കേരള ബജറ്റ്: മേക്ക് ഇന്‍ കേരള വരുന്നു; ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കും, 100 കോടി അനുവദിച്ചു
താെഴില്‍ സംരംഭവും, നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കാന്‍ കൂടിയാണ് മേയ്ക്ക് ഇന്‍ കേരളയ്ക്ക് രൂപം നല്‍കുന്നത്. ആയിരം കോടി രൂപ അധികമായി പദ്ധതിക്ക് വേണ്ടി അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ചുവടുപിടിച്ച് മെയ്ക്ക് ഇന്‍ കേരള പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റിലാണ് പ്രഖ്യാപനം. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
ഇതിലൂടെ വരുമാനവും, കേരളത്തിന്റെ ബ്രാന്‍ഡിംഗും വര്‍ധിപ്പിക്കാന്‍ സാധിക്കും. തൊഴില്‍ സംരംഭവും, നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കാന്‍ കൂടിയാണ് മേയ്ക്ക് ഇന്‍ കേരളയ്ക്ക് രൂപം നല്‍കുന്നത്.
ആയിരം കോടി രൂപ അധികമായി പദ്ധതിക്ക് വേണ്ടി അനുവദിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം പദ്ധതിക്കായി ഈ വര്‍ഷം മാറ്റിവെക്കുന്നത് നൂറ് കോടി രൂപയാണ്.
മെയ്ക്ക് ഇന്‍ കേരളത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയിട്ടുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പഠനം നടത്താനായി സെന്റര്‍ ഫോര്‍ ഡെവലെപ്‌മെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം 2021-22 കേരളത്തില്‍ 1,28000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. 74000 കോടി രൂപയുടേത് കയറ്റുമതിയാണ്. ഇതില്‍ 92 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമാണ്.
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
സംരംഭങ്ങള്‍ക്ക് മൂലധനം കണ്ടെത്താന്‍ പലിശയിളവ് ഉള്‍പ്പെടെയുള്ള സഹായങ്ങളും നല്‍കും.കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ്ക്ക് ഇന്‍ കേരള പിന്തുണ നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അതേസമയം കേരളത്തിന്റെ വ്യാപാര കമ്മി വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ വരവ് കുറയ്ക്കാനാണ് പ്ലാന്‍. അതിനായി ഇവയില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ പറ്റുന്നവയെ കണ്ടെത്തും. അതിനായിട്ടാണ് പഠനം നടത്തുന്നത്.
കേരളത്തില്‍ തന്നെ ഇവ ഉല്‍പ്പാദിപ്പിക്കാനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. വ്യവസായ വകുപ്പും അനുബന്ധ വകുപ്പും ചേര്‍ന്ന് പദ്ധതി രൂപീകരിക്കും. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അവയ്ക്ക് ധനസഹായം നല്‍കുന്നത്. കൃഷിക്കായി ഇത്തവണ 971 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.












Click it and Unblock the Notifications