Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ സുരേന്ദ്രന് പാരയായ ബിഎസ്പി സ്ഥാനാര്‍ഥി എവിടെ? കെ സുന്ദര ബിജെപിയില്‍ ചേര്‍ന്നുവെന്ന് നേതാക്കള്‍

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇത്തവണയും പാരയാകുമെന്ന് കരുതിയ ബിഎസ്പി സ്ഥാനാര്‍ഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി. ബിഎസ്പി ജില്ലാ അധ്യക്ഷന്‍ വിജയകുമാര്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഫോണില്‍ ബന്ധപ്പെടാന്‍ പല തവണ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്ന് അദ്ദേഹം പറയുന്നു. ശനിയാഴ്ച രാത്രി മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടത്രെ.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

p

അതേസമയം, കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചു എന്നും ബിജെപിയില്‍ ചേരുമെന്നു അറിയിച്ചുവെന്നും ബിജെപി നേതാക്കള്‍ പറയുന്നു. സുന്ദരയുടെ കുടുംബവും ഇനി ബിജെപിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറയുന്നു. 2016ല്‍ കെ സുരേന്ദ്രന്റെ വിജയത്തിന് തടസമായത് കെ സുന്ദരയുടെ സാന്നിധ്യമായിരുന്നു. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ തോറ്റത്. സുന്ദര 467 വോട്ടുകള്‍ പിടിച്ചിരുന്നു.

ഇത്തവണയും സുന്ദര പത്രിക സമര്‍പ്പിച്ചത് വലിയ വാര്‍ത്തയായി. പത്രിക പിന്‍വലിപ്പിക്കാന്‍ ബിജെപി നേതൃത്വം സമ്മര്‍ദ്ദം ചെലുത്തി വരവെയാണ് സുന്ദരയെ കാണാനില്ല എന്ന് ബിഎസ്പി നേതൃത്വം പരാതിപ്പെടുന്നത്. ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നുവെന്നും ശബരിമല സമര നായകനായ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചുവെന്നുമാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇത്തവണ കെ സുരേന്ദ്രന്‍ രണ്ടു മണ്ഡലങ്ങളിലാണ് മല്‍സരിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും കാസര്‍കോട്ടെ മഞ്ചേശ്വരത്തും.

ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+