കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് നാളെ: ബജറ്റ് തയ്യാറാക്കല്‍ മുതല്‍ പ്രഖ്യാപനം വരെ, അറിയേണ്ടതെല്ലാം....

തോമസ് ഐസക്കിന്‍റെ എട്ടാമത്തെ ബജറ്റ് കൂടിയാണിത്

  • By Manu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നാളെ പ്രഖ്യാപിക്കും. നോട്ട് നിരോധനത്തിനു ശേഷമുള്ള ആദ്യ ബജറ്റെന്ന നിലയില്‍ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ ഈ ബജറ്റിനെ ഉറ്റുനോക്കുന്നത്. ഐസക്കിന്റെ എട്ടാമത്തെ ബജറ്റ് കൂടിയാണ് നാളെത്തേത്. ജിഎസ്ടി വരുന്നതിനാല്‍ നികുതി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവില്ലെന്നാണ് സൂചന. ബജറ്റ് തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളിലൂടെയാണ് ധനമന്ത്രി കടന്നുപോയത്.

1

മൂന്നു മാസമെങ്കിലും മുമ്പ് ഓരോ വകുപ്പുകളോടും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദേശങ്ങള്‍ ഐസക്ക് ക്ഷണിച്ചിരുന്നു. ഇത്തവണ ഓണ്‍ലൈന്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിച്ചത്. രണ്ടാംഘട്ടത്തില്‍ ഐസക്ക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വിഴിഞ്ഞം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലായിരുന്നു ഈ കൂടിക്കാഴ്ച. കര്‍ഷകസംഘങ്ങള്‍, വ്യവസായികള്‍, ഉപഭോക്തൃ സംഘനടകള്‍ എന്നിവരുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയായിരുന്നു മൂന്നാമത്തെ ഘട്ടം. വരവു ചെലവ് കണക്കുകള്‍ തയ്യാറാക്കുകയാണ് പിന്നീട് ചെയ്തത്. ഫണ്ട് വകയിരുത്തി ഓരോ പദ്ധതിക്കും അന്തിമ രൂപം നല്‍കുകയും ചെയ്തു. കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭാ യോഗം ബജറ്റ് രേഖകള്‍ അംഗീകരിച്ചിരുന്നു.

2

ഫെബ്രുവരി 27നാണ് ബജറ്റ് പ്രസംഗം ധനമന്ത്രി തയ്യാറാക്കാന്‍ തുടങ്ങിയത്. ഓഫീസിലും വീട്ടിലും വച്ചായിരുന്നു ഐസക്ക് ഇതു തയ്യാറാക്കിയത്. ബജറ്റ് പൂര്‍ത്തിയാക്കിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ വായിച്ചുകേള്‍പ്പിക്കും. പുലര്‍ച്ചെ ഇവ സര്‍ക്കാര്‍ പ്രസിലേക്ക് അച്ചടിക്കായി കൊണ്ടുപോവും. അച്ചടിക്കു ശേഷം സീല്‍ ചെയ്ത കവറില്‍ ഇതു നിയമസഭയിലെത്തിക്കുകയും ചെയ്യും. രാവിലെ ഒമ്പതിനാണ് ഐസക്ക് ബജറ്റ് പ്രസംഗം ആരംഭിക്കുന്നത്. ഇതിനു ശേഷം സ്പീക്കറുടെ അനുമതിയോടെ പ്രസംഗവും രേഖകളും വിതരണം ചെയ്യും.

English summary
kerala budget tomorrow. finance minister thomas isaac will present budget on 9 am
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X