഥാന നേതൃത്വം ഇന്ന് പ്രഖ്യാപിക്കും. 25 സീറ്റുകളിലാണ് ഇടതു മുന്നണിക്കുവേണ്ടി സിപിഐ മത്സരിക്കുന്നത്. ഇതിൽ 21 സീറ്റുകളിലെ സ്ഥാനാർഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന സീറ്റുകളിലേക്കാണ് ഇന്ന് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത്.

ചടയമംഗലത്ത് സിപിഐ ദേശീയ കൗൺസിൽ അംഗം ചിഞ്ചുറാണിക്ക് തന്നെ സീറ്റ് നൽകാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വത്തിനെതിരെ പ്രാദേശിക തലത്തിൽ പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാൽ അത്തരം പ്രതിഷേധങ്ങളെ മറികടന്ന് ചിഞ്ചുറാണിക്ക് തന്നെ ചടയമംഗലത്ത് നിന്ന് മത്സരിച്ചേക്കും.
കൊല്ലം ജില്ലയിലെ സ്ഥാനാർഥികളിൽ ഒരു വനിത വേണമെന്നാണ് സംസ്ഥാനനേതൃത്വത്തിന് വാശി. എന്നാൽ ചടയമംഗലം, കടയ്ക്കൽ മണ്ഡലം കമ്മിറ്റികളിൽ ഈ തീരുമാനം വലിയ എതിർപ്പിന് വഴിവച്ചിരുന്നു. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവായിരുന്നതും വിമർശനത്തിന് കാരണമായതോടെ ചടയമംഗലത്ത് മറ്റൊരാളെ തേടേണ്ട എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വൻ പ്രതിഷേധമാണ് നടന്നത്. സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രാദേശിക നേതാവ് എ.മുസ്തഫയെ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആവശ്യം. എന്നാൽ വനിതാ പ്രാതിനിധ്യം എന്ന നിലപാട് ഉയർത്തി നേതാക്കൾ പ്രാദേശിക നേതൃത്വത്തിന്‍റെ ആവശ്യം തള്ളുകയായിരുന്നു.
13 സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചത്. അതേസമയം, ചങ്ങനാശേരി സീറ്റ് നേടിയെടുക്കാൻ കഴിയാത്തതിൽ സിപിഐ നിർവാഹക സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമർശനമുയർന്നു. കാനം സിപിഎമ്മിന് അടിമപ്പെട്ടുവെന്നാണ് ആരോപണം.
Recommended Video
മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം
നെടുമങ്ങാട്- ജി.ആര്‍.അനില്‍, പുനലൂര്‍- പി.എസ്.സുപാല്‍, ചാത്തന്നൂര്‍- ജി.എസ്.ജയലാല്‍, വൈക്കം- സി.കെ.ആശ, പട്ടാമ്പി- മുഹമ്മദ് മുഹ്‌സിന്‍, അടൂര്‍-ചിറ്റയം ഗോപകുമാര്‍, നാദാപുരം-ഇ.കെ.വിജയന്‍, കരുനാഗപ്പള്ളി- ആര്‍.രാമചന്ദ്രന്‍, ചിറയിന്‍കീഴ്- വി.ശശി, ഒല്ലൂര്‍-കെ.രാജന്‍, കൊടുങ്ങല്ലൂര്‍- വി.ആര്‍.സുനില്‍കുമാര്‍, ചേര്‍ത്തല-പി.പ്രസാദ്, മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം, കയ്‌പമംഗലം- ടി.ടി.ടൈസണ്‍, മഞ്ചേരി- ഡിബോണ നാസര്‍, മൂവാറ്റുപുഴ- എല്‍ദോ എബ്രഹാം, പീരുമേട്- വാഴൂര്‍ സോമന്‍, തൃശൂര്‍-പി.ബാലചന്ദ്രന്‍, മണ്ണാര്‍ക്കാട്- സുരേഷ് രാജ്, തിരൂരങ്ങാടി- അജിത് കോളാടി, ഏറനാട്-കെ.ടി.അബ്‌ദുൾ റഹ്മാന്‍, കാഞ്ഞങ്ങാട്-ഇ.ചന്ദ്രശേഖരന്‍ എന്നിവരാണ് മറ്റ് സിപിഐ സ്ഥാനാർഥികൾ.
മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications