Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗ് സ്ഥാനാർഥിപട്ടികയിൽ തീരുമാനം ഉടൻ; പാണക്കാട് ഇന്ന് നിർണായക യോഗം

യുഡിഎഫിൽ നിന്ന് അധികമായി തങ്ങൾക്ക് ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനവും വൈകാൻ കാരണമാകുന്നത്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള മുസ്ലിം ലീഗ് നിർണായക യോഗം ഇന്ന്. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പാർലമെന്ററി ബോർഡ് യോഗമാണ് സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനത്തിലെത്തുക. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം ഏഴുപേരടങ്ങുന്നതാണ് പാർലമെന്‍ററി ബോർഡ്.

Muslim League

യുഡിഎഫിൽ നിന്ന് അധികമായി തങ്ങൾക്ക് ലഭിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതാണ് മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പ്രഖ്യാപനവും വൈകാൻ കാരണമാകുന്നത്. അധികം ലഭിച്ചത് ഉള്‍പ്പെടെ ഓരോ മണ്ഡലത്തിലെയും വിജയ സാധ്യതയുള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിശോധിച്ചാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.

അതേസമയം പാർലമെന്ററി ബോർഡ് ചേരുന്നതിനുമുമ്പ് തന്നെ കോൺഗ്രസ് നേതാക്കളുമായി അധിക സീറ്റുകളിൽ വ്യക്തത വരുത്തേണ്ടതുണ്ട്. സ്ഥാനാർഥി ചർച്ചകളുമായി ഡൽഹിയിലുള്ള രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി എന്നീ നേതാക്കളോട് ഫോണിൽ ചർച്ച നടത്തി അധിക സീറ്റിൽ അന്തിമ തീരുമാനത്തിലെത്തും.

കുഞ്ഞാലിക്കുട്ടി രാജിവെച്ച മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലടക്കം സ്ഥാനാർഥി പ്രഖ്യാപനം വരേണ്ടതുണ്ട്. നേരത്തെ പട്ടിക തയാറാക്കാൻ നേതൃയോഗം ചേർന്നിരുന്നു. പാർട്ടി മത്സരിക്കുന്ന അതാത് മണ്ഡലങ്ങളിൽ നിന്നുള്ള നേതാക്കളടക്കം പങ്കെടുത്ത യോഗ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാകും പാർലമെന്ററി ബോർഡ് സ്ഥാനാർഥികളെ നിശ്ചയിക്കുക. ഇന്നോ വൈകിട്ടോടെയോ നാളെ രാവിലെയോടെയോ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തും.

വേങ്ങരയിൽ നിന്നുമാകും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി ജനവിധി തേടുക. എംഎൽഎ ആയിരുന്ന അദ്ദേഹം രാജിവെച്ചാണ് 2019 ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ അദ്ദേഹം സജീവമായിരുന്നു. കെ.എം ഷാജി മത്സരിക്കുന്ന മണ്ഡലത്തിൽ ഇനിയും തീരുമാനമായിട്ടില്ല. കളമശ്ശേരിയും കാസര്‍കോടും അഴീക്കോടും എല്ലാം പരിഗണനയില്‍ ഉണ്ടെങ്കിലും, മലപ്പുറം ജില്ലയിലെ ഒരു മണ്ഡലത്തിലായിരിക്കും ഷാജി മത്സരിക്കുക എന്നാണ് സൂചന.

Recommended Video

cmsvideo
    മലപ്പുറത്ത് വിപി സാനു വീണ്ടും ഇറങ്ങും | Oneindia Malayalam

    ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

    2016 തിരഞ്ഞെടുപ്പിൽ മത്സരിച്ച 24 സീറ്റിൽ 18ലും വിജയിക്കാൻ മുസ്ലിം ലീഗിന് സാധിച്ചിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസ് വലിയ തകർച്ച നേരിട്ടപ്പോൾ മുന്നണിക്ക് ആശ്വാസമായത് മുസ്ലിം ലീഗിന്റെ പ്രകടനമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇത്തവണ ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് സീറ്റെങ്കിലും കൂടുതൽ വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചു നിൽക്കുകയാണ്.യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ ആർഎസ്‌പി ബുധനാഴ്ച തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.

    നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+