കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാം എംഎൽഎയെന്ന ബിജെപിയുടെ മോഹം തവിട് പൊടി! പാർട്ടിക്ക് ഇരുട്ടടി നൽകി കുമ്മനം, മത്സരിക്കാനില്ല!

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യമെമ്പാടും രണ്ടാമതും മോദി തരംഗം ആഞ്ഞടിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കൊടുക്കാത്ത സംസ്ഥാനമാണ് കേരളം. അതിന്റെ ക്ഷീണം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് വേണ്ടുവോളമുണ്ട് താനും. അമിത് ഷായ്ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കണമെങ്കില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെങ്കിലും ബിജെപിക്ക് നേട്ടമുണ്ടാക്കിയേ മതിയാകൂ.

വട്ടിയൂര്‍ക്കാവും മഞ്ചേശ്വരവുമാണ് ബിജെപിക്ക് ഇക്കുറി ഏറ്റവും പ്രതീക്ഷയുളള രണ്ട് മണ്ഡലങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും മത്സരിച്ചാല്‍ വിജയം സുനിശ്ചിതമാണ് എന്നാണ് ബിജെപി അണികളും നേതൃത്വവും കണക്ക് കൂട്ടുന്നത്. എന്നാല്‍ വട്ടിയൂര്‍ക്കാവിലെ ബിജെപി നീക്കത്തിന് കുമ്മനം തന്നെ തടയിട്ടിരിക്കുകയാണ്.

തരൂരിനോട് വൻ തോൽവി

തരൂരിനോട് വൻ തോൽവി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം വോട്ട് വര്‍ധിപ്പിക്കാന്‍ ബിജെപിക്കായിട്ടുണ്ട്. ശബരിമല മുന്‍നിര്‍ത്തി വോട്ട് പിടിച്ചതാണ് ബിജെപിക്ക് നേട്ടമായത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് ഒരു ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് കുമ്മനം തോറ്റത്. മിസോറാം ഗവര്‍ണറായ കുമ്മനത്തെ രാജി വെപ്പിച്ചാണ് ആര്‍എസ്എസ് അന്ന് തിരുവനന്തപുരത്ത് കൊണ്ട് വന്ന് മത്സരിപ്പിച്ചത്. എന്നാല്‍ ആ നീക്കം വിജയിച്ചില്ല.

രണ്ടാം എംഎൽഎ ലക്ഷ്യം

രണ്ടാം എംഎൽഎ ലക്ഷ്യം

വന്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ കണക്കുകള്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. മൂവായിരം വോട്ടിന് മാത്രമാണ് ഇവിടെ കുമ്മനം പിറകിലോട്ട് പോയത്. ഇക്കുറി കുമ്മനം ഇറങ്ങിയാല്‍ ബിജെപിക്ക് രണ്ടാമതൊരു എംഎല്‍എയെ കൂടി നിയമസഭയിലേക്ക് എത്തിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കുന്നതിനോട് ആര്‍എസ്എസിന് താല്‍പര്യം ഇല്ല.

കുമ്മനത്തിന് വേണ്ടി മുറവിളി

കുമ്മനത്തിന് വേണ്ടി മുറവിളി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ 1500 എന്ന നിസ്സാര വോട്ടുകള്‍ക്ക് തോറ്റയിടത്ത് കുമ്മനം വന്‍ മാര്‍ജിനില്‍ തോറ്റു എന്നതാണ് ആര്‍എസ്എസിന്റെ താല്‍പര്യം ഇല്ലായ്മയ്ക്കുളള കാരണം. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തൃശൂര്‍ ജില്ലാ കമ്മിറ്റിയും കുമ്മനം വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണം എന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ഈ ആവശ്യം ഉന്നയിക്കാനുളള നീക്കവും നടക്കുന്നു.

നിലപാട് മാറ്റി കുമ്മനം

നിലപാട് മാറ്റി കുമ്മനം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച കുമ്മനം സിപിഎമ്മിന്റെ ടിഎന്‍ സീമയെ മൂന്നാം സ്ഥാനത്തേക്ക് തളളി കെ മുരളീധരന് മുന്നില്‍ രണ്ടാമത് എത്തിയിരുന്നു. 7000ത്തോളം വോട്ടിന്റെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രക്ഷപ്പെടുകയായിരുന്നു മുരളീധരന്‍.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാകും എന്ന് കഴിഞ്ഞ ദിവസം കുമ്മനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് കുമ്മനം നിലപാട് മാറ്റിയിരിക്കുകയാണ്.

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ല

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ല

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മത്സരിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. തന്റെ ബുദ്ധിമുട്ടും അഭിപ്രായവും പാര്‍ട്ടിയെ അറിയിക്കും. താന്‍ നേരത്തെ മത്സരിച്ചിട്ടുളളതാണെന്നും പുതിയ ആളുകള്‍ വരട്ടെ എന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞത് അവരുടെ ആഗ്രഹം ആണെന്നും അതില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

വോട്ട് കച്ചവടം നടത്തി തോൽപ്പിച്ചു

വോട്ട് കച്ചവടം നടത്തി തോൽപ്പിച്ചു

കഴിഞ്ഞ തവണ താന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും ഒത്ത് കളി നടത്തിയാണ് തന്നെ തോല്‍പ്പിച്ചതെന്ന് കുമ്മനം ആരോപിച്ചു. സിപിഎം വട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം നടത്തുകയായിരുന്നു. അക്കാര്യം കെ മുരളീധരന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു. ഇക്കുറി വട്ടിയൂര്‍ക്കാവില്‍ ബിജെപി വിജയ സാധ്യത ഉണ്ടെന്നും ആരാണ് മത്സരിക്കേണ്ടത് എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുന്നത് ബിജെപിയുടെ വിജയസാധ്യതയെ ബാധിക്കില്ലെന്നും കുമ്മനം വ്യക്തമാക്കി.

English summary
Kerala By-Election: Kummanam Rajasekharan not willing to contest from Vattiyoorkkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X