കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ്: ഗെസ്റ്റ് ലക്ചറർമാരുടെ പ്രതിഫലം വർധിപ്പിക്കും; വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി

സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് 344 കോടിയാണ് പ്രഖ്യാപിച്ചത്. സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 95 കോടി പ്രഖ്യാപിച്ചു.

Google Oneindia Malayalam News
balagopal budget 31

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗെസ്റ്റ് ലക്ചറർമാരുടെ പ്രതിഫലം വർധിപ്പിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും സാങ്കേതിക വിദ്യാഭ്യാസത്തിനും 816 കോടി പ്രഖ്യാപിച്ചു. സർക്കാർ കോളേജുകൾക്ക് 98 കോടി പ്രഖ്യാപിച്ചു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് 344 കോടിയാണ് പ്രഖ്യാപിച്ചത്. സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 95 കോടി പ്രഖ്യാപിച്ചു. സൗജന്യ യൂണിഫോമിന് 140 കോടിയാണ് പ്രഖ്യാപിച്ചത്.
പ്രതിസന്ധി നേരിടാൻ മൂന്നിന പദ്ധതി മന്ത്രി പ്രഖ്യാപിച്ചു. 1. കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ചെറുക്കും, 2. നികുതിയേതര വരുമാനം കൂട്ടും..3. വിഭവം കാര്യക്ഷമമായി ഉപയോഗിക്കും എന്നീ മൂന്നിന പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്

ഐടി റിമോർട്ട് വർക്ക് കേന്ദ്രങ്ങൾ, വർക്ക് നിയർ ഹോം കോമൺ ഫസിലിറ്റി സെൻററുകൾ എന്നിവ ഒരുക്കാനായി 50 കോടി അനുവദിച്ചു. ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപയും ബജറ്റിൽ മാറ്റി വച്ചു. മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം ഗുണം ചെയ്തെന്നും വ്യവസായം മുതൽ വിദ്യാഭ്യാസം വരെ സമഗ്ര മേഖലയിൽ ഉണർവ്വ് ഉണ്ടാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴിൽ സംരംഭവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ മേക്ക് ഇൻ കേരള പദ്ധതിക്ക് രൂപം നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി . മേക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വർഷം 100 കോടി രൂപ മേക്ക് ഇൻ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു.

English summary
Kerala Budget: Remuneration of guest lecturers to be increased; 1773 crore for education sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X