Get Updates
Get notified of breaking news, exclusive insights, and must-see stories!

വട്ടിയൂർക്കാവിൽ കനത്ത മഴ; പ്രതീക്ഷയർപ്പിച്ച് മുന്നണികൾ, മഴ പോളിങിനെ ബാധിക്കില്ലെന്ന് പ്രതീക്ഷ!

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ കനത്ത മഴ തുടരുന്നു. രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുമ്പോൾ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് വോട്ട‍‍‍ർമാരുടെ വലിയ ഒഴുക്കില്ലെങ്കിലും പോളിങ് ശതമാനത്തെ അതൊന്നും ബാധിക്കില്ലെന്നാണ് പ്രതീക്ഷ. പക്ഷെ ചൂടേറിയ പ്രചാരണം വോട്ടായി എത്തുമെന്നതിൽ മുന്നണികൾക്ക് ആശങ്ക ഒന്നും തന്നയില്ല.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂർക്കാവിൽ മൂന്ന് മുന്നണികൾക്കും വൻ‌ പ്രതീക്ഷയാണ്. സാമുദായിക വികാരങ്ങൾക്ക് അപ്പുറം ചിന്തിക്കുന്ന പ്രബുദ്ധരായ വോട്ടർമാരാണ് വട്ടിയൂർക്കാവിലേത്. ഇത്തരം ചിന്തകൾക്ക് വോട്ടർമാരുടെ മനസിൽ ഇടമില്ല. യുവാക്കളാണഅ ഇത്തവണ തിരഞ്ഞെടുപ്പിന്റെ ഗതി നിർണ്ണയിക്കുന്നത്. അവർ സാമുദായിക ചിന്തക്ക് ഒപ്പം നിൽക്കില്ലെന്ന് ഇടത് സ്ഥാനാർത്ഥി വികെ പ്രശാന്ത് പറഞ്ഞു.

CPM, BJP and Congress

വട്ടിയൂർക്കാവിൽ യുഡിഎഫ് ജയം സുനിശ്ചിതമെന്നായിരുന്നു മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുൻ എംഎൽഎ കെ മുരളീധരന്റെ പ്രതികരണം. . മഴ പോളിംഗിനെ സാധാരണ രീതിയിൽ ബാധിക്കുന്ന നിയോജക മണ്ഡലം ആണെങ്കിലും പോളിംഗ് ശതമാനം കുറയുന്നത് യുഡിഎഫിനെ ബാധിക്കില്ലെന്ന് മുരളീധരൻ ഉറപ്പിച്ച് പറയുന്നു.

മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയത് പതിയെയായിരുന്നു പ്രവർത്തനം തുടങ്ങിയതെങ്കിലും പിന്നീട് ബിജെപി മണ്ഡലത്തിൽ മുന്നേറ്റം നടത്തി. കൊട്ടിക്കലാശത്തിന് ശേഷം ബിജെപി ഒന്നാമതെത്തിയെന്നും സുരേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പക്ഷെ മഴ ആശങ്ക നൽകുന്നുണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി അഡ്വ. സുരേഷ് തുറന്ന് സമ്മതിക്കുന്നു. മഴ ഇത്തരത്തിൽ തുടർന്നു കഴിഞ്ഞാൽ ജനങ്ങൾക്ക് ബൂത്തുകളിലേക്ക് എത്തുന്നതിൽ തടസം ഉണ്ടാകുന്ന സ്ഥിതി ഉണ്ടാകുമെന്നും ഇത് ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
    മഴയിൽ കുതിർന്ന് കേരളത്തിലെ വോട്ടെടുപ്പ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+