കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ്: ഇത്തവണ ഐസക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല, ഇതാണ് പ്രധാന വെല്ലുവിളി!!

2016ലെ ബജറ്റില്‍ നിരവധി ജനപ്രിയ കാര്യങ്ങളുണ്ടായിരുന്നു

  • By Manu
Google Oneindia Malayalam News

കൊച്ചി: മാര്‍ച്ച് മൂന്നിന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ ധനമന്ത്രി തോമസ് ഐസക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല. നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധി അതിജീവിച്ച് എങ്ങനെ ജനപ്രിയമായൊരു ബജറ്റ് ഐസക്കിന് പ്രഖ്യാപിക്കാനാവുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

1

2016ലെ പ്രഥമ ബജറ്റില്‍ സാമ്പത്തിക ഞെരുക്കങ്ങളെ മറികടക്കാനുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ഐസക്ക് നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ സര്‍വ്വ സാമ്പത്തിക മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു ഈ ബജറ്റ്. ബിസിനസ് ലോകവും കഴിഞ്ഞ ബജറ്റിനെ പ്രശംസിച്ചിരുന്നു. അതേ മാജിക്ക് ഇത്തവണ ഐസക്കിന് ആവര്‍ത്തിക്കുക അല്‍പ്പം ബുദ്ധിമുട്ടാവും.

2

നികുതി വെട്ടിപ്പ് തടയാനും വരുമാനം കൂട്ടാനുമുള്ള ഒമ്പത് ഇന പരിപാടികള്‍, 12,000 കോടിയുടെ മാന്ദ്യ വിരുദ്ധ പാക്കേജ്, അഞ്ച് വ്യവസായ സോണുകള്‍ എന്നിവയായിരുന്നു കഴിഞ്ഞ ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍. അടിസ്ഥാന സൗകര്യ വികസനം, കൃഷി, ആരോഗ്യം, ഐടി, വിദ്യാഭ്യാസം, കായികം, ടൂറിസം, വ്യവസായം എന്നീ മേഖലകള്‍ക്കു കാര്യമായ പരിഗണനയും ലഭിച്ചിരുന്നു.

English summary
Kerala budget is on friday. note ban is the main issue for kerala finance minister thomas isaac.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X