Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേമ പെന്‍ഷന്‍ 3000, ന്യായ് പദ്ധതി വഴി 6000; സന്തോഷ വകുപ്പും വരും, പ്രകടന പത്രികയുമായി യുഡിഎഫ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. സാമൂഹിക ക്ഷേമപെന്‍ഷന്‍, ശബരിമല, പാര്‍പ്പിടം, ന്യായ് പദ്ധതി, ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള പ്രകടപത്രികയാണ് യുഡിഎഫ് പുറത്തിറക്കിയത്. നിലവില്‍ 1600 രൂപയായ സാമൂഹിക ക്ഷേമപെന്‍ഷന്‍ 30000 രൂപയാക്കുമെന്നുള്ളതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ ആചാരണ സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മ്മാണം കൊണ്ട് വരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

ക്ഷേമ പെന്‍ഷന് കമ്മീഷന്‍

ക്ഷേമ പെന്‍ഷന് കമ്മീഷന്‍

ക്ഷേമ പെന്‍ഷനുകള്‍ക്കായി ശമ്പള കമ്മീഷന്‍ മാതൃകയില്‍ കമ്മീഷന്‍ രൂപീകരിക്കും. എല്ലാ വെള്ള കാർഡുകാർക്കും അഞ്ച് കിലോ അരി സൗജന്യമായി നൽകും. എല്ലാ വെള്ള കാര്‍ഡ് ഉടമകള്‍ക്കും അഞ്ച് കിലോ അരി സൗജന്യമായി നല്‍കും. പാര്‍പ്പിടം ഉറപ്പ് വരുത്താനായി ലൈഫ് പദ്ധതിയുടെ അപാകത പരിഹരിച്ച് പുതിയ ഭവന പദ്ധതി കൊണ്ടുവരും. കാരുണ്യ ആരോഗ്യ പദ്ധതി പുനഃസ്ഥാപിക്കുമെന്നും യുഡിഎഫ് പ്രകട പത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നു.

ന്യായ് പദ്ധതി

ന്യായ് പദ്ധതി

ന്യായ് പദ്ധതി വഴി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ, ഒരു വര്‍ഷം 72000 രൂപ ഉറപ്പ് വരുത്തും. ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ. അഞ്ചു ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ പ്രളയത്തിന് മുമ്പുള്ള രണ്ടു ലക്ഷം വരെയുള്ള കടം എഴുതി തള്ളും. ഓട്ടോറിക്ഷ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി നല്‍കും.

വനാവകാശ നിയമം

വനാവകാശ നിയമം

വനാവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കും. പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും. ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും. സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നിനായി ഒരു വകുപ്പ് രൂപീകരിക്കും

100 യൂണിറ്റ് സൗജന്യ വൈദ്യുതി

100 യൂണിറ്റ് സൗജന്യ വൈദ്യുതി

എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി. കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികള്‍. കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്. അഞ്ചുലക്ഷം പേര്‍ക്ക് വീട്. കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും തുടങ്ങിയവയാണ് യുഡിഎഫിന്‍റെ പ്രകട പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. പ്രത്യേക സന്തോഷ വകുപ്പ് രൂപീകരിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

ഖുറാനും ഗീതയും ബൈബിളും

ഖുറാനും ഗീതയും ബൈബിളും


പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്നാണ് ആമുഖ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കും. ജനങ്ങളുടെ പ്രകടനപത്രികയാണ് യുഡിഎഫ് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമഗ്രവികസനവും സാധാരണക്കാരന്റെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങളും പരിഹരിക്കാനുള്ള പദ്ധതിയാണ് യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജനവിധി

ജനവിധി

ഇവ നടപ്പിലാക്കാനുള്ള ജനവിധിയാണ് യുഡിഎഫ് കേരള ജനതയോട് അഭ്യർത്ഥിക്കുന്നത്. വിവിധ മേഖകളെ സമഗ്രമായി സ്പർശിക്കുന്നതാണ് പ്രകടനപത്രിക. ജനങ്ങളിൽ നിന്ന് ആശയം സ്വീകരിച്ച് അവരുടെ അഭിലാഷങ്ങൾക്കനുസരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയെ കുറിച്ച് ശശി തരൂര്‍ എംപി വിശദീകരിക്കുകയും ചെയ്തു.

പത്രികയ്ക്ക് പിന്നില്‍

പത്രികയ്ക്ക് പിന്നില്‍


മുന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്‌നാന്‍ എംപി ചെയര്‍മാനും സിഎംപി നേതാവ് സി പി ജോണ്‍ കണ്‍വീനറുമായ സമിതി ഡോ. ശശി തരൂരിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളില്‍നിന്നും മറ്റു സംഘടനകളില്‍നിന്നും സ്വരൂപിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചാണ് യുഡിഎഫ് ഇത്തവണ പ്രകടന പത്രിക തയ്യാറാക്കിയത്.

അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ഇടത് വലത് മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന കൊല്ലം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+