കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് തുടർഭരണമോ? യുഡിഎഫിന്റെ തിരിച്ച് വരവോ? പോളിംഗ് ബൂത്തിലേക്ക് കേരളം

Google Oneindia Malayalam News

തിരുവനന്തപുരം: ചൂടുപിടിച്ച പ്രചാരണ കോലാഹലങ്ങള്‍ക്കൊടുവില്‍ കേരളം പോളിംഗ് ബൂത്തിലേക്ക്. ഒറ്റഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേക്കുളള വിധിയെഴുത്താണ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ്. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്

2,74,46309 പേരാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍. 40771 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിരിക്കുന്നത്. 15000ത്തോളം അധിക ബൂത്തുകളാണ് ഇത്തവണയുളളത്. പകുതിയില്‍ അധികം ബൂത്തുകളിലും വെബ് കാസ്റ്റിഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് കൊണ്ട് ഒരു പോളിംഗ് ബൂത്തില്‍ പരമാവധി അനുവദിക്കുന്നത് ആയിരം വോട്ടര്‍മാരെ മാത്രമാണ്. കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രത്യേക സമയം അനുവദിച്ചിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വൈകിട്ട് 6 മുതല്‍ 7 വരെ വോട്ട് ചെയ്യാം.

1

അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ആണ് തിരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. പോലീസും കേന്ദ്രസേനയും രംഗത്തുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ ഇത്തവണ കേന്ദ്ര സേനയ്ക്കാണ് സുരക്ഷാ ചുമതല. 59,292 പോലീസ് ഉദ്യോഗസ്ഥരെ ആണ് സുരക്ഷാ ചുമതലയില്‍ നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് സുരക്ഷാ ചുമതല. മാത്രമല്ല ഡ്രോണ്‍ ഉപയോഗിച്ചുളള നിരീക്ഷണവും ഉണ്ടാവും.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

എല്‍ഡിഎഫിനേയും യുഡിഎഫിനേയും സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. ഓരോ വോട്ടും പെട്ടിയിലാക്കാന്‍ അവസാന നിമിഷം വരെ മുന്നണികള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ച് കൊണ്ട് തുടര്‍ഭരണമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. അതേസമയം ഭരണം തിരിച്ച് പിടിക്കാന്‍ യുഡിഎഫും കച്ചമുറുക്കുന്നു. നേമം മാത്രം കയ്യിലുളള ബിജെപി സീറ്റുയര്‍ത്താനുളള ശ്രമത്തിലുമാണ്. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകളില്‍ ഭൂരിപക്ഷവും ഇടത് തുടര്‍ഭരണമാണ് കേരളത്തില്‍ പ്രവചിച്ചിരിക്കുന്നത്.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
കേരളത്തിലെ ദൈവങ്ങൾ പിണറായിക്കൊപ്പം | Oneindia Malayalam

English summary
Kerala Assembly Election 2021: Kerala to vote today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X