• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നക്കാപ്പിച്ച കൊടുത്ത് ജനത്തെ ക്ഷേമപ്രീതിയിൽ ആറാടിക്കാമെന്ന ചിന്തയ്ക്ക് അടിവീഴണം'; സനൽകുമാർ

തിരുവനന്തപുരം; കൃത്യമായി ചുട്ടെടുത്ത നുണകൾ സമർത്ഥമായി മാർക്കറ്റു ചെയ്തു എന്നതാണ് കേരളം കണ്ട ഏറ്റവും ജനവഞ്ചക സർക്കാരിനെ വീണ്ടും ജനങ്ങൾ തിരികെ എത്തിക്കും എന്ന പ്രതീതിയുണ്ടാക്കിയതെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. ഈ സർക്കാർ ചെയ്ത അനീതിയും കൊള്ളയും വഞ്ചനയും മുഴുവനും പുറത്തുവന്നിട്ടില്ല. അതിനു കാരണം സുതാര്യതയില്ലായ്മയാണ്. വിവരാവകാശനിയമത്തെ പോലും മാഫിയകളെ സഹായിക്കാനായി അട്ടിമറിച്ചു. വിവാദങ്ങളുയർന്നപ്പോൾ പിന്മാറിയ പല പദ്ധതികളുടെയും പിന്നാമ്പുറ രേഖകൾ പുറത്തു വിടാൻ സർക്കാർ തയാറായിട്ടില്ലെന്നും സനൽകുമാർ കുറ്റപ്പെടുത്തി.

ഏറ്റവും ഗുരുതരമായ വിഷയം തെളിവുകൾ നശിപ്പിക്കാൻ ഏതറ്റം വരെയും പോകുന്ന അതിന്റെ നെറികേടാണ്. സെക്രട്ടറിയറ്റ് തീപിടിത്തം ഓർക്കുക. ഷോർട്ട് സർക്യൂട്ട് ആണെന്ന വാദം ഫോറൻസിക് റിപ്പോർട്ടിൽ പൊളിഞ്ഞപ്പോൾ പോലീസിനെക്കൊണ്ട് ഒരു നാലാംകിട വീഡിയോ ഇറക്കിയ സർക്കാരാണ്. പ്രളയം മനുഷ്യനിർമിതം എന്ന് പറയുമ്പോൾ അതിന്റെ പിന്നിലുള്ള സാമ്പത്തിക താല്പര്യമായിരുന്നോ അത് ചെയ്യിച്ചത് എന്നാണ് മനസിലുയരുന്ന ചോദ്യം. ദുരിതാശ്വാസം എന്ന നിലയിൽ പണം കടത്താനുള്ള ശ്രമം മുടങ്ങിയപ്പോഴാണോ സ്വർണക്കടത്ത് എന്നും സംശയിക്കണം. ഒട്ടും സുതാര്യതയില്ലാതെ ഭരിക്കുന്ന, സമരം ചെയ്യുന്നവരെ പുഴുക്കളെ പൊലെ അവഗണിക്കുന്ന ഒരു ഭരണാധികാരി അതും ചെയ്യും.

സെക്രട്ടറിയേറ്റിനു മുന്നിൽ വർഷങ്ങളായി സമരം നടത്തുന്ന ശ്രീജിത്ത്, വാളയാറിലെ പെൺകുട്ടികളുടെ അമ്മ അങ്ങനെ പുഴുവിന്റെ വിലപോലും സർക്കാർ നൽകാത്ത നിരവധി കേസുകൾ ഉണ്ട്. ഇതിനൊക്കെ അപ്പുറത്താണ് നീതിക്കുവേണ്ടി സാധാരണ പൗരൻ നടത്തുന്ന പോരാട്ടത്തെ പണവും ഭരണ സ്വാധീനവും ഉപയോഗിച്ച് അട്ടിമറിക്കുന്ന പ്രവർത്തി. പെരിയ ഇരട്ട കൊലപാതക കേസിൽ ഈ സർക്കാർ സിബിഐ അന്വേഷണത്തിനെതിരെ ഖജനാവിൽ നിന്നും കോടിയിലധികം ചെലവഴിച്ച് നടത്തിയ അപ്പീൽ ഒരുദാഹരണമാണ്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

പൗരന്റെ നീതിയ്ക്കായുള്ള മുറവിളികളെ പരിഹസിച്ചു തള്ളുന്ന ഭരണാധികാരി തിരികെ വരണമെന്ന് വിവരമുള്ള ജനത ആഗ്രഹിക്കുകയില്ല. കേരളത്തെ പണയം വെച്ച് നേടിയ കോടികളിൽ നിന്നും നക്കാപ്പിച്ച കൊടുത്തു ജനങ്ങളെയാകെ ക്ഷേമപ്രതീതിയിൽ ആറാടിക്കാൻ ആവും എന്ന അഹങ്കാര ചിന്തയുടെ ഫണത്തിൽ ആറാം തിയതി അടിവീഴണം. ആ പാമ്പ് അല്ലെങ്കിൽ കേരളത്തെ കൊല്ലും. ഭരണമാറ്റം ഉണ്ടാവണം. ഭരിക്കുന്നവൻ ജനങ്ങളോട് സുതാര്യതയുള്ളവനായിരിക്കണം എന്ന സന്ദേശം ജനത നൽകണം. വ്യാജബിംബങ്ങളുടെ നായകാഘോഷത്തിൽ വഴങ്ങുന്നവരല്ല എന്ന് മുന്നറിയിപ്പ് കൊടുക്കേണ്ട സമയം കൂടിയാണ് തെരെഞ്ഞെടുപ്പെന്നും സനൽ കുമാർ പറഞ്ഞു.

ഇടതുപക്ഷത്തേക്ക് ഒരു പാര്‍ട്ടി കൂടി, എന്‍ഡിഎ വിട്ട് കേരള കാമരാജ് കോണ്‍ഗ്രസ് എല്‍ഡിഎഫില്‍

സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്‌ലിയും മരിച്ചത് മോദിയുടെ പീഡനം കാരണമെന്ന് ഉദയനിധി സ്റ്റാലിന്‍

ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കില്ല; തീരുമാനത്തിൽ നിന്ന് പിൻമാറി പാകിസ്താൻ

സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  കോൺഗ്രസിൻ്റെ കുടിപ്പക അവസാനിക്കുന്നില്ല | PC Chacko Interview | Oneindia Malayalam

  English summary
  Kerala Assembly Election 2021; sanal kumar sasidharan slams ldf govt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X