കൊല്ലം ഉൾപ്പെടെ 4 ജില്ലകളിൽ അട്ടിമറി,10 മണ്ഡലങ്ങൾ മറിയും,യുഡിഎഫിന് 78 സീറ്റ് വരെ,രാഹുൽ സർവ്വേ ടീം റിപ്പോർട്ട്
തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിന് ഇനി അഞ്ച് ദിവസങ്ങളാണ് ബാക്കിയുള്ളത്. ഏപ്രിൽ ആറിന് കേരള ജനത വിധിയെഴുതും. ഭരണത്തുടർച്ച ഉറപ്പാക്കാനായി കരുതലോടെ നീങ്ങുകയാണ് ഇടതുമുന്നണി. ജനമനസ് മാറാതിരിക്കാനായി വിവാദങ്ങൾ പരമാവധി ഒഴിവാക്കിയും ക്ഷേമപ്രവർത്തനങ്ങൾ ആവർത്തിച്ച് പറഞ്ഞുമാണ് ഇടതുമുന്നണി വോട്ട് തേടുന്നത്.
അതേസമയം മറുവശത്ത് യുഡിഎഫ് ആകട്ടെ ഇത്തവണ വിജയത്തിലേറാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്. കുറഞ്ഞത് 78 സീറ്റുകൾ വരെ നേടി യുഡിഎഫിന് അധികാരം പിടിക്കാനാകുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രത്യേക ടീം നടത്തിയ സർവ്വേയിലെ കണ്ടെത്തൽ. സർവ്വേ പ്രകാരം ഇത്തവണ അട്ടിമറി ഉണ്ടായേക്കാൻ സാധ്യത കൽപ്പിക്കുന്ന ജില്ലകളും മണ്ഡലങ്ങളും ഇങ്ങനെയാണ്, പരിശോധിക്കാം
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

രാഹുലിന്റെ സർവ്വേ ടീം
നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ട് മുൻപ് കേരളത്തിൽ രാഹുൽ ഗാന്ധിയുടെ ടീം നടത്തിയ സർവ്വേയിൽ കണ്ടെത്തിയത് പിണറായി സർക്കാരിന് തുടർഭരണം ഉണ്ടായേക്കുമെന്നുള്ള സാധ്യതയായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ നടത്തിയ സർവ്വേയിൽ സംസ്ഥാനത്തെ സാഹചര്യം പാടെ മാറിയെന്നായിരുന്നു സർവ്വേയിലെ വിലയിരുത്തൽ. കുറഞ്ഞത് 68 സീറ്റുകൾ വരെയായിരുന്നു യുഡിഎഫിന് പ്രവചിക്കപ്പെട്ടത്.

അവസാന നിമിഷം അട്ടിമറി
എന്നാൽ മൂന്നാം ഘട്ടത്തിൽ നടത്തിയ സർവ്വേയോട് കൂടി യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ ഉയർന്ന നിലയിലാണ്. 78 സീറ്റുകൾ വരെ നേടി അധികാരത്തിലേറാൻ സാധിക്കുമെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. നാല് ജില്ലകളിൽ അട്ടിമറി ഉണ്ടാകുമെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. മാത്രമല്ല രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചരണത്തിനിറങ്ങിയാൽ മറിയാവുന്ന പത്ത് മണ്ഡലങ്ങൾ ഉണ്ടെന്നും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

ചുവന്ന കോട്ടകൾ തകരും
മലബാറിൽ കോഴിക്കോട്, തെക്കൻ കേരളത്തിൽ കൊല്ലം, തിരുവനന്തപുരം,ആലപ്പുഴ എന്നീ ജില്ലകളിലാണ് അട്ടിമറി ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നത്. ഇത്തവണ ആലപ്പുഴയിലെ പല സിപിഎം കോട്ടകളിലും അട്ടിമറി ഉണ്ടാകുമെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. ജി സുധാകരന്റെ മണ്ഡലമായിരുന്ന അമ്പലപ്പുഴ, പ്രതിഭാ ഹരിയുടെ കായംകുളം, മന്ത്രി തിലോത്തമന്റെ ചേർത്തല എന്നിവയാണ് ആലപ്പുഴയിൽ സാധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങൾ.

കൊല്ലത്ത് വൻ മുന്നേറ്റമെന്ന്
കൊല്ലം ജില്ലയിൽ ഇക്കുറി വൻ മുന്നേറ്റം നേടാൻ യുഡിഎഫിന് സാധിക്കുമെന്നാണ് സർവ്വേയിലെ കണ്ടെത്തൽ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് തൂത്തുവാരിയ ജില്ലയായിരുന്നു കൊല്ലം. ആകെയുള്ള 11 മണ്ഡലങ്ങളിൽ 11 ഉം പിടിക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ അപ്രമാദിത്യം നിലനിർത്താൻ സിപിഎമ്മിന് സാധിക്കില്ലെന്നാണ് സർവ്വേയിലെ കണ്ടെത്തൽ.

മുകേഷ് പരാജയപ്പെടും?
നടനും എംഎൽഎയുമായ എം മുകേഷിന്റെ കൊല്ലവും മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മയുടെ കുണ്ടറയും ആർ രാമചന്ദ്രന്റെ മണ്ഡമായ കരുനാഗപ്പള്ളിയും ഇത്തവണ ഇടതുപക്ഷത്തെ കൈവിടുമെന്നാണ് സർവ്വേയിലെ വിലയിരുത്തൽ. ആഞ്ഞ് പിടിച്ചാൽ വിജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മേഖലയിൽ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

നേമത്തും അട്ടിമറിയോ
അതേസമയം ഇത്തവണ നേമം ബിജെപിയെ കൈവിടുമെന്നാണ് രാഹുൽ ഗാന്ധിയുടെ ടീമിന്റെ കണ്ടെത്തൽ. ബിജെപിയെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നേമത്ത് വടകര എംപി കെ മുരളീധരനെ ഹൈക്കമാന്റ് നേരിട്ട് ഇടപെട്ടാണ് സ്ഥാനാർത്ഥിയാക്കിയത്. ആഞ്ഞ് പിടിച്ചാൽ കോൺഗ്രസിന് ഇവിടെ വിജയിക്കാനാകുമെന്നും നേതൃത്വം വിലയിരുത്തുന്നു.

പ്രിയങ്ക ഗാന്ധി ഇറങ്ങും
ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മണ്ഡലം കേന്ദ്രീകരിച്ച് പ്രചരണം ശക്തമാക്കാൻ പ്രിയങ്ക ഗാന്ധി എത്തും എന്നാണ് റിപ്പോർട്ട്. ഇതൂകൂടാതെ കോഴിക്കോട് നോർത്തും നാദാപുരവും വിജയിക്കാൻ സാധിക്കുമെന്നും രാഹുൽ ടീമിന്റെ റിപ്പോർട്ടിൽ പറയുന്നു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. കോഴിക്കോടിന്റെ മുന്‍ നഗരപിതാവ് തോട്ടത്തില്‍ രവീന്ദ്രൻ എൽഡിഎഫിന് വേണ്ടിയും, ബിജെപിക്കായി എംടി രമേശും മത്സരത്തിനിറങ്ങുന്നു.

നാദാപുരത്ത് കോൺഗ്രസെന്ന്
ഇടത് - വലത് മുന്നണികൾ തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന നാദാപുരത്തും ഇത്തവണ യുഡിഎഫിന് അനുകൂലമാണ് കാര്യങ്ങളെന്നും ടീം വ്യക്തമാക്കുന്നു. യുഡിഎഫിന് വേണ്ടി കെ പ്രവീൺകുമാറാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ സിറ്റിംഗ് എംഎൽഎയായ ഇകെ വിജയോടായിരുന്നു പ്രവീൺ പരാജയപ്പെട്ടത്. 14,493 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയൻ മണ്ഡലത്തിൽ പിടിച്ചത്.

വയനാട്ടിൽ രാഹുൽ ഇറങ്ങണം
കൽപ്പറ്റ, മാനന്തവാടി സീറ്റുകൾ രാഹുൽ ഗാന്ധി ഇറങ്ങിയാൽ ഉറപ്പായും യുഡിഎഫിന് ലഭിക്കുമെന്നും സർവ്വേ സൂചിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം മേഖലയിൽ സജീവമാക്കാനൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം. സർവ്വേ പ്രകരാം 68 എ പ്ലസ് കാറ്റഗറി മണ്ഡലങ്ങളും കടുത്ത മത്സര സാധ്യത ഉള്ള 10 എ കാറ്റഗറി മണ്ഡലങ്ങളുമാണ് ഉള്ളത്.

11 മണ്ഡലങ്ങൾ
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ എ പ്ലസ് മണ്ഡലങ്ങൾ ഉള്ളതെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.ഇവിടെ നിന്ന് 11 സീറ്റുകളാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്‍ഞെടുപ്പിൽ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിന് ആശ്വാസം നൽകിയ ജില്ലയായിരുന്നു എറണാകുളം. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലും എൽഡിഎഫിന് ചെറിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിച്ചിരുന്നുവെങ്കിലും ജില്ല യുഡിഎഫിനൊപ്പം നിലയുറക്കുന്നതായിരുന്നു കാഴ്ച.

മലപ്പുറത്ത് 16 ൽ 12 ഉം
മലപ്പുറത്തും ഇത്തവണ അത്ഭുദമൊന്നും ഉണ്ടാകില്ലെന്നും യുഡിഎഫ് വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 16 മണ്ഡലങ്ങളിൽ 12 ഉം യുഡിഎഫിനാണ് ലഭിച്ചത്. നാല് മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുമുന്നണിക്ക് വിജയിക്കാൻ സാധിച്ചത്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലും കാര്യങ്ങൾ യുഡിഎഫിന് അനുകൂലമാണ്.
Recommended Video

തദ്ദേശ തിരഞ്ഞെടുപ്പിൽ
ജില്ലയില്‍ ആകെയുള്ള 94 പഞ്ചായത്തുകളില്‍ 67 ഇടങ്ങളിലാണ് യുഡിഎഫ് മേല്‍ക്കൈ നേടിയത്. 20 പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്.സമാന മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യുഡിഎഫ് കരുതുന്നു. അതേസമയം ജോസ് കെ മാണിയുടെ മുന്നണിമാറ്റതോടെ യുഡിഎഫിന് ക്ഷീണം ഉണ്ടായ കോട്ടയത്ത് നാല് സീറ്റുകളാണ് മുന്നണി എ പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അതേസമയംഇടുക്കിയിൽ നാലും പത്തനംതിട്ടയിൽ മൂന്നും തൃശൂരിൽ അഞ്ചും എ പ്ലസ് മണ്ഡലങ്ങളുണ്ടെന്നും സർവ്വേയിൽ ചൂണ്ടിക്കാട്ടന്നു.
ഹോട്ട് ലുക്കിൽ നടി മേഘ ഗുപ്ത..ഏറ്റവും പുതിയ ഫോട്ടോസ്












Click it and Unblock the Notifications