കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021: ഉന്നത വിദ്യാഭ്യാസത്തിന് കൈ നിറയെ, ആറിന പദ്ധതികള്‍ പ്രഖ്യാപിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കുതിച്ച് ചാട്ടം ലക്ഷ്യമിട്ട് ബജറ്റില്‍ ആറിന പദ്ധതികള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല സൗകര്യത്തിന് 56 കോടി രൂപ അനുവദിച്ചു. സര്‍വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാന്‍ കിഫ്ബി വഴി 2000 കോടി അനുവദിക്കും. സര്‍വകലാശാലകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പുതിയ കോഴ്സുകള്‍ അനുവദിക്കുകയും സര്‍വകലാശാലകളില്‍ 30 മികവിന്‍റെ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

മികച്ച യുവ ശാസ്ത്രജ്‍ഞന്‍മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ് അനുവദിക്കും. 30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നൽകും. അഫിലിയേറ്റഡ് കോളേജുകള്‍ക്ക് ആയിരം കോടിയും അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി നാക് അക്രഡേറ്റിഷൻ മെച്ചപ്പെടുത്താൻ കോളേജുകൾക്ക് 28 കോടിയും അനുവദിച്ചു.

 issac

Recommended Video

cmsvideo
ഈ ബഡ്ജറ്റ് കയ്യടി കിട്ടാനുള്ളതല്ല

അതേസമയം, അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. ഫെബ്രുവരി മുതല്‍ പദ്ധിക്കുള്ള രജിസ്ട്രേഷന്‍ ആരംഭിക്കും. പദ്ധതിയുടെ സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 22 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്ന വെബിനാര്‍ 23 ന് നടക്കും.

English summary
kerala Budget 2021; Six projects for higher education have been announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X