കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാംഎംഎല്‍എ വട്ടിയൂര്‍ക്കാവിലെന്നുറപ്പിച്ച് ബിജെപി; എന്തിനും തയ്യാറെന്നറിയിച്ച് കുമ്മനവും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്തോടെ രാഷ്ട്രീയ പാര്‍ട്ടി കേന്ദ്രങ്ങളിലെല്ലാം തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള് സജീവമായി കഴിഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 5 ല്‍ മൂന്ന് മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമായിരിക്കും നടക്കാന്‍ പോവുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങളിലാണ് മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. മൂന്നും യുഡിഎഫിന്‍റെ സിറ്റിങ് മണ്ഡലമാണെങ്കിലും ആഞ്ഞുപിടിച്ചാല്‍ വിജയം തങ്ങള്‍ക്കൊപ്പം പോരുമെന്ന് എല്‍ഡിഎഫും ബിജെപിയും കണക്ക് കൂട്ടുന്നു. ഇതില്‍ തന്നെ വട്ടിയൂര്‍ക്കാവിലായിരിക്കും സംസ്ഥാന രാഷ്ട്രീയം തന്നെ ഉറ്റുനോക്കാന്‍ പോവുന്ന പോരാട്ടം നടക്കുകയെന്നാണ് വിലയിരുത്തപ്പെടന്നത്. കഴിഞ്ഞ തവണ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സീറ്റില്‍ വിജയമുറപ്പിക്കാന്‍ ബിജെപി ഇത്തവണയും കുമ്മനം രാജശേഖരനെ തന്നെ രംഗത്ത് ഇറക്കിയേക്കുമെന്ന് സൂചന. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

വിജയം ഉറപ്പിക്കുന്നു

വിജയം ഉറപ്പിക്കുന്നു

കെ മുരളീധരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ നിന്ന് വിജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്. കഴിഞ്ഞ തവണ കെ മുരളീധരന് പിന്നില്‍ രണ്ടാമതായിപ്പോയ ബിജെപി ഇത്തവണ വിജയം ഉറപ്പിച്ച് തന്നെയാണ് വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്‍പോട്ട് കൊണ്ടുപോവുന്നത്.

രണ്ടാം എംഎല്‍എ

രണ്ടാം എംഎല്‍എ

വട്ടിയൂര്‍ക്കാവിലൂടെ സംസ്ഥാന നിയമസഭയില്‍ രണ്ടാം എംഎല്‍എയെന്ന സ്വപ്നവും ബിജെപി കാണുന്നു. കുമ്മനം രാജശേഖരനെ തന്നെ വീണ്ടും രംഗത്ത് ഇറക്കിയാല്‍ കഴിഞ്ഞ തവണ യുഡിഎഫ് നേടിയ 7622 വോട്ടുകളുടെ ഭൂരിപക്ഷം മറികടക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കുമ്മനം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മറ്റിയും ആവശ്യപ്പെട്ടിരിക്കുന്നത്.

വിജയ സാധ്യത

വിജയ സാധ്യത

നിലവിലെ സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവില്‍ ഏറ്റവും വിജയ സാധ്യതയുള്ള നേതാവാണ് കുമ്മനം രാജശേഖരനാണെന്നാണ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ ആദ്യപടിയായി പ്രവര്‍ത്തകരുടെ വികാരം തേടിയപ്പോള്‍ കുമ്മനം രാജശേഖരനെയാണ് ഭൂരിപക്ഷം പേരും പിന്തുണച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശായിരുന്നു കഴിഞ്ഞയാഴ്ച്ച മണ്ഡലം കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച അഭിപ്രായം തേടിയത്.

കുമ്മനത്തെ അനുകൂലിച്ചു

കുമ്മനത്തെ അനുകൂലിച്ചു

മണ്ഡലം കമ്മറ്റിയിലെ 26 അംഗങ്ങളില്‍ ഭൂരിപക്ഷം പേരും കുമ്മനത്തെ അനുകൂലിച്ചു. മത്സരിക്കാന്‍ കുമ്മനം തയ്യാറായില്ലെങ്കില്‍ മാത്രം മറ്റ് പേരുകള്‍ ചര്‍ച്ചയ്ക്ക് എടുത്താല്‍ മതിയെന്നായിരുന്നു അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്. കമ്മറ്റിയുടെ അഭിപ്രായം എംടി രമേശ് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാഴ്ച വെച്ച മുന്നേറ്റം കൂടി പരിഗണിക്കുമ്പോള്‍ കുമ്മനം തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത.

പ്രതികരണം

പ്രതികരണം

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി സാധ്യതകള്‍ തള്ളാതെയുള്ള പ്രതികരണമാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കുമ്മനം രാജശേഖരന്‍ നടത്തിയത് എന്നുള്ളതും ശ്രദ്ധേയമാണ്. മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും പഞ്ചായത്ത് മെമ്പറായി മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞാല്‍പ്പോലും താന്‍ മത്സരിക്കുമെന്നായിരുന്നു കുമ്മനത്തിന്‍റെ പ്രതികരണം.

ജനസേവനം തുടരും

ജനസേവനം തുടരും

ജനസേവനമാണ് എന്റെ ചുമതല. ഞാന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ്. മത്സരിക്കണമെന്നില്ല, സ്ഥാനാര്‍ഥിയാകണമെന്നു പോലുമില്ല, തെരഞ്ഞെടുപ്പ് ജയിക്കണമെന്നുമില്ല. പക്ഷേ ജനസേവനം തുടരും. അതു തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലും വളരെ സജീവമായും സക്രിയമായും പ്രവര്‍ത്തിക്കുമെന്നും കുമ്മനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

മിസോറാം ഗവര്‍ണറായിരുന്നു കുമനത്തെ ആ പദവി രാജിവെപ്പിച്ചായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി മത്സരിച്ചത്. ആര്‍എസ്എസിന്‍റെ പ്രത്യേക താല്‍പര്യത്തിലായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുമ്മനത്തിന്‍റെ മടങ്ങിവരവ്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ കഴിയാത്തതില്‍ ആര്‍എസ്എസ് നേതൃത്വത്തിന് നിരാശയുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് രണ്ടാം എംഎല്‍എക്ക് സാധ്യതയുള്ള വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ സ്ഥാനാര്‍ത്ഥി ആവട്ടേയെന്നാണ് ആര്‍എസ്എസിന്‍റേയും നിലപാട്.

മറ്റുപേരുകള്‍

മറ്റുപേരുകള്‍

ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസും ബിജെപിയും നേരത്തെ തന്നെ മണ്ഡലത്തില്‍ തുടങ്ങിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ സജീവമാക്കി നിലനിര്‍ത്തിയ പാര്‍ട്ടി ശക്തമായ ത്രികോണ മത്സരിത്തിലൂടെ വിജയം പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഉറപ്പിക്കുന്നത്. കുമ്മനം ഇല്ലെങ്കില്‍, ജില്ലാ പ്രസിഡന്‍റ് എസ് സുരേഷ് വിവി രാജേഷ്, ജെആര്‍ പത്മകുമാര്‍, പികെ കൃഷ്ണദാസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

 2 സംസ്ഥാനങ്ങളിലും ബിജെപി സീറ്റുകള്‍ തൂത്തുവാരും; കോണ്‍ഗ്രസിന് രക്ഷയില്ല, ആദ്യഘട്ട സര്‍വ്വെ ഫലം 2 സംസ്ഥാനങ്ങളിലും ബിജെപി സീറ്റുകള്‍ തൂത്തുവാരും; കോണ്‍ഗ്രസിന് രക്ഷയില്ല, ആദ്യഘട്ട സര്‍വ്വെ ഫലം

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം; ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോഡ്രവര്‍ മരിച്ചുസിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം; ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോഡ്രവര്‍ മരിച്ചു

English summary
kerala by election - kummanam rajasekharan reaction about vattiyoorkkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X