കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ആര്‍ക്കൊപ്പം; ജനങ്ങള്‍ വിധിയെഴുതുന്നു, മോക് പോളില്‍ ഇവിഎം തകരാര്‍ കണ്ടെത്തി

Google Oneindia Malayalam News

കൊച്ചി: അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നതിന് മലയാളികള്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പോളിങ്. അവസാനത്തെ ഒരു മണിക്കൂര്‍ കൊറോണ രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. രാവിലെ 6 മണി മുതല്‍ മോക് പോളിങ് ആരംഭിച്ചു. 6.45 വരെ മോക് പോള്‍ തുടര്‍ന്നു. തൊടുപുഴ, കാസര്‍കോട്, കോഴിക്കോട്, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ ഇവിഎമ്മില്‍ തകരാര്‍ കണ്ടെത്തി. പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

e

7 മണിക്ക് പോളിങ് ആരംഭിക്കും. ഇരട്ട് വോട്ട് ചെയ്യുന്നവരെ കണ്ടെത്താന്‍ യുഡിഎഫ് പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബൂത്ത് ഏജന്റുമാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ഇരട്ട വോട്ട് ചെയ്യുന്നവരെ പിടികൂടിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. നിരീക്ഷണ ക്യാമറകള്‍ മിക്ക ബൂത്തുകളിലും ഘടിപ്പിച്ചിട്ടുണ്ട്. പോലീസ് നിരീക്ഷണവും ശക്തമാണ്. 140 നിയമസഭാ മണ്ഡലങ്ങളിലേതിന് പുറമെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കുകയാണ്.

100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ100 മണ്ഡലങ്ങളില്‍ യുഡിഎഫിന് ജയം!! ജോണ്‍ സാമുവല്‍ നല്‍കുന്ന സൂചന എന്ത്? ഇടതുപക്ഷം വീഴുമോ

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

ഇത്തവണയും സ്ത്രീ വോട്ടര്‍മാരാണ് സംസ്ഥാനത്ത് കൂടുതല്‍. 1.41 കോടിയാണ് സ്ത്രീവോട്ടര്‍മാര്‍. 1.32 കോടി പുരുഷ വോട്ടര്‍മാരും 290 ട്രാന്‍സ്‌ജെന്റേഴ്‌സും സമ്മതിദാന അവകാശം വിനിയോഗിക്കും. 40771 പോളിങ് ബൂത്തുകളാണ് സജീകരിച്ചിട്ടുള്ളത്. മൂന്നര ലക്ഷം ഉദ്യോഗസ്ഥരും. ഇതിന് പുറമെ സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി 60000 പോലീസുകാര്‍, 140 കമ്പനി കേന്ദ്രസേന എന്നിവരെ വിന്യസിച്ചുകഴിഞ്ഞു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും വോട്ടെടുപ്പ്. അവസാനത്തെ ഒരു മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്ക് മാത്രമാണ്. അതുവരെ ക്യൂവില്‍ നിന്നവര്‍ക്ക് സ്ലിപ്പ് നല്‍കും. ശേഷം എത്തുന്നവര്‍ക്ക് അവസരമുണ്ടാകില്ല.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
Kerala Election 2021 : LDFന്റെ അഴിമതി ഭരണം അവസാനിക്കുന്നു | Oneindia Malayalam

English summary
Kerala Assembly Election 2021: Moc Poll completed, Polling starts at 7 am
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X