കേരള ബാങ്ക് പുതുവര്‍ഷത്തില്‍, ബിസിനസ് പോളിസി ആര്‍ബിഐയുടെ മുന്നില്‍

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ കേരളസഹകരണബാങ്ക് പുതുവര്‍ഷത്തില്‍ യാഥാര്‍ത്ഥ്യമാകും. ചിങ്ങം 1ന് കേരളബാങ്ക് നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഭരണ അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.

ആമസോണിനെ പറ്റിച്ച് 21കാരന്‍ നേടിയത് 50 ലക്ഷം രൂപ, കള്ളന്‍ പിടിയില്‍, തട്ടിപ്പിന്റെ കഥ ഇങ്ങനെ...

നിർണ്ണായക വിധി വന്നു, 18 വയസ്സിൽ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം

ബാങ്ക് തുടങ്ങുന്നതിന് ആര്‍ബിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസം, നിക്ഷേപ-വായ്പാ പദ്ധതികളുടെ ഏകോപനം തുടങ്ങി ബാങ്കിന്റെ അടുത്ത അഞ്ചു വര്‍ഷത്തെ ബിസിനസ് പോളിസി ആര്‍ബിഐക്ക് സമര്‍പ്പിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സഹകരണ വകുപ്പിന്റെ ആധുനികവല്‍ക്കരണം നല്ല നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും പ്രാഥമിക സഹകരണ ബാങ്കുകളുടെ ആധുനികവല്‍ക്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

pan

ജില്ലാ സഹകരണ ബാങ്കും സംസ്ഥാന സഹകരണ ബാങ്കും ചേര്‍ത്താണ് കേരള സഹകരണ ബാങ്ക് രൂപീകരിക്കുക. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാനനിര്‍ദേശങ്ങളിലൊന്നായിരുന്നു കേരളാ ബാങ്ക്. മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലാണ് കേരളബാങ്ക് അടുത്ത ചിങ്ങം 1ന് യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ചത്.

English summary
Kerala Bank to be ready by August next year

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്