കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യുഐഡി കാര്‍ഡ്‌

Google Oneindia Malayalam News

11.05: മെറ്റല്‍ ക്രഷര്‍ യൂനിറ്റുകളുടെ നികുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. എംസാന്‍ഡ് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് നികുതി.

11.02: ട്രേഡ് മാര്‍ക്ക് ആക്ടിനു കീഴിനു രജിസ്റ്റര്‍ ചെയ്ത ഹോട്ടലുകള്‍ക്കും ഭക്ഷണ ശാലകള്‍ക്കും അധിക നികുതി.

11.01:മുന്തിയ ഇനം മദ്യത്തിനുള്ള നികുതി 10 ശതമാനം കൂട്ടി. ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടു ശതമാനം ടേണ്‍ ഓവര്‍ ടാക്‌സ്. വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ഭക്ഷ്യ എണ്ണകളുടെയും നികുതി അഞ്ചു ശതമാനമായി ഉയര്‍ത്തി.

11.00: ഇന്റര്‍ സ്റ്റേറ്റ് വാഹനങ്ങളുടെ നികുതി കൂട്ടി

10.56: ആഡംബര ബൈക്കുകള്‍ക്ക് 10 ശതമാനവും ഇറക്കുമതി ചെയ്ത ബൈക്കുകള്‍ക്ക് 22 ശതമാനവും നികുതി.

10.55: ലക്ഷ്വറി ടൂറിസ്റ്റ് കാറുകള്‍ക്ക് പുതിയ നികുതി. വാഹന വില കൂടും, വാഹന നികുതികള്‍ കൂട്ടി.

10.52: സംസ്ഥാന ഭാഗ്യക്കുറി വകുപ്പില്‍ ഒരു വിജിലന്‍സ് വിഭാഗം രൂപീകരിക്കും.

മോട്ടോര്‍ വാഹനവകുപ്പില്‍ ഇ പേയ്‌മെന്റ് സംവിധാനം

10.50: ഭൂമിയുടെ ന്യായവില കൂട്ടാന്‍ നിയമനിര്‍മാണം നടത്തും.

ചാരിറ്റബിള്‍ സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ മുദ്രപത്രവില 500 രൂപയാക്കി ഉയര്‍ത്തി.
കുറി വരിയോലയുടെ സ്റ്റാംപ് ഡ്യൂട്ടി കാലോചിതമായി പരിഷ്‌കരിക്കും. ആയിരം രൂപയ്ക്ക് 50 രൂപയായി ഉയര്‍ത്തും.

10.42:കാവുകളും കുളങ്ങളും സംരക്ഷിക്കുന്ന പദ്ധതിക്കായി ഒരു കോടി

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ട്രെയിനിങ് സെന്ററിന് ഒരു കോടി

കാരുണ്യ ബെനവലന്റ് ഫണ്ട് വഴി ക്യാന്‍സര്‍ ചികിത്സാ പദ്ധതി

10.40: കായിക-യുവജനമേഖലയ്ക്കായി 69 കോടി രൂപ.

ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നാലു ശതമാനം നിരക്കില്‍ ഭവന വായ്പ.

10.35: പത്രപ്രവര്‍ത്തക, പത്രജീവനക്കാരുടെ പെന്‍ഷന്‍ യഥാക്രമം 8000 രൂപയും 5000 രൂപയുമായി ഉയര്‍ത്തി

കെഎസ്ആര്‍ടിസിയ്ക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 150 കോടി രൂപ

10.31:അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് യുഐഡി കാര്‍ഡ്‌

കേരളത്തെ കാര്‍ഷിക ഹൈടെക് ആക്കുന്നത് ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രിയ പദ്ധതികളുമായി നിയമസഭയില്‍ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തുടരുന്നു. കര്‍ഷകര്‍ക്ക് 90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെ ഇന്‍ഷൂറന്‍സ് പദ്ധതി, ഹൈടെക് കൃഷിക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ, പോളിഹൗസ് കൃഷിക്ക് 90 ശതമാനം വായ്പ എന്നിങ്ങനെ പോകുന്നു മാണിസാറിന്റെ ബജറ്റിലെ കര്‍ഷക പ്രിയ പ്രഖ്യാപനങ്ങള്‍.

ചെറുകിട കര്‍ഷക കുടുംബത്തിലെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ്, 2 ഹെക്ടറില്‍ താഴെ കൃഷി ഭൂമി ഉള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയവയും ബജറ്റിലെ ഹൈലൈറ്റ് പ്രഖ്യാപനങ്ങളാണ്. ഹൈടെക്ക് കൃഷിക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കി കാര്‍ഷിക സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിക്കും.

KM Mani

സാമൂഹിക ക്ഷേമ മേഖലയ്ക്കായി ബജറ്റിന്റെ 31 ശതമാനം തുക നീക്കിവെച്ചിട്ടുണ്ട്. ചെറുകിട ജലസംഭരണ പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കെ എം മാണി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. നിലവില്‍ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചമാണ് എന്ന് ബജറ്റ് പ്രസംഗത്തില്‍ കെ എം മാണി എടുത്തുപറഞ്ഞു. സാമ്പത്തികമാന്ദ്യം വരുമാനത്തില്‍ കുറവുണ്ടാക്കി. സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ സര്‍ക്കാരിന്റെ ചെലവ് കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്.

ടെക്‌നോപാര്‍ക്ക് വികസനത്തിനായി 134 കോടി രൂപ

ഡാറ്റാ സെന്റര്‍ നവീകരണത്തിന് 13 കോടി

കയര്‍ വ്യവസായത്തിന്

അടിസ്ഥാന സൗകര്യ വികസനത്തിനാിയി 1,225 കോടി നീക്കിവെയ്ക്കും. സാമൂഹികക്ഷേമ മേഖലയ്ക്ക് 31 ശതമാനം തുക മാറ്റിവെയ്ക്കും.

രണ്ട് ഹെക്ടര്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതികള്‍. കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പ് പദ്ധതി നടപ്പാക്കും.

25 നാണ്യവിളകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.

പോളിഹൗസ് ഫാംമിഗിന്റെ 90 ശതമാനം വായ്പ നല്‍കും.

കര്‍ഷകര്‍ക്ക് അഗ്രി കാര്‍ഡ് പദ്ധതി.

ഹൈടെക് കൃഷിക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കും

കര്‍ഷക കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ ലാപ്‌ടോപ്.

കുടുംബനാഥന്‍ മരിച്ച കാര്‍ഷിക കുടുംബങ്ങളിലെ 50,000 രൂപ വരെയുള്ള വായ്പകളുടെ പകുതി എഴുതി തള്ളും.

വനിത സ്വയംസംരഭക പദ്ധതിയില്‍ വനിതകള്‍ക്ക് പ്രത്യേക പരിശീലനം. സ്വയംസംരഭകരായ വിദ്യാര്‍ഥിനികള്‍ക്ക് 5 % ഗ്രേസ് മാര്‍ക്ക്.

മില്‍മയുടെ മാതൃകയില്‍ കര്‍ഷക സഹകരണസംഘം.

കര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ശല്യത്തിനെതിരെ കരിങ്കല്‍ ഭിത്തികളും വൈദ്യുതി കമ്പികളും സ്ഥാപിക്കാന്‍ 10 കോടി നല്‍കും.

സംരംഭകരായ വിദ്യാര്‍ഥികള്‍ക്ക് യുവപ്രതിഭാ പുരസ്‌കാരം നല്‍കും.

ദീര്‍ഘകാല വായ്പകള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കും.

മഴവെള്ള സംഭരണികള്‍ക്ക് 50 ശതമാനം സബ്‌സിഡി.

2 ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്.

മത്സ്യതൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കാനായി 100 കോടി.

അര്‍ബുദ രോഗ ചികിത്സയ്ക്ക് വേണ്ടി 10 കോടി.

നിത്യരോഗികള്‍ക്ക് ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായമായി പ്രതിമാസം 1000 രൂപ വരെ നല്#കും.

വിനോദ സഞ്ചാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 40 കോടി.

കര്‍ഷക നൈപുണ്യ അവാര്‍ഡും ജില്ലാ തല കര്‍ഷകന് വേള്‍ഡ് ടൂറിന് അവസരം.

എറണാകുളം ജില്ലയിലെ കുന്നുകര ക്ഷീരഗ്രാമമായി പ്രഖ്യാപിക്കും.

കൃഷിയധിഷ്ഠിത വ്യാവസായികാശയങ്ങള്‍ക്ക് സമ്മാനവും പുതിയ സംരംഭങ്ങള്‍ക്ക് ധനസഹായവും.

ഗവേഷണ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തും. കാര്‍ഷിക സര്‍വകലാശാലകള്‍ക്ക് 305 കോടിയുടെ പ്രത്യേക പാക്കേജ്.

കേരള പൗള്‍ട്രി ബോര്‍ഡിനു കീഴില്‍ ബ്രീഡര്‍ ഫാമിന് 4 ലക്ഷം രൂപ.

ഗ്രാമ വികസനത്തിന് 617 കോടി.

ഗ്രാമീണ മേഖലകളില്‍ 1000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും.

തിരൂരില്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ 20 ലക്ഷം രൂപ.

അനാഥ കുട്ടികളുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും.

മൃഗസംരക്ഷണത്തിന് 295 കോടി രൂപ.

ശാസ്താംകോട്ട ശുദ്ധജല പദ്ധ വനീകരണത്തിനും കൊച്ചി നഗരത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്താനുമായി 4 കോടി.

ഊര്‍ജ വകുപ്പിന് 1370 കോടി രൂപ. 22 പുതിയ സബ്‌സ്റ്റേഷനുകള്‍.

വൈദ്യുതി വിതരണ പദ്ധതിക്കായി 317 കോടി രൂപ.

ഗ്രീന്‍ ഫിനാന്‍സ് പദ്ധതിക്ക് 10 കോടി.

ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുകളുടെ പ്രോത്സാഹനത്തിന് അന്തര്‍ദേശീയ ഫര്‍ണിച്ചര്‍ ഹബ്.

സ്വയം തൊഴില്‍ സംരംഭകര്‍ക്ക് 5 ലക്ഷം രൂപ നല്‍കും.

മൃഗസംരക്ഷണത്തിനായി 295 കോടി.

ശുദ്ധജല പദ്ധതികള്‍ക്കായി 60 കോടി.

ഊര്‍ജ മേഖലയില്‍ 1,370 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ജലവൈദ്യുത പദ്ധതികള്‍ക്ക് 225 കോടി രൂപ.

1,000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും.

കൈത്തറി മേഖലയിലേക്ക് പുതിയ സംരംഭകരെ ആകര്‍ഷിക്കുന്നതിന് 1.5 കോടി.

സ്പിന്നിംഗ് മില്ലുകളുടെ ആധൂനീകരണത്തിന് 9 കോടി.

English summary
Kerala Budget 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X