കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ വധക്കേസ് അന്വേഷണ സംഘത്തെ പിണറായി സര്‍ക്കാര്‍ മാറ്റി; ബി സന്ധ്യ അന്വേഷിക്കും

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ജിഷ വധക്കേസ് അന്വേഷണത്തില്‍ ഇടപെട്ടു. ഇതുവരെയായി പ്രതിയെ കണ്ടെത്താന്‍ കഴിയാതിരുന്ന സംഘത്തെ മാറ്റി എഡിജിപി ബി സന്ധ്യയെയാണ് അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജിഷയുടെ വീടുപണി 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി താമസയോഗ്യമാക്കും. ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

jisha

തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ് സര്‍ക്കാരിനെ ഏറെ വിവാദത്തിലാക്കിയ സംഭവമാണ് പെരുമ്പാവൂര്‍ സ്വദേശി ജിഷയുടെ കൊലപാതകം. സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന പ്രചാരണത്തിന് ഇത് ശക്തികൂട്ടി. ജിഷ കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതും യുഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തിയിരുന്നു.

ജിഷ വധക്കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനാല്‍ സിപിഎമ്മിന്റെ പെരുമ്പാവൂര്‍ എംഎല്‍എ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തു. തനിക്കെതിരെ ജിഷയുടെ അമ്മയുടെ ആരോപണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാട്‌സ് ആപ് വഴിയും മറ്റും വ്യാപകമായി പ്രചരിപ്പിച്ചതാണ് തോല്‍വിക്കിടയാക്കിയതെന്നാണ് പെരുമ്പാവൂര്‍ എംഎല്‍എ ആയി സാജുപോള്‍ പിന്നീട് പറഞ്ഞത്.

English summary
Kerala CM Pinarayi Vijayan begins work, top cop Sandhya into Jisha probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X