ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡിട്ട് നജീബ് കാന്തപുരം: പഴങ്കഥയായത് 1982 ലെ കോണ്‍ഗ്രസിന്റെ റെക്കോര്‍ഡ്
മലപ്പുറം: മലപ്പുറം ജില്ലയില്‍ കഴിഞ്ഞ തവണത്തെ സീറ്റ് നില ഇത്തവണയും നിലനിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചെങ്കിലും വോട്ട് വിഹിതത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പലയിടത്തും ഇത്തവണ കരസ്ഥമാക്കാന്‍ പല സ്ഥാനാര്‍ത്ഥികള്‍ക്കും കഴിഞ്ഞില്ല. പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം കടന്ന് കൂടിയത് 38 വോട്ടുകള്‍ക്കാണ്. ഇതോടെ ഇത്തവണ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം എന്ന റെക്കോര്‍ഡ് നജീബ് കാന്തപുരത്തിന് സ്വന്തമായി. അതേസമയം നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞതും യുഡിഎഫിന് ആശ്വാസമായി.
കൊവിഡ്19: ഇന്ത്യയില്‍ മൂന്നാം ഘട്ട കൊവിഡ് വാക്സിനേഷന് നടന്നുകൊണ്ടിരിക്കുന്നു

പൊന്നാനിയിലെ റെക്കോര്‍ഡ്
1982 ലെ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസിലെ എംപി ഗംഗാധരനായിരുന്നു ജില്ലയിലെ ഇതുവരെയുള്ളതില്‍ ഏറ്റഴും കുറഞ്ഞ ഭൂരിപക്ഷം. സിപിഎമ്മിലെ കെ ശ്രീധരനെ അന്ന് 93 വോട്ടുകള്‍ക്കായിരുന്നു ഗംഗാധരന് പരാജയപ്പെടുത്തിയത്. ആകെ 76530 വോട്ടുകള്‍ നജീബ് കാന്തപുരത്തിന് ലഭിച്ചപ്പോള്‍ തൊട്ടുപിന്നിലായി 76492 വോട്ടുകളാണ് ഇടത് സ്വതന്ത്രനായ കെപിഎം മുസ്തഫയ്ക്ക് ലഭിച്ചത്.

ലഭിച്ച വോട്ടുകള്‍
നജീബ് കാന്തപുരത്തിനും മുസ്തഫയ്ക്കും യഥാക്രമം 46.21, 46.19 ശതമാനം വോട്ടുകള്‍ ലഭിച്ചു. കഴിഞ്ഞ തവണയും ജില്ലയിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തല്‍മണ്ണയിലായിരുന്നു. 579 വോട്ടുകള്‍ക്കായിരുന്നു വി ശശികുമാറിനെതിരെ മഞ്ഞളാംകുഴി അലി ജയിച്ചത്. അതേസമയം, നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി ഇടത് സ്ഥാനാര്‍ത്ഥി.

പരാതിയുമായി സ്ഥാനാര്‍ത്ഥി
തപാൽ വോട്ടിൽ ഉൾപ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകൾ എണ്ണിയിട്ടില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഈ തപാൽവോട്ടുകളിലെ കവറിന് പുറത്ത് സീൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാല്‍ സീല്‍ ചെയ്യേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടേതാണെന്നാണ് ഇടതുപക്ഷം വാദിക്കുന്നത്.

ഉദ്യോഗസ്ഥന്മാരുടെ പിഴവ്
ഉദ്യോഗസ്ഥന്മാരുടെ പിഴവിന് വോട്ടര്‍മാരെ പഴി പറഞ്ഞിട്ട് കാര്യമില്ല. ഇടതിന്റെ തോല്‍വി ഉറപ്പിക്കാന്‍ യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥര്‍ ഇടതുവോട്ടര്മാരുടെ തപാല്‍ വോട്ടുകളില്‍ മനഃപ്പൂര്‍വ്വം സീല്‍ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും ഇടത് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ആരോപിക്കുന്നു.

അപരന്മാര്
അതേസമയം മണ്ഡലത്തില്‍ അപരന്മാരായി മത്സരിച്ച മൂന്ന് മുസ്തഫമാര്‍ ചേര്‍ന്ന് 1972 വോട്ടുകൾ നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. വോട്ടിങ് യന്ത്രത്തില്‍ സ്ഥാനം വളരെ താഴേക്ക് പോയതും തിരിച്ചടിയായി വിലയിരത്തപ്പെടുന്നുണ്ട്. താനൂരിൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച വി.അബ്ദുറഹ്മാനാണ് (985) കുറഞ്ഞ ഭൂരിപക്ഷക്കണക്കിലെ രണ്ടാമന്.
വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം
Recommended Video
-
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത്












Click it and Unblock the Notifications