കേരളം ആരു ഭരിക്കണം; ന്യൂനപക്ഷങ്ങള്‍ തീരുമാനിക്കും
കേരളത്തിലെ പ്രധാന മുന്നണികളുടെ ജയപരാജയങ്ങളെ നിയന്ത്രിക്കുന്നത് ന്യൂനപക്ഷവോട്ടുകളാണ്. ന്യൂനപക്ഷങ്ങള്‍ക്കിടയിലെ പ്രധാനികളായ മുസ്ലീംകളുടെയും ക്രിസ്ത്യാനികളുടെയും വോട്ട് പോകുന്നത് യുഡിഎഫിനാണെങ്കിലും 2006ലെ തിരഞ്ഞെടുപ്പില്‍ 140 ല്‍ 98 സീറ്റ് വരെ നേടിയെടുക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടുണ്ട്.
മുസ്ലീം കുത്തകയായ ഐയുഎമ്മലില്‍നിന്നും കൃസ്ത്യന്‍ ഗ്രൂപ്പായ കേരള കോണ്‍ഗ്രസില്‍ നിന്നും 2006ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലേക്ക് വന്‍ ഒഴുക്കാണ് ഉണ്ടായത്. മുസ്ലീം കുത്തകയായ മലപ്പുറത്ത് 2001ലെ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകള്‍ നേടിയിരുന്നെങ്കില്‍ 2006 ആകുമ്പോഴേക്കും അത് ആറ് സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു.

അതേസമയം 2001ല്‍ 13 സീറ്റ് നേടിയ കേരള കോണ്‍ഗ്രസ് 2006ല്‍ ഒമ്പത് സീറ്റില്‍ ഒതുങ്ങി. പിന്നീട് 2011 ല്‍ ഐയുഎംഎല്‍ 20 സീറ്റായി വര്‍ധിപ്പിച്ചെങ്കിലും കേരള കോണ്‍ഗ്രസ് 11 സീറ്റില്‍ ഒതുങ്ങുകയായിരുന്നു. 2006ല്‍ മുസ്ലീം ക്രിസ്ത്യന്‍ മേഖലയില്‍ നിന്ന് 34 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്.
ഐയുഎംഎല്‍ 1982ല്‍ 14 സീറ്റും, 1987ല്‍ 15 സീറ്റും, 1991ല്‍ 19 സിറ്റും 1996 ല്‍ 13 സീറ്റും നേടിയിരുന്നു. 14 സീറ്റ് യുഡിഎഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് കേരളാ കോണ്‍ഗ്രസും ഐയുഎംഎലും ഇടയാനുള്ള പ്രധാന കാരണം.
കോണ്‍ഗ്രസിന്റെ ഗാര്‍ഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള സമീപനത്തില്‍ ഇടുക്കി, വയനാട് ജില്ലകളിലെ ഹൈറേജ് സംരക്ഷമ സമിതി യുഡിഎഫുമായി ഇടഞ്ഞിരുന്നു. ഇതിനെ മുതലെടുക്കാന്‍ സിപിഎം പരമാവധി ശ്രമിക്കുന്നുണ്ട് ഇതിലൂടെ ധാരാളം കൃസ്ത്യന്‍ വോട്ടുകള്‍ മറിയും എന്ന പ്രതീക്ഷയിലാണ് സിപിഎം.
മുസ്ലീംകള്‍ ഐയുഎംഎല്‍ന്റെ കൂടെ മാത്രമേ നില്‍ക്കൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകന്‍ എന്‍ എം പിയേഴ്‌സന്‍ പറയുന്നത്. ഐഎന്‍എല്‍, പിഡിപി, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ബാബറിമസ്ജിദ് വിഷയം എടുത്തുകൊണ്ട് തന്നെയാണ് പ്രചരണത്തിനിറങ്ങുന്നത്.
ഇത്തരം പാര്‍ട്ടികളൊന്നും ജയസാധ്യതകണ്ടുകൊണ്ടല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഐയുഎംഎലിനെ ഭിന്നിപ്പിക്കുക എന്നതുമാത്രമാണ് ഇവരുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ പ്രത്യക്ഷമായും പരോക്ഷമായും സംഘപരിവാര്‍ ഹിന്ദുക്കളുടെ വോട്ട് പിടിക്കുന്നതുപോലെ സിപിഎം മുസ്ലീങ്ങളുടെ വോട്ടുകളും ഉപയോഗപ്പെടുത്തുമെന്ന് പിയേഴ്‌സണ്‍ പറയുന്നു.
നവംബര്‍ അവസാനത്തില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു പിന്നില്‍ മുസ്ലീംകളും ഉണ്ടായിരുന്നു. ദാദ്രി സംഭവത്തിലും സംസ്ഥാനത്ത് ബീഫ് നിരോധനത്തിലും സിപിഎമ്മിന്റെ നിലപാടില്‍ ആകൃഷ്ടരായാണ് മുസ്ലീങ്ങള്‍ സിപിഎമ്മിന്റെ പിന്നില്‍ അണിനിരന്നത്.
പാരമ്പര്യഹിന്ദു വോട്ടുകള്‍ എല്‍ഡിഎഫിനെ സഹായിക്കില്ല. എന്നാല്‍ ഈഴവ സമുദായത്തില്‍ പെട്ടവരുടെ വോട്ടുകള്‍ സിപിഎമ്മിലേക്ക് മറിയുമോ എന്ന പേടി ബിജെപിക്കും ഉണ്ട്. ജാതി തിരിച്ചുള്ള വോട്ടുകളാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. എസ്എന്‍ഡിപിയുടെ രാഷ്ട്രീയ സംഘടന എന്‍ഡിഎയുടെ ഒപ്പം ചേര്‍ന്നത് സിപിഎമിമന് ചിലപ്പോള്‍ തിരിച്ചടിയായി മാറാം.












Click it and Unblock the Notifications