രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; പ്രതിസന്ധികൾക്കിടയിൽ പ്രതീക്ഷയോടെ കേരളം
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെയും സാമ്പത്തിക വ്യവഹാരങ്ങളെ നിശ്ചലമാക്കിയിരിക്കുന്ന സാഹചര്യമാണ് ബജറ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. ജനുവരിയിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടർച്ചയാകും ബാലഗോപാലന്റെ ബജറ്റ്.
കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

"2021-22 വർഷത്തേക്കുള്ള പുതുക്കിയ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്നാണ് പ്രതീക്ഷ." ധനമന്ത്രി കെ.എൻ ബാലഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. നിയമസഭയിലേക്കുള്ള കന്നി അംഗത്തിൽ തന്നെ ധനമന്ത്രിയെന്ന പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ബാലഗോപലിന് വലിയ വെല്ലുവിളി തന്നെയാണ്.
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം സംസ്ഥാനത്തെയും സാമ്പത്തിക വ്യവഹാരങ്ങളെ നിശ്ചലമാക്കിയിരിക്കുന്ന സാഹചര്യമാണ് ബജറ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനും ആരോഗ്യ മേഖലയ്ക്കും ബജറ്റിൽ കൂടുതൽ പ്രാധാന്യം ലഭിക്കും. കോവിഡ് വാക്സിൻ എത്തിക്കുന്നതും സർക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്. കേന്ദ്രവിഹിതം വൈകുമെന്നതിനാൽ സ്വന്തം നിലയ്ക്ക് നേരത്തെ കുറച്ച് ഡോസ് വാക്സിൻ കേരളം വാങ്ങിയിരുന്നു.
പ്രതിസന്ധി കാലത്ത് ജനങ്ങള്‍ക്ക് ജീവനോപാധി ഒരുക്കാനുളള കടമ ബജറ്റില്‍ പുതിയ സര്‍ക്കാരിന് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ട പണം കണ്ടെത്താന്‍ കടംവാങ്ങുകയല്ലാതെ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ മുന്നില്‍ മറ്റുസൂത്രവാക്യങ്ങള്‍ കുറവാണ്. ബജറ്റിന് പുറത്ത് ധനസമാഹരണം വഴി വിഭവ സമാഹരണത്തിന് പണം കണ്ടെത്തുകയാണ് പോംവഴി.












Click it and Unblock the Notifications