വടകര; കുട്ടിച്ചാത്തന്‍ ക്ഷേത്രമുറ്റത്തേക്ക് കേരള മുഖ്യമന്ത്രി എത്തുന്നു
വടകര: ചോര ചുവപ്പായുള്ളവര്‍ക്കൊക്കെ ആരാധാന സ്വാതന്ത്ര്യമുള്ള അപൂര്‍വ്വ ക്ഷേത്രം.മലബാറിലെ പ്രശസ്തമായ കല്ലേരി കുട്ടിച്ചാത്തന്‍റെ നടയിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെത്തുന്നു .
രാജകുമാരന്മാരും മന്ത്രിമാരും അറസ്റ്റില്‍: സൗദി മന്ത്രിസഭയില്‍ അഴിച്ചുപണി
ക്ഷേത്രാരാധനയിലൂടെ സാമൂഹ്യ സേവനം എന്ന സന്ദേശം ഉയര്‍ത്തി നാടിന് മാതൃകയായ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രത്തിന് ഇത് അഭിമാന മുഹൂര്‍ത്തം. നാട് കാത്തിരുന്ന കല്ല്യാണ മണ്ഡപത്തിന്‍റെയും ഓഡിറ്റോറിയത്തിന്‍റെ യും ഉദ്ഘാടനം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും .

പകല്‍ 12ന് ചേരുന്ന പരിപാടിയില്‍ മന്ത്രിമാരും ജനപ്രതിനിധികളും സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ജനസേവനത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്ഷേത്ര ഭരണ സമിതി ഇതിനകം മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് ജനമനസ്സില്‍ ഇടം നേടി. നേര്‍ച്ചയിലും സംഭാവനയിലൂടെയും ലഭിക്കുന്ന തുക ജനോപകാരപ്രഥമായ രീതിയില്‍ ചിലവഴിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത.

മാതൃകാപരമായ ഭരണ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആതുര ശുശ്രൂഷ, സാമൂഹ്യ സേവനം, സമുദായ മൈത്രി, സാംസ്കാരിക ഉന്നമനം എല്ലാവര്‍ക്കും ആരാധന എന്നിവയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ഓര്‍ത്തൂസ് മലബാറിക്കസ് പോലുള്ള റഫറന്‍സ് ഗ്രന്ഥങ്ങളുടെ വിശാലമായ പുസ്തക ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, രോഗികള്‍ക്ക് സഹായം, റേഷന്‍ വാങ്ങാന്‍ കഴിയാത്ത പാവങ്ങള്‍ക്ക് റേഷന്‍ വാങ്ങാനുള്ള സഹായം എന്നിവയും ക്ഷേത്ര കമ്മിറ്റി വര്‍ഷങ്ങളായി നടത്തിവരുന്നു. ആരോഗ്യ രംഗത്തെ സേവനങ്ങളും കമ്മിറ്റിയുടെ പ്രത്യേകതയാണ്.
ആയുര്‍വേദ ഡോക്ടര്‍മാരുടെ പരിശോധനക്ക് കേവലം അഞ്ച് രൂപ മാത്രമാണ് ഫീസ് ഈടാക്കുന്നുള്ളൂ. കൂടാതെ സൌജന്യ നിരക്കില്‍ മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. അലോപ്പതി ഡോക്ടര്‍മരുടെ സേവനവും ലഭ്യമാണ്. ഇതിനായി പതിവായി മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്കായി കടമേരിആര്‍എസി, എംജെ വില്ല്യാപ്പള്ളി, പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളിലെ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കി വരുന്നു.പ്രദേശത്തെ മറ്റ് വിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ക്ഷേത്ര കമ്മിറ്റിയുടെ ഇടപെടലുണ്ട്.
നാനൂറ് പേര്‍ക്ക് ഒന്നിച്ചിരിരുന്ന ഭക്ഷണം കഴിക്കാനാകുന്ന വിശാലമായ ഹാളും അഞ്ഞൂറിലേറെ പേര്‍ക്ക് വിവാഹ ചടങ്ങ് വീക്ഷിക്കാനാകുന്ന ഏസി ഓഡിറ്റോറിയവുമാണ് കല്ല്യാണ മണ്ഡപത്തില്‍ ഒരുക്കിയത്. കൂടാതെ ഡോര്‍മെറ്ററിയും ഫാമിലി റൂമും മിനി കോണ്‍ഫറന്‍സ് ഹാളും മണ്ഡപത്തോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ് സൌകര്യവുമുണ്ട്.
കെ എം അശോകന്‍ പ്രസിഡന്റായും മലയില്‍ രാജന്‍ സെക്രട്ടറിയായും എം സദാനന്ദന്‍ ട്രഷററുമായാണ് കമ്മിറ്റി. ജനാധിപത്യപരമായ രീതിയിലാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.












Click it and Unblock the Notifications