Kerala Bus Strike: കേരളത്തില്‍ നാളേയും മറ്റന്നാളും സ്വകാര്യ ബസുകള്‍ ഓടില്ല! 22 ന് അനിശ്ചിതകാല സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസ് ഉടമകളുമായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സൂചനാ സമരമാണ് നാളെ നടക്കുന്നത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തുടര്‍ചര്‍ച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും എന്നാണ് ബസുടമകള്‍ പറയുന്നത്.
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടുക, വ്യാജ കണ്സെഷന് കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി വാഹനങ്ങള്‍ തടങ്ങ് എംവിഡി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ ഈ മാസം 22-ാം തിയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

പ്രവര്‍ത്തന ചെലവിലെ വര്‍ധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും മൂലം സ്വകാര്യ ബസ് മേഖല വളരെയേറെ പ്രതിസന്ധിയിലാണ് എന്ന് ബസുടമകള്‍ പറയുന്നത്. ബസുകളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞു കൊണ്ടിരിക്കുകയാണ് എന്നും സംസ്ഥാനത്ത് 32,000 ത്തോളം ബസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 8000 ത്തോളം ബസുകള്‍ മാത്രമാണുള്ളത് എന്നും ഉടമകള്‍ പറയുന്നു.
'സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരു വിധത്തിലുള്ള ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുന്നില്ല. കെ എസ് ആര് ടി സിയുടെ രക്ഷകരായി മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഗതാഗത മന്ത്രി ചര്‍ച്ചക്ക് തയാറാകുന്നില്ല. ഏകപക്ഷീയമായാണ് പല കാര്യങ്ങളും ചെയ്യുന്നത്,' ബസുടമകള്‍ ആരോപിച്ചു. അശാസ്ത്രീയ നിബന്ധനകളാണ് സ്വകാര്യ ബസുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്നും ഉടമകള്‍ കുറ്റപ്പെടുത്തുന്നു.
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതുമൂലം തൊഴിലാളികളെ കിട്ടാനില്ല. ഈ തീരുമാനം പിന്‍വലിക്കണം എന്നും ഗതാഗതമന്ത്രി കെ എസ് ആര് ടി സിയുടെ മാത്രം മന്ത്രിയല്ല എന്നും സ്വകാര്യ ബസുകളെ കൂടി പരിഗണിക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. അതേസമയം സാധാരണ യാത്രക്കാരുടെ നിരക്ക് വര്‍ധന എന്ന ആവശ്യം തങ്ങള്‍ ഉന്നയിക്കുന്നില്ല എന്നും ഉടമകള്‍ വ്യക്തമാക്കി.
എന്നാല്‍ 14 വര്‍ഷമായി തുടരുന്ന വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഒരു രൂപ എന്നത് മാറ്റണം. ജസ്റ്റിസ് രാമചന്ദ്രന് കമീഷന് റിപ്പോര്‍ട്ട് അനുസരിച്ച് 50 ശതമാനമായി വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് നിശ്ചയിക്കണം എന്നും കണ്സഷന് കൊടുക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കണം എന്നും ഉടമകള്‍ ആവശ്യപ്പെടുന്നു. ബസുടമകളില്‍നിന്ന് അന്യായമായി അമിതമായ പിഴ ഇ-ചലാന്‍ വഴി ഈടാക്കുന്നുണ്ട്.
ഇത്തരം നടപടികള്‍ അവസാനിപ്പിക്കണം, ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന ജി പി എസ്, സ്പീഡ് ഗവേണര്‍, സെന്‍സര്‍ കാമറ തുടങ്ങിയ അശാസ്ത്രീയ തീരുമാനങ്ങള്‍ ഒഴിവാക്കണം എന്നും ബസുടമകള്‍ പറയുന്നു. അതേസമയം ജൂലൈ ഒമ്പതിന് നടക്കുന്ന ദേശീയ പണിമുടക്കിലും പങ്കെടുക്കുന്നതിനാല്‍ നാളേയും മറ്റന്നാളും സംസ്ഥാനത്തെ ബസ് ഗതാഗതം പൂര്‍ണമായും സ്തംഭിക്കും.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications