• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാലാ ഉപതിരഞ്ഞെടുപ്പ്; സമവായ ചർ‌ച്ച നടക്കുന്നില്ല, സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നു...

തൊടുപുഴ: പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ കുറിച്ച് നിലവിൽ‌ ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് പിജെ ജോസഫ്. ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കായി അന്വേ,ണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊതു സമ്മതനായ സ്ഥാനാർത്ഥിയെ നിർത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൂട്ടായ ചർച്ചയിലൂടെയായിരിക്കും സ്ഥാനാർത്ഥിയെ നിർണ്ണയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കെവിൻ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പേർക്ക് ഇരട്ട ജീവപര്യന്തം!

എന്നാൽ പാലാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് നിഷ ജോസ് കെ മാണി പ്രതികരിക്കാതെ മാറി നിന്നു. പാർട്ടി നിർബന്ധിച്ചാൽ സ്ഥാനാർത്ഥിയാകുമോ എന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നാണ് അവർ‌ മറുപടി നൽകിയത്. അതേസമയം ജോസ് കെ മാണിയുടെ ചെയർമാൻ തിരഞ്ഞെടുപ്പിൻ മേലുള്ള വിധി കട്ടപ്പന സബ്കോടതി നീട്ടിവെച്ചതോടെ നിലവിലെ സ്റ്റേ തുടരുമെന്ന് പിജെ ജോസഫ് പറഞ്ഞു.

കേരളകോൺഗ്രസിന് മുന്നറിയിപ്പ്

കേരളകോൺഗ്രസിന് മുന്നറിയിപ്പ്

ഉപതെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും തര്‍ക്കം തുടരുന്ന കേരളാ കോൺഗ്രസ് വിഭാഗങ്ങൾക്ക് മുന്നറിയിപ്പുമായി യുഡിഎഫ് നേതൃത്വം രംഗക്ക വന്നിരുന്നു. പരസ്പരം പോരടിച്ച് വിജയസാധ്യക്ക് മങ്ങലേൽപ്പിക്കരുത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം സമവായം ഉണ്ടാക്കിയേ മതിയാകു. രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് യുഡിഎഫ് നേതാക്കളുടെ യോഗം നിര്‍ദ്ദേശിച്ചത്.

യുഡിഎഫ് നേതാക്കളുടെ നിർദേശം

യുഡിഎഫ് നേതാക്കളുടെ നിർദേശം

കോൺഗ്രസിലെ മുതിർ‌ന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് കേരള കോൺഗ്രസിന്റെ ഇരു വിഭാഗങ്ങളെയും പ്രത്യേകമായി കണ്ടിരുന്നു. യുഡിഎഫ് നേതാക്കളുടെ നിർദേശം പാലിക്കാൻ കേരള കോൺഗ്രസിന്റെ ഇരു വിഭാഗങ്ങളും തയ്യാറായെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

വൻ ഭൂരിപക്ഷത്തോടെ വിജയിക്കും

വൻ ഭൂരിപക്ഷത്തോടെ വിജയിക്കും

പാലായിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കുമെന്നാണ് എല്ലാ ഘടകകക്ഷികളുടെയും വിലയിരുത്തൽ. തിരഞ്ഞെടുപ്പ് മേൽനോട്ടത്തിനായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ അധ്യക്ഷനായ ഒമ്പതംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വിഡി സതീശൻ, വികെ ഇബ്രാഹിം കുഞ്ഞ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, ഷിബി ബേബി ജോൺ, ജോണി നെല്ലൂർ, ലിപി ജോൺ, ജി ദേവരാജൻ, ജോൺ ജോൺ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

അതൃപ്തി അറിയിച്ചു

അതൃപ്തി അറിയിച്ചു

സ്ഥാനാര്‍ത്ഥികളുടെ പട്ടിക രണ്ടു വിഭാഗത്തിനും പ്രത്യേകം പ്രത്യേകം തയ്യാറാക്കാം. വിജയസാധ്യത നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയും ചെയ്യാം. പക്ഷെ അക്കാര്യത്തിൽ രണ്ട് കക്ഷികളും സമവായത്തിലെത്തിയില്ലെങ്കിൽ പ്രശ്നത്തിൽ കോൺഗ്രസ് ഇടപെടും എന്നാണ് മുന്നറിയിപ്പ്. പരസ്പരം തര്‍ക്കിച്ച് നിന്ന് പാലാ മണ്ഡലത്തിലെ മേൽക്കൈ നഷ്ടപ്പെടുത്തുന്നതിനെ അതൃപ്തിയും യുഡിഎഫ് നേതാക്കൾ ഇരു വിഭാഗത്തെയും അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ.

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസഫ്

സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസഫ്

തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി തമ്മിൽ തല്ല് അനുവദിക്കാനാകില്ലെന്ന് നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ പിജെ ജോസഫും ജോസ് കെ മാണിയും നിലപാടിൽ അയവുവരുത്തുമെന്ന വിശ്വാസമാണ് യുഡിഎഫ് നേതൃത്വത്തിന് ഉള്ളത്. സ്ഥാനാര്‍ത്ഥിത്വം ജോസഫ് വിഭാഗം അവകാശപ്പെടാനിടയില്ല. പക്ഷെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം വേണമെന്ന് പിജെ ജോസഫ് വാദിച്ചേക്കും.

ചിഹ്നവും വിപ്പും

ചിഹ്നവും വിപ്പും

കെഎം മാണിയുടെ മരണത്തോടെ ഇരുവഴിപിരിഞ്ഞ കേരള കോണ്‍ഗ്രസിന് പാലായില്‍ ജീവന്‍മരണ പോരാട്ടമാണ് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ്. പാലായിൽ സ്ഥാനാർഥി സംബന്ധിച്ച തർക്കത്തിനില്ലെന്നു പിജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചിഹ്നവും വിപ്പും താൻ അനുവദിക്കുമെന്ന വാശിയിലാണ് പിജെ ജോസഫ്.

കടുത്ത നിലപാട്...

കടുത്ത നിലപാട്...

കടുത്ത നിലപാടിലേക്ക് ഇരുപക്ഷവും പോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. അങ്ങനെയുണ്ടായാല്‍ മധ്യകേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭരണം ഉൾപ്പെടെ പ്രതിസന്ധിയിലാകും. തർക്കങ്ങൾ നിലനിൽക്കുമ്പോഴും നിഷ ജോസ് കെ മാണിയുടെ പേരാണ് ഉയർന്ന് കേൾക്കുന്നത്. എന്നാൽ നിഷയുടെ സ്ഥാനാർത്ഥിത്വം നിഷേധിച്ച് പിജെ ജോസഫ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

English summary
Kerala Congress is in search of a good candidate says PJ Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X