Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി പോക്കറ്റടിക്കാരന്റെ റോളിലെങ്കിൽ പിണറായി പിടിച്ച് പറിക്കാരന്റെ റോളിൽ; രൂക്ഷവിമർശനവുമായി ടി സിദ്ധിഖ്

സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റ് വയനാടിന്റെ സര്‍വ്വമേഖലയേയും നിരാശപ്പെടുത്തുന്ന ബഡ്ജറ്റാണെന്ന് ടി സിദ്ധിഖ്

pinaray-1675447487.jp

തിരുവനന്തപുരം: ബജറ്റിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. നരേന്ദ്ര മോഡി പോക്കറ്റടിക്കാരന്റെ റോളിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പിണറായി സര്‍ക്കാര്‍ പിടിച്ച് പറിക്കാരന്റെ റോളിലാണ് മുന്നോട്ട് പോകുന്നതെന്ന് സിദ്ധിഖ് കുറ്റപ്പെടുത്തി.സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റ് വയനാടിന്റെ സര്‍വ്വമേഖലയേയും നിരാശപ്പെടുത്തുന്ന ബഡ്ജറ്റാണ്. വന്യജീവി അക്രമണം കാരണം ഒട്ടനവധി ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുന്നതും പരിക്കേല്‍ക്കുന്നതും ഒരു നിത്യസംഭവമാവുകയാണ്. ഈ വിഷയത്തിൽ ഒരു നിയമനിർമ്മാണത്തിനോ, കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം സംബന്ധിച്ച് പ്രത്യേക പാക്കേജോ, പ്രത്യേക പദ്ധതികളോ പ്രഖ്യാപിക്കാതെയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. നിലവിലെ കുടിശികയുള്ള നഷ്ട്ടപരിഹാരം കൊടുത്ത് തീർത്ത് ബാക്കി എത്രയുണ്ടാവും എന്നതും ഒരു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്. ചികിത്സാ രംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്ത ഒരു ബജറ്റാണ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്നും ടി സിദ്ധിഖ് വിമർശിച്ചു..

നിയോജകമണ്ഡലത്തിലെ ഇരുപത് പ്രധാനപ്പെട്ട പദ്ധതികളാണ് ബജറ്റിലേക്ക് സമര്‍പ്പിച്ചിരുന്നത്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുന്നതിന് ബജറ്റില്‍ സമര്‍പ്പിച്ചിരുന്നു എന്നാല്‍ പരിഗണിച്ചിട്ടില്ല.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വയനാട് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച 75 കോടി രൂപ മാത്രം പ്രഖ്യാപിച്ച് സര്‍ക്കാര്‍ വയനാട് ജനതയോട് വിശ്വാസവഞ്ചന കാണിച്ചിരിക്കുകയാണ്. വയനാടിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മേഖലകളായ കാര്‍ഷിക മേഖലയും, ടൂറിസവുമാണ്. ഈ രണ്ട് മേഖലകളിലും വയനാടിന് വേണ്ടി പ്രത്യേക പദ്ധതികള്‍ ഒന്നും തന്നെ ഇല്ല എന്നത് ഏറെ പ്രയാസമാണ്. ഈ ബഡ്ജറ്റ് ജനങ്ങളെ കൊള്ളയടിക്കുന്നതും, വിലവര്‍ദ്ധനവിന് കാരണമാകുന്നതുമായ ദീര്‍ഘവീഷണമില്ലാത്തതായ ബജറ്റാണ്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് നിരക്കില്‍ സെസ് ഏര്‍പ്പെടുത്തിയ നടപടി ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഇടതു സര്‍ക്കാരിന്റെ സമീപനമാണ്. കേന്ദ്രം പെട്രോള്‍, ഡീസല്‍, പാചക വാതകത്തിന്റെ വില കൂട്ടുമ്പോള്‍ ആനുപാതികമായ വരുമാനം സംസ്ഥാന സര്‍ക്കാരിനും ഈ വര്‍ദ്ധനവില്‍ നിന്നും ലഭിക്കുന്നുണ്ട്. അതിന്റെ പുറമേയാണ് ഈ 2 രൂപ സെസ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ എല്ലാ സാധനങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെയാണ് അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി ആശ്രയിക്കുന്നതിനാല്‍ കേരളത്തില്‍ ഇത് വന്‍ വിലവര്‍ദ്ധനവിന് വഴിയൊരുക്കും.
അതോടൊപ്പം തന്നെ ഭൂമിയുടെ ന്യായവിലക്കൊത്ത് വിപണി മൂല്യത്തിനനുസരിച്ച് നികത്താനുള്ള നടപടിയും അതിന്റെ ഭാഗമായി ന്യായവില ഇരുപത് ശതമാനം വര്‍ദ്ധിപ്പിക്കുകയും ഭൂനികുതിയും രജിസ്‌ട്രേഷന്‍ ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടത്തിയ വന്‍ വര്‍ദ്ധനവ് ജനങ്ങള്‍ക്ക് എതിരായിട്ടുള്ള മറ്റൊരു സമീപനമാണ്. കെട്ടിട നികുതി അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാര്‍ഹിക-ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പെര്‍മിറ്റ് അടക്കം വന്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്താന്‍ ബഡ്ജറ്റില്‍ എടുത്ത തീരുമാനം സാധാരണക്കാരന്‍ എതിരായിട്ടുള്ള സര്‍ക്കാരിന്റെ ഏറ്റവും വലിയ യുദ്ധപ്രഖ്യാപനമാണ്.

ഒന്നിലധികം വീടുകള്‍ നിര്‍മ്മിച്ചവര്‍ക്കും, ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ക്കും വലിയ നികുതി ചുമത്താനുള്ള തീരുമാനം മറ്റൊരു ഇരുട്ടടി കൂടിയാണ്. വാണിജ്യ-വ്യവസായിക സ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതി തീരുവ 5 ശതമാനം ആക്കി ഉയര്‍ത്തിയത് നിര്‍മ്മാണ മേഖലയുള്‍പ്പെടെയുള്ള എല്ലാ മേഖലയെയും സാരമായി ബാധിക്കും. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ സമയത്ത് ഈടാക്കിയിരുന്ന ഒറ്റത്തവണ സെസ് നേരെ ഇരട്ടിയാക്കി. കാര്‍ബണ്‍ ന്യൂട്രല്‍ പരിസ്ഥിതിക്ക് വേണ്ടി നിലപാട് എടുത്ത് മുന്നോട്ട് പോകുന്ന സമീപനത്തെ പുറകോട്ട് വലിക്കുന്നതാണ്. അത്തരം വാഹനങ്ങള്‍ക്ക് ആദ്യ 5 വര്‍ഷത്തേക്ക് നല്‍കിയിരുന്ന 50 ശതമാനം നികുതി ഇളവ് പിന്‍വലിച്ചത്. കേന്ദ്രം കേരളത്തോടും കേരളം കേരള ജനതയോടും എല്‍.ഡി.എഫ് സര്‍ക്കാര്‍ വയനാടന്‍ ജനതയോടും കാണിച്ച വഞ്ചനകളാണ് ഈ ബഡ്ജറ്റിലുള്ളത്.

നിയോജകമണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ച പദ്ധതികളില്‍ നിന്നും മൂന്ന് പദ്ധതികളാണ് ബജറ്റില്‍ വന്നിട്ടുള്ളത്. കോട്ടത്തറ ചീരകത്ത് ഷെല്‍റ്റര്‍ ഹോം, കല്‍പ്പറ്റയില്‍ ഇന്നര്‍ റിംഗ് റോഡ് (3 കി.മീ. ആനപ്പാലം-എസ്.പി ഓഫീസ് റോഡ്, ഗൂഡാലായ്കുന്ന്-കല്‍പ്പറ്റ ബൈപ്പാസ് റോഡ്, ഗൂഡലായ്-എമിലി റോഡ്), മേപ്പാടി ചേപ്പോട്ട്കുന്ന് തോടിന് കുറുകെ ചെക്ക് ഡാം നിര്‍മ്മാണം. ആരോഗ്യ മേഖലയേയും, കാര്‍ഷിക, ടൂറിസം മേഖലയേയും പാടെ അവഗണിച്ച് കൊണ്ടുള്ള ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചിട്ടുള്ളതെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+