കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെൻഷൻകാർക്ക് കോളടിച്ചു!!! 1100 രൂപ വീട്ടിലെത്തും, ഭൂമിയില്ലാത്ത എല്ലാവർക്കും പെൻഷൻ

ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന ആളുകളുടെ പട്ടിക ഏകീകരിച്ച് രണ്ട് പെന്‍ഷനുള്ളവര്‍ക്ക് സര്‍ക്കാരിന്റെ പെന്‍ഷന്‍ തുക 600 രൂപയാക്കും.

  • By മരിയ
Google Oneindia Malayalam News

തിരുവനന്തപുരം: ജനപ്രിയ ബജറ്റ് ആക്കുന്നതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. എല്ലാ പെന്‍ഷനുകളും 1100 രൂപയാക്കാനും തീരുമാനം.

പ്രകടന പത്രിയുടെ വഴിയേ...

എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം ആയിരുന്നു ക്ഷേമപെന്‍ഷനുകളുടെ കാര്യകക്ഷമമായ വിതരണം. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തി 1 മാസത്തിനകം തന്നെ ക്ഷേമപെന്‍ഷനുകള്‍ വയോജനങ്ങളുടെ വീടുകളില്‍ നേരിട്ടെത്തിയ്ക്കുന്നതിനുള്ള പദ്ധതി സ്വീകരിച്ചു.

പട്ടിക ഉണ്ടാക്കും

ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന ആളുകളുടെ പട്ടിക ഏകീകരിച്ച് രണ്ട് പെന്‍ഷനുള്ളവര്‍ക്ക് സര്‍ക്കാരിന്റെ പെന്‍ഷന്‍ തുക 600 രൂപയാക്കും.

എല്ലാവർക്കും പെൻഷൻ

60 പിന്നിട്ട ഒരേക്കറിലധികം ഭൂമിയില്ലാത്ത എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

1100 രൂപയാക്കി

ഈ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ച് 1100 രൂപയാക്കി. ആശവർക്കർമാരിലൂടെ ഈ പണം നേരിട്ട് വീടുകളിൽ എത്തിയ്ക്കും.

ആരോപണം

ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനവുമായി ധനമന്ത്രി ബജറ്റ് അവതരണം തുടരവേയാണ് ബജറ്റ് ചോർന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ചില പേപ്പറുകൾ അവർ സഭയിൽ ഉയർത്തി കാണിയ്ക്കുകയും ചെയ്തു.

ഇറങ്ങിപ്പോയി

ബജറ്റ് ചോർന്നെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി. ബജറ്റ് അവതരണം ഇടയ്ക്ക് വച്ച് നിന്നപ്പോൾ തോമസ് ഐസക്ക് പതിറിയെങ്കിലും അദ്ദേഹത്തിന്റെ രക്ഷയ്ക്ക് മുഖ്യമന്ത്രി എത്തി. കാര്യങ്ങൾ പരിശോധിയ്ക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.

English summary
Kerala Budget 2017: Welfare Pension raised to 1100 rs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X