Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ബജറ്റ്: എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ഉറപ്പ്; വാക്സിന്‍ വാങ്ങുന്നതിനായി 1000 കോടി അനുവദിച്ചു

തിരുവനന്തപുരം: 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകാൻ 1000 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നയമെന്നും ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന് വേണ്ട അനുബന്ധ ഉപകരണങ്ങല്‍ വാങ്ങുന്നതിന് 500 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. ഒക്സിജന്‍ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ പുതിയ പ്ലാന്‍റുകള്‍ സ്ഥാപിക്കും. കൊവിഡ് വാക്സീൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. ഇതിനായി 18 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു

പകര്‍ച്ചാ വ്യാധി പ്രതിരോധത്തിനായി ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്കുകള്‍ അനുവദിക്കും. തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കുന്നതിന് 50 കോടി രൂപയും അനുവദിച്ചു. ഈ വര്‍ഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കും. കോവിഡ് പ്രതിരോധത്തിനായി ബജറ്റില്‍ ആറിന പരിപാടികള്‍ കൂടി പ്രഖ്യാപിച്ചു. എല്ലാ സി എച്ച് സി, താലൂക്ക് ആശുപത്രികളിലും 10 ഐസൊലേഷന്‍ കിടക്കകള്‍ അനുവദിക്കും. ഇതിനായി 635 കോടി രൂപ അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

budget

Recommended Video

cmsvideo
    തിരുവനന്തപുരം: ബജറ്റില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കും; ധനമന്ത്രി

    വാക്സിന്‍ കയറ്റുമതിയില്‍ കേന്ദ്രത്തിനെതിരായ വിമര്‍ശനവും കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ ഉന്നയിച്ചു. വാക്സീന്‍ കയറ്റുമതിയില്‍ അശാസ്ത്രീയ നിലപാടുകളാണ് ഉണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ വാക്സീന്‍ നയം തിരിച്ചടിയാണെന്നും കെഎന്‍ ബാലഗോപാല്‍ ആരോപിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+