Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കമെന്ന് എഐസിസി മുന്നറിയിപ്പ്. ..കോൺഗ്രസ് ക്യാമ്പിൽ കൂട്ടപ്പൊരിച്ചിൽ

തിരുവനന്തപുരം; കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിക്കുമോ? കേരളം ഇക്കുറി പതിവ് തെറ്റിക്കുമെന്ന് തന്നെയാണ് പുറത്തുവന്ന പ്രീ പോൾ സർവ്വേകൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നേടിയ എൽഡിഎഫിന്റെ കൂറ്റൻ വിജയവും ഈ പ്രവചനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

അതേസമയം ഇത്തവണ എന്തുസംഭവിച്ചാലും ഭരണം പിടിക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ മുന്നണി കേന്ദ്രങ്ങളെ ഞെട്ടിച്ച് പുതിയ വെടിപൊട്ടിച്ചിരിക്കുകയാണ് എഐസിസി നേതൃത്വം. സംസ്ഥാനത്ത് എൽഡിഎഫിനാണ് മുൻതൂക്കമെന്നാണ് എഐസിസി മുന്നറിയിപ്പ്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ഇടത് മുന്നേറ്റം

ഇടത് മുന്നേറ്റം

വിവാദങ്ങളേയും അഴിമതി ആരോപണങ്ങളെയെല്ലാം തൂത്തെറിഞ്ഞ് സംസ്ഥാനത്ത് വൻ വിജയമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതമുന്നണി നേടിയത്.കണക്കുകൾ വിശകലനം ചെയ്യുകയാണെങ്കിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 101 ലും എൽഡിഎഫിനായിരുന്നു മുൻതൂക്കം. അതായത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 10 സീറ്റുകൾ അധികം. 2016 ൽ 91 സീറ്റ് നേടിയായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടത് സർക്കാർ അധികാരത്തിലേറിയത്.

ഭരണതുടർച്ച

ഭരണതുടർച്ച

ഇക്കുറി കൂടുതൽ സീറ്റുകൾ നേടുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.
പതിവിൽ നിന്ന് വിപരീതമായി ഇത്തവണ മധ്യകേരളത്തിൽ ഉൾപ്പെടെ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണയോടെ വലിയ വിജയം നേടാൻ ഇടതമുന്നണിക്ക് സാധിച്ചിരുന്നു.അതുകൊണ്ട് തന്നെ ഭരണതുടർച്ചയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വപ്നം കാണുന്നത്.

സ്ക്രീനിംഗ് കമ്മിറ്റി

സ്ക്രീനിംഗ് കമ്മിറ്റി

അതേസമയം മറുവശത്ത് യുഡിഎഫിനാകട്ടെ ഇത്തവണ സംസ്ഥാനത്ത് ജീവൻമരണ പോരാട്ടമാണ്.ഇക്കുറി ഭരണം പിടിക്കാൻ സാധിച്ചില്ലേങ്കിൽ ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലെന്നാണ് നേതാക്കൾ തന്നെ നൽകുന്ന മുന്നറിയിപ്പ്.അതിനാൽ മികച്ച ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് നേതാക്കൾ.ശക്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കാനുറച്ച് കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലിയിൽ കൊണ്ട് പിടിച്ച ചർച്ചയിലാണ് നേതാക്കൾ.

പ്രതിസന്ധിയിൽ ഹൈക്കമാന്റ്

പ്രതിസന്ധിയിൽ ഹൈക്കമാന്റ്

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, സംഘടനാ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർ ഉൾപ്പെടെയുള്ള സ്ക്രീനിംഗ് കമ്മിറ്റിയാണ് ചർച്ച നടത്തുന്നത്. എന്നാൽ ഗ്രൂപ്പ് വീതംവെയ്പ്പിനെ തുടർന്ന് അന്തിമ തിരുമാനമെടുക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഹൈക്കമാന്റ്.

 നേരിയ മുൻതൂക്കമെന്ന്

നേരിയ മുൻതൂക്കമെന്ന്

അതേസമയം തർക്കം മുറുകിയതോടെ കേരളത്തിൽ എൽഡിഎഫിനാണ് നേരിയ മുൻതൂക്കമെന്ന മുന്നറിയിപ്പാണ് എഐസിസി നൽകിയിരിക്കുന്നത്.മികച്ച സ്ഥാനാർത്ഥിത്വത്തിലൂടെ മാത്രമേ ഇതിനെ മറികടക്കാൻ സാധിക്കൂവെന്നും നേതൃത്വം വ്യക്തമാക്കുന്നു. നേരത്തേ ഹൈക്കമാന്റ് നടത്തിയ സർവ്വേയിൽ യുഡിഎഫ് ആകും സംസ്ഥാനത്ത് വിജയിക്കുകയെന്നായിരുന്നു എഐസിസി അവകാശപ്പെട്ടത്. തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പാർട്ടി നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.

73 സീറ്റുകൾ

73 സീറ്റുകൾ

അതേസമയം വലിയ ഭൂരിപക്ഷമൊന്നും യുഡിഎഫിന് സർവ്വേയിൽ പ്രവചിച്ചിരുന്നില്ല. 73 സീറ്റുകൾ വരെ ലഭിക്കുമെന്നായിരുന്നു സർവ്വേ ഫലം. കേവല ഭൂരിപക്ഷത്തിന് 71 സീറ്റുകളാണ് വേണ്ടത്. കോൺഗ്രസിന് 45 മുതൽ 50 സീറ്റുകൾ ലഭിക്കാനുള്ള സാധ്യതകളും സർവ്വേ പ്രവചിച്ചിരുന്നു. എന്നാൽ സീറ്റ് തർക്കങ്ങൾ തുടർന്നാൽ സംസ്ഥാനത്തെ പ്രതീക്ഷകൾ അസ്ഥാനത്താകുമെന്ന് നേതൃത്വം പറയുന്നു.

യോഗം പൂർത്തിയായി

യോഗം പൂർത്തിയായി

അതിനിടെ ദില്ലിയിൽ സ്ക്രീനിംഗ് കമ്മിറ്റി യോഗം പൂർത്തിയായിരിക്കുകയാണ്. കെസി ജോസഫ് ഒഴികെയുള്ള സിറ്റിംഗ് എംഎൽഎമാർക്ക് എല്ലാവർക്കും സീറ്റ് നൽകാനാണ് തിരുമാനം. കോൺഗ്രസ് മത്സരിക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ കണ്ടെത്താൻ സ്ക്രീനിംഗ് കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും 7 മണ്ഡലങ്ങളിൽ കടുത്ത തർക്കം തുടരുകയാണെന്നാണ് റിപ്പോർട്ട്.

ഉമ്മൻചാണ്ടിയില്ലെന്ന്

ഉമ്മൻചാണ്ടിയില്ലെന്ന്

ഇതിൽ ജോസഫ് വാഴക്കൻ മത്സരിച്ച മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, നേമം, വട്ടിയൂർക്കാവ് തുടങ്ങിയ മണ്ഡലങ്ങൾ ഉൾപ്പെടെുന്നുണ്ട്. നേമത്ത് ആരാകും സ്ഥാനാർത്ഥി എന്ന സസ്പെൻസ് നിലനിൽക്കുന്നുണ്ട്. മത്സരിക്കാൻ ഉമ്മൻചാണ്ടിയില്ലെന്ന് അറിയിച്ചതോടെ ഹൈക്കമാന്റ് എന്ത് നിലപാടാകും കൈക്കൊള്ളുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

ശശി തരൂരിനെ ഇറക്കാൻ

ശശി തരൂരിനെ ഇറക്കാൻ

നേമത്ത് ശക്തർ തന്നെ ഇറങ്ങണമെന്നാണ് ഹൈക്കമാന്റ് ആവശ്യം. ഇവിടെ മത്സരിക്കുന്നവരാകും മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ എന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഹൈക്കമാന്റ് മുന്നോട്ട് വെച്ചതും മത്സരം കടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. അതേസമയം ഉമ്മൻചാണ്ടിയില്ലെന്ന് ഉറപ്പായതോടെ ശശി തരൂരിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.

നിർണായകമാകും

നിർണായകമാകും

സംസ്ഥാനത്തെ ഗ്രൂപ്പ് അതിപ്രസരത്തിന് ഉൾപ്പെടെ മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെ നേമത്ത് ശശി തരൂരിനെ മത്സരിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. രാഹുൽ ഗാന്ധി അധ്യക്ഷനാവുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട് ആറ് മണിക്കാണ് ചേരുക. രാഹുൽ ഗാന്ധിയുടെ തിരുമാനം യോഗത്തിൽ നിർണായകമാകും.

നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

Recommended Video

cmsvideo
    നേമം പിടിക്കാൻ ഉമ്മൻ ചാണ്ടി ഇറങ്ങുന്നു | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+