കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി വീഴുമോ? ത്രില്ലര്‍ പോരെന്ന് സിപിഐ, ജോസിന്റെ ജയവും കടുപ്പം

Google Oneindia Malayalam News

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ കോട്ടയായി കേരളം എക്കാലത്തും കാണുന്ന പുതുപ്പള്ളിയില്‍ ഇത്തവണ കാര്യങ്ങള്‍ അദ്ദേഹത്തിന് എളുപ്പമല്ലെന്ന് സിപിഐയുടെ വിലയിരുത്തല്‍. കടുത്ത മത്സരമാണ് ജെയ്ക് സി തോമസ് നടത്തിയതെന്നാണ് വിലയിരുത്തല്‍. ജയിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് സിപിഐ സൂചിപ്പിക്കുന്നത്. അതേസമയം കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടെന്നാണ് സിപിഐ പറയുന്നു. ആറ് സീറ്റിലാണ് എല്‍ഡിഎഫിന് മുന്‍തൂക്കമുള്ളത്. പാലായില്‍ വിചാരിച്ചത് പോലെ എളുപ്പമല്ല കാര്യങ്ങളെന്നാണ് സിപിഐ പറയുന്നത്. മാണി സി കാപ്പന് സീറ്റ് നിഷേധിച്ചതില്‍ മണ്ഡലത്തില്‍ അതൃപ്തിയുണ്ടെന്നും സിപിഐ പറയുന്നു.

1

അതേസമയം സിപിഎം നേരത്തെ നടത്തിയ വിലയിരുത്തലില്‍ 15000 വോട്ടിന് ജോസ് കെ മാണി വിജയിക്കുമെന്നായിരുന്നു വിലയിരുത്തല്‍. നേരെ തിരിച്ചാണ് ഇപ്പോള്‍ ഇടതുമുന്നണിയിലെ തന്നെ മറ്റൊരു പ്രമുഖ ഘടകകക്ഷി തന്നെ പറയുന്നത്. ജോസുമായുള്ള ഭിന്നത ഇക്കാര്യത്തിലും പ്രകടമായിട്ടുണ്ടെന്നാണ് സൂചന. ജോസ് പാലായില്‍ ജയിക്കുമെന്ന് തന്നെയാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മത്സരം കടുത്തതാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കെഎം മാണിയുടെ കാലത്തേ തന്നെ മണ്ഡലത്തില്‍ സജീവമായ കാപ്പനോട് പാലായില്‍ ഉള്ളവര്‍ക്ക് പ്രത്യേക അടുപ്പവുമുണ്ട്. അതുകൊണ്ട് ജയം എളുപ്പത്തില്‍ ആരും നേടാന്‍ പോകുന്നില്ല.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും സിപിഐയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്‍ഡിഎഫില്‍ വര്‍ധിച്ച് വരികയാണ്. സിപിഐ പല മണ്ഡലങ്ങളിലും ജോസ് വിഭാഗവുമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചില്ലെന്നാണ് വിമര്‍ശനം. ആ സീറ്റുകളും ജോസ് പക്ഷം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ ഈ നിസ്സഹകരണം വളരെ ശക്തമായിരുന്നുവെന്നും കേരള കോണ്‍ഗ്രസ് പറയുന്നു. ഘടകകക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ എല്‍ഡിഎഫിലെ ചില പാര്‍ട്ടികള്‍ ആ മര്യാദ തിരിച്ച് കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് പറയുന്നു.

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

തിരഞ്ഞെടുപ്പ് കാലത്ത് തന്നെ സീറ്റിനെ ചൊല്ലി ഇരു പാര്‍ട്ടികളും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അത് തിരഞ്ഞെടുപ്പിന് ശേഷവും തുടരുന്നു എന്നാണ് വ്യക്തമാകുന്നത്. സിപിഐയുടെ ചില സീറ്റുകള്‍ ജോസ് പക്ഷത്തിന് നല്‍കിയതും തങ്ങള്‍ ആവശ്യപ്പെട്ടത് പകരം കിട്ടാതിരുന്നതുമാണ് സിപിഐ ചൊടിപ്പിച്ചത്. പാലായില്‍ അടക്കം സിപിഐ സഹകരിച്ചില്ലെന്നാണ് ജോസ് പക്ഷം പറയുന്നത്. പാലാ, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി, മണ്ഡലങ്ങളിലും സിപിഐ പ്രചാരണത്തിന് ഇറങ്ങിയില്ലെന്നും ജോസ് പക്ഷം പറയുന്നു. റാന്നിയില്‍ സമാന സാഹചര്യം ഉണ്ടായിരുന്നതായി സ്ഥാനാര്‍ത്ഥിയായ പ്രമോദ് നാരായണനും പറഞ്ഞു.

ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍

English summary
kerala assembly election 2021: oommen chandy facing tight fight in puthupally says cpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X