'അതുക്കും മേലെ'! ചുവന്ന് തുടുത്ത് കേരളം, ഭരണമുറപ്പിച്ച് പിണറായി, യുഡിഎഫിന് തിരിച്ചടി; അധികനേട്ടമില്ലാതെ ബിജെപി
തിരുവനന്തപുരം: അന്തിമ ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ കേരളത്തില്‍ ഇടതുപക്ഷം തുടര്‍ഭരണം ഉറപ്പിച്ചു. കഴിഞ്ഞ തവണ നേടിയ 91 സീറ്റ് എന്നത് ഇത്തവണ മറികടക്കുമോ എന്ന് മാത്രമാണ് ഇനി അറിയാന്‍ ബാക്കിയുള്ളത്.
നാല്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കേരളം തുടര്‍ ഭരണത്തിലേക്ക് കടക്കുന്നത്. കനത്ത തിരിച്ചടിയാണ് യുഡിഎഫ് ഇത്തവണ നേരിടുന്നത്. വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചെങ്കിലും അത്തരമൊരു മുന്നേറ്റം സൃഷ്ടിക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചില്ല. വിശദാംശങ്ങള്‍...
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം
ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം

തുടക്കം മുതല്‍
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ എല്‍ഡിഎഫ് ആയിരുന്നു മുന്നിട്ട് നിന്നിരുന്നത്. ആദ്യഘട്ടത്തില്‍ യുഡിഎഫിന്റെ ഇരട്ടിയോളം സീറ്റുകളില്‍ ആയിരുന്നു ലീഡ്. പിന്നീട് ഇത് കുറഞ്ഞ് വന്നെങ്കിലും, അവസാന ഘട്ടത്തില്‍ യുഡിഎഫിന്റെ ഇരട്ടിയോളം സീറ്റുകളില്‍ എല്‍ഡിഎഫ് ആധിപത്യം സ്ഥാപിച്ചു.

ഭരണം ഉറപ്പിച്ചു
കേരളത്തില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു എന്ന് തന്നെ പറയാം. കഴിഞ്ഞ തവണത്തേതിനേക്കാള്‍ എല്‍ഡിഎഫിന് സീറ്റ് കൂടുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളു. കേരള ചരിത്രത്തിലെ തന്നെ വലിയ സംഭവം ആയി ഈ തിരഞ്ഞെടുപ്പ് ഫലം മാറുകയാണ്.

യുഡിഎഫിന്റെ തകര്‍ച്ച
കേരളത്തില്‍ യുഡിഎഫ് വന്‍ തകര്‍ച്ചയാണ് ഈ തിരഞ്ഞെടുപ്പില്‍ നേരിട്ടിരിക്കുന്നത്. കഴിഞ്ഞ തവണ യുഡിഎഫ് നേടിയത് 47 സീറ്റുകളായിരുന്നു. ഇത്തവണ അത്ര സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ ആകില്ലെന്നാണ് വിലയിരുത്തല്‍. എന്തായാലും ഇക്കാര്യം അറിയാന്‍ അന്തിമ ഫലം പുറത്ത് വരണം.

ബിജെപിയുടെ സ്ഥിതി
ഒരു ഘട്ടത്തില്‍ മൂന്ന് മണ്ഡലങ്ങളില്‍ വരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പാലക്കാട് ഇ ശ്രീധരന്‍, നേമത്ത് കുമ്മനം രാജശേഖരന്‍, തൃശൂരില്‍ സുരേഷ് ഗോപി എന്നിവരായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ എന്‍ഡിഎ ലീഡ്, പാലക്കാട് മാത്രമായി ഒതുങ്ങുകയായിരുന്നു.

അട്ടിമറി
അതേസമയം യുഡിഎഫും എല്‍ഡിഎഫും ചില അട്ടിമറി വിജയങ്ങള്‍ നേടി എന്നത് ഏറെ ശ്രദ്ധേയമാണ്. കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷും കുണ്ടറയില്‍ പിസി വിഷ്ണുനാഥും ആണ് എല്‍ഡിഎഫിനെ ഞെട്ടിച്ച അട്ടിമറി വിജയങ്ങള്‍ നേടിയത്. തൃത്താല, അഴീക്കോട്, വടക്കാഞ്ചേരി, തിരുവനന്തപുരം സെന്‍ട്രല്‍, കളമശ്ശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ എല്‍ഡിഎഫും അട്ടിമറിവിജയം നേടി.

വന്‍മരങ്ങള്‍
പിസി ജോര്‍ജ്ജ് എന്ന വന്‍മരത്തിന്റെ വീഴ്ചയും ഈ തിരഞ്ഞെടുപ്പ് കണ്ടു. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂക്കരയാണ് പിസി ജോര്‍ജ്ജിനെ അട്ടിമറിച്ചത്. വോട്ടര്‍മാരെ വെല്ലുവിളിച്ചുകൊണ്ട് പിസി ജോര്‍ജ്ജ് നേരത്തേ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.












Click it and Unblock the Notifications