Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം നിര്‍ത്തി, കേരളം തുടങ്ങി; ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് പകരം പുതിയ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 'മാര്‍ഗദീപം' എന്ന പേരില്‍ ആണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ പ്രീ-മെട്രിക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനായി 20 കോടി രൂപ 2024-25 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികളാണ് മാര്‍ഗദീപം പദ്ധതിയുടെ ഗുണഭോക്താക്കള്‍. നേരത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

Kerala Budget 2024

ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിന് 9.6 കോടിയും ന്യൂനപക്ഷത്തിന്റെ വിവിധ നൈപുണ്യ പദ്ധതികള്‍ക്ക് 7.02 കോടിയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാതെയും സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്നത് ലക്ഷ്യമിട്ടുമുള്ള സംസ്ഥാന ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി പറഞ്ഞു. കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം കൈവരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വര്‍ഷത്തില്‍ ലക്ഷ്യമിടുന്നു.

മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റും എന്നും വിഴിഞ്ഞം ഈ വര്‍ഷം മേയ് മാസത്തില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനമാണ് സംസ്ഥാനത്തെ സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നത്. കേരളത്തെ തകര്‍ക്കാന്‍ കഴിയില്ല എന്നും തളരാനോ തകര്‍ക്കാനോ തങ്ങള്‍ തയ്യാറല്ല എന്നും ബാലഗോപാല്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരും എന്നും കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയെക്കുറിച്ച് ആലോചിക്കേണ്ടി വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിനെതിരെ സമരം ചെയ്യാന്‍ സ്വന്തം നിലയ്‌ക്കെങ്കിലും പ്രതിപക്ഷം തയാറാകണം എന്നും അദ്ദേഹം പറഞ്ഞു. 100 രൂപ നികുതി പിരിച്ചാല്‍ കേരളത്തിന് കേന്ദ്രം തരുന്നത് 21 രൂപയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+