Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ് 2020: സാമ്പത്തിക ഞെരുക്കത്തിനിടെ ഐസക് മാജിക് പ്രതീക്ഷിക്കാമോ? ഭൂമിയുടെ ന്യായവില കൂട്ടും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2020ലെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഈ ബജറ്റില്‍ പ്രതീക്ഷിക്കാം. എന്നാല്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെയാണ് ബജറ്റ് എന്നതും വെല്ലുവിളിയാണ്.

Bud

ഭൂമിയുടെ ന്യായ വില വര്‍ധിപ്പിക്കുമെന്നാണ് ഒരു സൂചന. പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. നികുതി പിരിക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തിന് മതിയായ ജിഎസ്ടി വിഹിതം കേന്ദ്രം നല്‍കുന്നില്ലെന്ന ആക്ഷേപം കേരളത്തിനുണ്ട്. അതുകൊണ്ടുതന്നെ പരിമിതിക്കുള്ളില്‍ നിന്ന് തോമസ് ഐസക് എന്ത് മാജിക്കാണ് കാണിക്കാന്‍ പോകുന്നത് എന്ന് ഉറ്റുനോക്കുകയാണ് മലയാളികള്‍.

വിഴിഞ്ഞത്തെ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ ബജറ്റിന്റെ അവസാന മിനുക്ക് പണികളിലാണ് തോമസ് ഐസകും ഉന്നത ഉദ്യോഗസ്ഥരും. തോമസ് ഐസക് അവതരിപ്പിക്കുന്ന 11ാം ബജറ്റാണ് വെള്ളിയാഴ്ച. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കേണ്ടത് സര്‍ക്കാരിന് അനിവാര്യമാണ്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി വെല്ലുവിളി ഉയര്‍ത്തുന്നു.

ഈ സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്കം ശക്തമാക്കുന്ന പ്രഖ്യാപനങ്ങളാകും ഉണ്ടാകുക. ബജറ്റില്‍ വകയിരുത്തേണ്ട ഫണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ന്യായ വില ഉയര്‍ത്താന്‍ സാധ്യത കല്‍പ്പിക്കുന്നത്. ഭൂമിയുടെ ന്യായവില വര്‍ഷംതോറും കൂട്ടണമെന്നാണ് സെക്രട്ടറിമാരുടെ സമിതി ശുപാര്‍ശ ചെയ്തത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചേക്കില്ല. വിരമിക്കല്‍ ദിവസം മാര്‍ച്ച് 31 ആയി ഏകീകരിക്കാനും സാധ്യതയില്ല. നിലവില്‍ 56 ആണ് വിരമിക്കല്‍ പ്രായം. ഇത് 58 ആക്കണമെന്ന് ഭരണ-പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+