Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ മേഖലയ്‌ക്കെതിരെയുള്ള നടപടി സാധാരണമല്ലെന്ന് പിണറായി; സമരത്തിന് ഉമ്മന്‍ചാണ്ടിയുടെ പിന്തുണ

സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നും ഇവയെ തകര്‍ക്കുന്ന സമീപനം എന്ത് വില കൊടുത്തും തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരുവനന്തപുരം: സഹകരണ മേഖലയ്‌ക്കെതിരെയുള്ള നടപടികള്‍ സാധാരണമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപടി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ അസ്ഥിരമാക്കുന്ന ഒന്നിനോടും യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടക്കുന്ന് സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അസേമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നു. വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. സര്‍ക്കാര്‍ നടത്തുന്ന സമരപരിപാടികള്‍ക്ക് യുഡിഎഫ് സര്‍വ്വ പിന്തുണയും അറിയിച്ചിട്ടുണ്ട്.ബിജെപിയെയും ക്ഷണിക്കും.

 തടയും

തടയും

സഹകരണ പ്രസ്ഥാനങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണെന്നും ഇവയെ തകര്‍ക്കുന്ന സമീപനം എന്ത് വില കൊടുത്തും തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 കള്ളപ്പണത്തിന്‍റെ കേന്ദ്രമല്ല

കള്ളപ്പണത്തിന്‍റെ കേന്ദ്രമല്ല

പരിധി വിട്ട നിലപാടാണ് കേന്ദ്രവും റിസര്‍വ് ബാങ്കും സഹകരണ മേഖലയ്‌ക്കെതിരെ എടുക്കുന്നത്. കേരളത്തിന്റെ സഹകരണ മേഖല കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളല്ലെന്നും പിണറായി വ്യക്തമാക്കി.

 സത്യാഗ്രഹം

സത്യാഗ്രഹം

നാടിന്റെ പൊതുവികാരം പ്രകടിപ്പിക്കേണ്ടതിനാലാണ് ആദ്യപടിയെന്ന നിലയില്‍ മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും റിസര്‍വ് ബാങ്കിന് മുന്നില്‍ സത്യാഗ്രഹമിരിക്കുന്നത്. 21ന് ഉച്ചയ്ക്കുശേഷം മൂന്നിന് സര്‍വകക്ഷിയോഗം വിളിക്കും. ബിജെപിയെയും ക്ഷണിക്കും.

 എല്‍ഡിഎഫ് നേതാക്കള്‍

എല്‍ഡിഎഫ് നേതാക്കള്‍

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

 ആദ്യ മുന്നേറ്റം

ആദ്യ മുന്നേറ്റം

കേന്ദ്രസര്‍ക്കാരിന്റെ തുഗ്ലക് പരിഷ്‌കാരത്തിനെതിരായി രാജ്യത്ത് ആദ്യമായുണ്ടാകുന്ന മുന്നേറ്റമാണ് തിരുവനന്തപുരത്ത് റിസര്‍വ്വ് ബാങ്ക് ഓഫീസിനു മുന്നില്‍ നടക്കുന്നതെതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+