കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറായി ശോഭ, കടകംപള്ളിക്കെതിരെ വിശ്വാസികള്‍ക്ക് വേണ്ടി മത്സരിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കഴക്കൂട്ടത്ത് താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രന്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് അവര്‍ മത്സരിക്കാന്‍ സന്നദ്ധയായിരിക്കുന്നത്. നേരത്തെ കഴക്കൂട്ടത്ത് അവര്‍ക്ക് സീറ്റില്ലെന്നായിരുന്നു സൂചന. അവിടെ കോണ്‍ഗ്രസ് വിട്ട് വരുന്ന നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു അഭ്യൂഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ശോഭ. അവര്‍ക്ക് ടിക്കറ്റ് കൊടുത്താല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കും എന്ന് വരെയുള്ള ഭീഷണികളും സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിരുന്നു.

1

എന്നാല്‍ സുരേന്ദ്രന്റെ അടക്കം എതിര്‍പ്പുകളെ കേന്ദ്ര നേതൃത്വം അവഗണിച്ചു. കേന്ദ്ര നേതൃത്വം ഇടപെട്ടത് കൊണ്ടാണ് അവര്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ ശോഭ പറഞ്ഞിരുന്നു. ശബരിമലയിലെ യുവതീപ്രവേശനത്തില്‍ ഭക്തര്‍ക്കെതിരെ നിലപാട് എടുത്തയാളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സബരിമല ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന മണ്ഡലമായിരിക്കും കഴക്കൂട്ടം. ദേവസ്വം മന്ത്രിക്കെതിരായ ഈ മത്സരം കേരളത്തിലെ മുഴുവന്‍ ശബരിമല വിശ്വാസികള്‍ക്കായുള്ള പോരാട്ടം കൂടിയാണെന്നും ശോഭ വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഒരുപാട് തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്ന മണ്ഡലമാണെന്ന് കഴയക്കൂട്ടമാണെന്ന് കെ സുരേന്ദ്രന്‍ പറയേണ്ട കാര്യമില്ല. അവിടെ മത്സരിക്കാന്‍ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ശോഭയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വത്തിനേറ്റ തിരിച്ചടി കൂടിയാണ്. വി മുരളീധരന്‍ അടക്കം ശോഭയ്ക്ക് കഴക്കൂട്ടം നല്‍കേണ്ടെന്ന കടുത്ത നിലപാടിലായിരുന്നു. രാജഗോപാലിനെ പോലുള്ളവര്‍ ശോഭയെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിലായിരുന്നു.

നേരത്തെ ശോഭയോട് മത്സരിക്കാന്‍ പറഞ്ഞിരുന്നുവെന്നും, എന്നാല്‍ അവര്‍ തന്നെ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ശോഭ മത്സരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. താനും ശോഭയും തമ്മില്‍ യാതൊരു തര്‍ക്കങ്ങളുമില്ല. പുറത്തുവരുന്ന കാര്യങ്ങള്‍ വെറും മാധ്യമ സൃഷ്ടി മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ തല്‍ക്കാലത്തേക്ക് ബിജെപിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. എന്നാല്‍ സംഘടനയില്‍ സ്ഥാനങ്ങള്‍ അടക്കം ശോഭ ഉന്നയിച്ച കാര്യങ്ങളൊന്നും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.

English summary
kerala assembly election 2021: sobha surendran will contest from kazhakottam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X