Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് മൂന്ന് മണ്ഡലങ്ങളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വന്റി ട്വന്റി

തൃക്കാക്കര, കൊച്ചി, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ട്വന്രി ട്വന്റി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞ ട്വന്രി ട്വന്റി നിയമസഭാ തിരഞ്ഞെടുപ്പിലും തങ്ങളുടെ സാനിധ്യം അറിയിക്കാനൊരുങ്ങുകയാണ്. തിരഞ്ഞെടുപ്പ് വിഞ്ജാപനത്തിന് മുൻപ് തന്നെ അതിനുള്ള ഒരുക്കങ്ങളും ട്വന്റി ട്വന്റി ആരംഭിച്ചിരുന്നു. നേരത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച ട്വന്റി ട്വന്റി മൂന്ന് മണ്ഡലങ്ങളിലേക്കും കൂടിയുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നു.

Twenty Twenty

തൃക്കാക്കര, കൊച്ചി, എറണാകുളം മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ട്വന്രി ട്വന്റി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. തൃക്കാക്കരയിൽ ഡോ.ടെറി തോമസ് എടത്തൊടിയാണ് ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി. എറണാകുളത്ത് പ്രൊഫ. ലസ്ലി പള്ളത്ത്, കൊച്ചിയില്‍ ഷൈനി ആന്റണിയും ജനവിധി തേടും.

നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് ട്വന്റി ട്വന്റി. എറണാകുളത്ത് 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചെയർമാൻ സാബു എം ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂട്ടായ്മയ്ക്ക് വലിയ സ്വാധീനമുള്ള കുന്നത്തുനാട് സുനിശ്ചിത വിജയമാണ് ട്വന്റി ട്വന്റി പ്രതീക്ഷിക്കുന്നത്.

കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫിന്റെ മരുമകനും ട്വന്റി ട്വന്റിയുടെ ബാനറിൽ ജനവിധി തേടുന്നുണ്ട്. കോതമംഗലത്ത് നിന്നാണ് ഡോ. ജോസ് ജോസഫ് മത്സരിക്കുന്നത്. കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ, പെരുമ്പാവൂരിൽ ചിത്ര സുകുമാരൻ, മൂവാറ്റുപുഴയിൽ സി.എൻ. പ്രകാശ്, വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കൽ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള പ്രമുഖരുടെ പിന്തുണയും ട്വന്റി ട്വന്റിയുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നു. തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ, സംവിധായകൻ സിദ്ധിഖ്, പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവർ കൂട്ടായ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
    മലപ്പുറത്ത് വിപി സാനു വീണ്ടും ഇറങ്ങും | Oneindia Malayalam

    നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+