Get Updates
Get notified of breaking news, exclusive insights, and must-see stories!

പിജെ ജോസഫിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി, രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ

ദില്ലി: രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിജെ ജോസഫിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിയതിന് എതിരെ പിജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളി. ഇതോടെ ജോസ് കെ മാണി അടക്കമുളള കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കാം. കേരള കോണ്‍ഗ്രസ് എം കെഎം മാണിയുടെ മരണ ശേഷം പിളര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി ചിഹ്നത്തെ ചൊല്ലിയുളള തര്‍ക്കം കോടതി കയറിയത്.

കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച് ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചു. പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം തങ്ങളാണ് എന്ന് അവകാശപ്പെട്ടാണ് പിജെ ജോസഫ് ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ശരിവെച്ച് കൊണ്ടുളളതായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി.

pj

തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് പിജെ ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. ജോസഫ് വിഭാഗം നേതാവ് പിസി കുര്യാക്കോസ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി തളളുകയായിരുന്നു.

നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    #KLElection2021 രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; ജോസഫിന്റെ ഹർജി തള്ളി സുപ്രീംകോടതി

    കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ ആയിരുന്ന ജോസ് കെ മാണിയുടെ മരണത്തോടെയാണ് പാര്‍ട്ടിയില്‍ പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുളള അധികാര തര്‍ക്കം ഉടലെടുത്തത്. പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതോടെ തര്‍ക്കം രൂക്ഷമായി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുളള അഭിപ്രായ വ്യത്യാസങ്ങള്‍ക്കൊടുവിലാണ് പാര്‍ട്ടി പിളര്‍ത്തി ജോസ് കെ മാണി ഇടത് പക്ഷത്തോടൊപ്പം ചേര്‍ന്നത്. രാജ്യസഭാംഗത്വം രാജി വെച്ച് പാലായില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി ഇത്തവണ മത്സരിക്കുകയാണ് ജോസ് കെ മാണി.

    ബോൾഡ് ലുക്കിൽ പൂജ; ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+