കണ്ണുംപൂട്ടി ലോട്ടറിക്ക് പിന്നാലെ പോവരുത്, വൻ കെണിയിൽ വീഴും; 25 കോടിയുടെ ബംപറിൽ വരെ വ്യാജൻ
സംസ്ഥാനത്ത് അടുത്തിടെയായി ലോട്ടറി തട്ടിപ്പ് വ്യാപകമായി വർധിച്ച് വരികയാണ്

തിരുവോണം ബംബർ ലോട്ടറിയുടെ 25 കോടിയുടെ ഒന്നാം സമ്മാനം കേരള സംസ്ഥാന ലോട്ടറിക്ക് വലിയ ജനപ്രീതിയാണ് നേടികൊടുത്തത്. സമ്മനം നേടിയ തിരുവനന്തപുരം സ്വദേശിയായ അനൂപിനെ സംബന്ധിച്ച വാർത്ത രാജ്യത്തെ മാധ്യമങ്ങളിൽ മാത്രമല്ല, ബി ബി സി പോലുള്ള ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നു.
അന്യസംസ്ഥാനങ്ങലിൽ വിൽപ്പന ഇല്ലെങ്കിലും കേരള ലോട്ടറിയുടെ ടിക്കറ്റ് എടുക്കാനായി തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവരും നിരവധിയാണ്. അനധികൃത മാർഗങ്ങളിലൂടെ ടിക്കറ്റ് അന്യസംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നുവരും ഉണ്ട്. എന്നാൽ കേരള ലോട്ടറിയുടെ പേരിൽ ഇതിനേക്കാൾ വലിയ തട്ടിപ്പ് ഓൺലൈനിൽ നടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കേരള ബംപർ ലോട്ടറി എന്ന വ്യാജ നാമം
കേരള ബംപർ ലോട്ടറി എന്ന വ്യാജ നാമത്തിലാണ് ഉത്തരേന്ത്യ കേന്ദ്രമാക്കി മാഫിയ സംഘങ്ങൾ തട്ടിപ്പ് നടത്തുന്നതെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്. ഓൺലൈൻ വഴിയാണ് ഈ ലോട്ടറി തട്ടിപ്പ്. കേരള ലോട്ടറിയെന്ന് വിശ്വസിപ്പിച്ച് ഒറ്റ നമ്പർ, മടുക്ക, ഓൺലൈൻ, സ്ക്രാച്ച് ആൻഡ് വിൻ തുടങ്ങിയ പേരുകളിലാണ് തട്ടിപ്പ്. വിശ്വാസ്യത നേടിയെടുക്കാനായി കേരള ലോട്ടറിയോട് സാമ്യമുള്ള ടിക്കറ്റുകളും ഇവർ അച്ചടിച്ച് ഇറക്കുന്നുണ്ട്.

ഓൺലൈൻ ഇടപാടുകൾക്കായി സിം എടുത്തത്
ഓൺലൈൻ ഇടപാടുകൾക്കായി സിം എടുത്തത് ഉത്തരേന്ത്യയിൽ നിന്നുള്ള വ്യാജ മേൽവിലാസത്തിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇത്തരത്തിലുള്ള എൺപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അന്യസംസ്ഥാനക്കാരായ തൊഴിലാളികളാണ് ഈ തട്ടിപ്പിന്റെ പ്രധാന ഇര. ചില കേസുകളിൽ പ്രവാസികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
kishmish Benefits; ദഹനം സുഖമമാക്കാൻ മാത്രമല്ല ഉണക്ക മുന്തിരി, മുടികൊഴിച്ചിലിന് മുതൽ താരന് വരെയുള്ള മരുന്ന്

ബുക്ക് യുവർ ടിക്കറ്റ്, കേരള ഓൺലൈൻ ലോട്ടറി
ബുക്ക് യുവർ ടിക്കറ്റ്, കേരള ഓൺലൈൻ ലോട്ടറി തുടങ്ങിയ വ്യാജ സൈറ്റുകൾ വഴിയാണ് ഓൺലൈൻ രംഗത്തെ തട്ടിപ്പ് കൂടുതലായും നടക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇതിലേക്ക് ആളുകളെ എത്തിക്കും. ഫോൺനമ്പരും വിവരങ്ങളും നൽകി കഴിഞ്ഞാൽ ടിക്കറ്റിന്റെ വില ഓൺലൈനായി അടക്കണം. തുടർന്ന് ലഭിക്കുന്ന ടിക്കറ്റിൽ ക്യൂ ആർ കോഡ്, സർക്കാർ മുദ്ര തുടങ്ങിയവയെല്ലാം പതിച്ചിട്ടുണ്ടാവും. എല്ലാം നൂറ്റൊന്ന് ശതമാനം വ്യാജം,.

ജി എസ് ടി അടക്കമുള്ളവ മുൻകൂറായി അടയ്ക്കണം
പിന്നീട് സമ്മാനം അടിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കും. എന്നാൽ ഇത് ലഭിക്കാൻ ജി എസ് ടി അടക്കമുള്ളവ മുൻകൂറായി അടയ്ക്കണം എന്ന് പറഞ്ഞ് പണം തട്ടും. മറ്റൊരു തട്ടിപ്പ് രീതി എന്ന് പറയുന്നത് മടുക്കയാണ്. സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാന ടിക്കറ്റിന്റെ അവസാന ഒരക്ക നമ്പർ, മൂന്നക്ക നമ്പർ പ്രവചനത്തിന് സമ്മാനം വാഗ്ദാനം ചെയ്താണ് ഈ തട്ടിപ്പ് നടക്കുന്നത്.

ഓൺലൈൻ ലോട്ടറി സക്രാച്ച് ചെയ്യുമ്പോൾ
ഓൺലൈൻ ലോട്ടറി സക്രാച്ച് ചെയ്യുമ്പോൾ കാണിക്കുന്ന സമ്മാനം ലഭിക്കുമെന്ന് പറഞ്ഞ് നടത്തുന്ന തട്ടിപ്പും ശക്തമാണ്. സമ്മാനം അരലക്ഷത്തിന് മുകളിൽ കാണിച്ച് ഇതിനുള്ള പ്രൊസസിങ് ചാർജ്, മുൻകൂർ നികുതി തുടങ്ങിയ പേരുകളിലാണ് പണം തട്ടുന്നത്. ഇത്തരത്തിൽ തട്ടിപ്പിന് വിധേയമാവുന്ന പലരും ഞങ്ങൾ കബളിക്കപ്പെട്ടെന്ന് മനസ്സിലാവുന്നത് ലോട്ടറി ഓഫീസുകളിൽ എത്തുമ്പോഴാണ്. ചില ഏജൻസികളും തട്ടിപ്പിന് കൂട്ടുനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ളള 22 ഏജൻസികളുടെ ലൈസൻസാണ് ലോട്ടറി വകുപ്പ് റദ്ദാക്കിയത്

പേപ്പർ ലോട്ടറി മാത്രമാണ് സംസ്ഥാന സർക്കാറിനുള്ളത്.
പേപ്പർ ലോട്ടറി മാത്രമാണ് സംസ്ഥാന സർക്കാറിനുള്ളത്. സമ്മാനത്തുക ലഭിക്കണമെങ്കിൽ ഒർജിനൽ ടിക്കറ്റ് ഹാജരാക്കുകയും വേണം. ഒറ്രനമ്പർ തട്ടിപ്പിന് മൊബൈൽ ആപ്പ് തയ്യാറാക്കിയ എൻജിനീയറിംഗ് ബിരുദധാരിയായ മലപ്പുറം സ്വദേശി ഷഹിൽ (25),തിരൂർ സ്വദേശി അഹമ്മദ് ഷാഫി (36), തൃപ്രങ്ങോട് അബ്ദുൾ ഗഫൂർ (43) എന്നിവരെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications