കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ തോറ്റാൽ തോല്ക്കട്ടെയെന്ന് വെക്കും: വിജയത്തേക്കാൾ മധുരമുണ്ട്, കുറിപ്പുമായി രാഹുല്‍

Google Oneindia Malayalam News

ഇടതുപക്ഷ അണികള്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന തോല്‍വികള്‍ യുഡിഎഫിലെ യുവ നേതാക്കളുടേതാണ്. തൃത്താലയിലെ വിടി ബൽറാം, അഴീക്കോട്ടെ കെഎം ഷാജി, അരുവിക്കരയിലെ കെഎസ് ശബരിനാഥൻ, വടക്കാഞ്ചേരിയിലെ അനിൽ അക്കര, താനൂരിലെ പി. കെ ഫിറോസ് എന്നിവരുടെയെല്ലാം തോല്‍വികള്‍ സിപിഎം വലിയ തോതില്‍ ആഘോഷിക്കുന്നു. എന്നാല്‍ ഈ തോല്‍വിയിലും ഇവരെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ലപാടുകൾ പറഞ്ഞവരാണ്, നിലപാട് പറഞ്ഞിട്ട് തോറ്റാൽ തോല്ക്കട്ടെയെന്ന് വെക്കും. വളഞ്ഞിട്ട് അക്രമിച്ചാൽ പ്രസ്ഥാനം അവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം

ആഘോഷിക്കുന്ന പരാജയങ്ങള്‍

ആഘോഷിക്കുന്ന പരാജയങ്ങള്‍

സിപിഎം ഏറ്റവും അധികം ആഘോഷിക്കുന്ന, ആക്ഷേപിക്കുന്ന അഞ്ച് പേരുടെ പരാജയങ്ങളുണ്ട്. തൃത്താലയിലെ വിടി ബൽറാം, അഴീക്കോട്ടെ കെഎം ഷാജി, അരുവിക്കരയിലെ കെഎസ് ശബരിനാഥൻ, വടക്കാഞ്ചേരിയിലെ അനിൽ അക്കര, താനൂരിലെ പി. കെ ഫിറോസ്.
എന്തുകൊണ്ടാണ് ഇവരെ വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് അറിയുമോ?

ചോദ്യം ചെയ്തവര്‍

ചോദ്യം ചെയ്തവര്‍

കഴിഞ്ഞ 5 വർഷക്കാലം സിപിഎം ൻ്റെ രാഷ്ട്രീയത്തോട് ഏറ്റവും രൂക്ഷമായി സംവദിച്ചവരാണ്, പിണറായിയുടെയും പാർട്ടിയുടെയും കരടായി മാറിയവരാണ്, സിപിഎം ലെ പല ബിംബങ്ങളെയും ചോദ്യം ചെയ്തവരാണ്. വിടി ബൽറാമും, കെഎസ് ശബരിനാഥനും, കെഎം ഷാജിയും, നിയമസഭയിലും പുറത്തും ശക്തമായി സിപിഎം ആശയങ്ങളുടെ വ്യാജ നിർമ്മിതിയെ തകർത്തു.

 മറ്റ് പലരും

മറ്റ് പലരും

അനിൽ അക്കര ലൈഫ് മിഷൻ അഴിമതി പുറത്ത് കൊണ്ട് വന്നു, പി.കെ ഫിറോസ് ജലീലിൻ്റെ കൊള്ളരുതായ്മകൾ പിടികൂടി അങ്ങനെ കുറ്റങ്ങ ഏറെയുണ്ട്. ഈ പട്ടികയിലെ മറ്റ് പലരും ഉണ്ടെങ്കിലും അവർ ജയിച്ചു വന്നു. സിപിഎമ്മിനെ രാഷ്ട്രീയമായി ചോദ്യം ചെയ്താൽ, അവരുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടിയാൽ അവർക്ക് ഭ്രാന്ത് പിടിക്കും.

സ്ലീപ്പർ സെല്ലുകളും

സ്ലീപ്പർ സെല്ലുകളും

പിന്നെ കൂട്ടമായി വന്ന് അക്രമിക്കും, അത് അണികൾ മാത്രമല്ല പൊതുമണ്ഡലത്തിൽ 'നിഷ്പക്ഷതയുടെ പുതപ്പിട്ട് ' മൂടി പുതച്ചുറങ്ങുന്ന സ്ലീപ്പർ സെല്ലുകളും ഉണർന്ന് അക്രമത്തിന് നേതൃത്വം കൊടുക്കും. അത് എല്ലാ ഫാഷിസ്റ്റ് സംഘടനകളുടെയും പൊതു സ്വഭാവമാണ്.
അപരൻ്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുമെന്നൊക്കെ മേമ്പൊടിക്ക് പറയുമെങ്കിലും, സിപിഎം രാഷ്ട്രീയ സംവാദങ്ങളും, ചോദ്യങ്ങളും അംഗീകരിക്കില്ല.

'കരുത്ത് '

'കരുത്ത് '

അത്തരം അപര ശബ്ദങ്ങളെ കായികമായും, 'തെറിയുകമായും' നേരിടുകയെന്ന പ്രാകൃത ശൈലിയാണ് അവരുടേത്. ഈ പോസിറ്റിൽ പോലും വന്ന് ഇത് വായിച്ചു നോക്കാതെ, രാഷ്ട്രീയമായി സംവദിക്കാതെ സ്വന്തം മനസിലെ മാലിന്യങ്ങൾ വിസർജിച്ചു പോകുന്ന വിവേകശൂന്യമായ ഒരു അണി സമ്പത്തുള്ളതാണ് അവരുടെ 'കരുത്ത് '..

നിലപാടുകൾ പറഞ്ഞവരാണ്

നിലപാടുകൾ പറഞ്ഞവരാണ്

ഇവർ നിലപാടുകൾ പറഞ്ഞവരാണ്, നിലപാട് പറഞ്ഞിട്ട് തോറ്റാൽ തോല്ക്കട്ടെയെന്ന് വെക്കും. വളഞ്ഞിട്ട് അക്രമിച്ചാൽ പ്രസ്ഥാനം അവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കും. വിജയത്തേക്കാൾ മധുരമുണ്ട് പ്രിയപ്പെട്ടവരെ നിലപാട് പറഞ്ഞിട്ടുള്ള നിങ്ങളുടെ പരാജയത്തിന്. എത്ര തോറ്റാലും, രാഷ്ട്രീയം പറഞ്ഞു കൊണ്ടിരിക്കും വിജയിക്കും വരെ .....
അഭിവാദ്യങ്ങൾ

വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Sandheepanandha giri praises pinarayi vijayan

English summary
kerala assembly election result 2021: rahul mamkootathil support vt balram, km shaji and others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X