കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപി ജോണിന് കുന്നംകുളം സീറ്റ്; യുഡിഎഫ് വിഭജനം പൂര്‍ത്തിയായില്ല

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കരുത്തുശോഷിച്ച് പേരുമാത്രമേഉള്ളൂ എങ്കിലും സിപി ജോണിന്റെ സിഎംപിക്ക് കുന്നംകുളം സീറ്റു നല്‍കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞതവണ സിഎംപി മത്സരിച്ച മണ്ഡലമാണിത്. എന്നാല്‍. 481 വോട്ടിന് സി.പി.എമ്മിലെ ബാബു എം. പാലിശ്ശേരിയോട് സി.പി. ജോണ്‍ തോല്‍ക്കുകയായിരുന്നു.

സിഎംപി രൂപീകരിച്ച എംവി രാഘവന്റെ മരണത്തിനുശേഷം സിപി ജോണിന്റെയും അരവിന്ദാക്ഷന്റെയും നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നിരുന്നു. അരവിന്ദാക്ഷന്‍ വിഭാഗം ഇടതുമുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ അഴീക്കോട് സീറ്റ് അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ സിഎംപിക്ക് നല്‍കാനും ഇടതുമുന്നണിക്ക് ആലോചനയുണ്ട്. നികേഷ് കുമാര്‍ മത്സരിക്കുകയാണെങ്കില്‍ സീറ്റ് നല്‍കാമെന്നാണ് ഇടതുപക്ഷം അറിയിച്ചിട്ടുള്ളത്.

cpjohn

യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടന്ന യോഗത്തില്‍ സിപി ജോണിന്റെ സീറ്റിന്റെ കാര്യത്തില്‍ മാത്രമേ തീരുമാനം ആയിട്ടുള്ളൂ. മറ്റു ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസു(ജേക്കബ്), ജനതാദള്‍ യുണൈറ്റഡ്, കേരള കോണ്‍ഗ്രസ് മാണി വിഭാഗങ്ങള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായിട്ടില്ല.

പുതുതായി മുന്നണിയിലെത്തിയ ആര്‍എസ്പിക്കുകൂടി സീറ്റു നല്‍കേണ്ടതിനാല്‍ വിഭജനം കീറാമുട്ടിയായിരിക്കുകയാണ്. അങ്കമാലി സീറ്റ് കിട്ടണമെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ആവശ്യം. പിറവം കൂടാതെയാണിത്. എന്നാല്‍ അങ്കമാലി സീറ്റ് വിട്ടുതരാനാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ചര്‍ച്ച തൃപ്തികരമല്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പിന്നീട് പ്രതികരിച്ചു.

English summary
Kerala Assembly Polls Congress over Kunnamkulam seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X