Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന് പഠിക്കാന്‍ ജോസിന്റെ കേരള കോണ്‍ഗ്രസ് എം! ഇനി ലെവി പിരിക്കും... കേഡര്‍ പാര്‍ട്ടിയാകും

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നാണ് കേരള കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടത്. പിന്നീട് വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന ഒരു സംവിധാനമായി കേരളത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ മാറി.

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ചിത്രങ്ങൾ

ഇന്ന് കേരളത്തിലെ ഏറ്റവും ശക്തമായ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് എം ആണ്. ഇതുവരെയുള്ള പ്രവര്‍ത്തന ശൈലികള്‍ മാറ്റുന്നതിനാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം ഒരുങ്ങുന്നത്. ഇടതുപക്ഷത്തേക്ക് ചേക്കേറിയ ജോസ് കെ മാണിയുടെ പാര്‍ട്ടി ഇടതുപാര്‍ട്ടികളുടെ ലൈനില്‍ കേഡര്‍ സംവിധാനത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്. വിശദാംശങ്ങളും വിലയിരുത്തലുകളും...

ഇടതുപക്ഷത്ത്

ഇടതുപക്ഷത്ത്

പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും യുഡിഎഫ് സംവിധാനം പിജെ ജോസഫിനൊപ്പം നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ആയിരുന്നു ജോസ് കെ മാണിയും കൂട്ടരും യുഡിഎഫ് വിട്ടത്. മുതിര്‍ന്ന നേതാക്കളില്‍ വലിയൊരു വിഭാഗവും ജോസഫിന്റെ കൂടെ ആയിരുന്നെങ്കിലും പാര്‍ട്ടിയുടെ പേരും ചിഹ്നവും ലഭിച്ചത് ജോസിനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിന്റെ ഭാഗമാവുകയും തിരഞ്ഞെടുപ്പില്‍ ശക്തിപ്രകടിപ്പിക്കുകയും ചെയ്തു.

പാര്‍ട്ടി ശക്തിപ്പെടുത്താന്‍

പാര്‍ട്ടി ശക്തിപ്പെടുത്താന്‍

കേരള കോണ്‍ഗ്രസ്സുകളില്‍ ഏറ്റവും ശക്തരെങ്കിലും ഇനിയുള്ള കാലം ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ മതിയാവില്ലെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടിയെ വളര്‍ത്താനും ശക്തിപ്പെടുത്താനും ഉള്ള പുതിയ വഴികള്‍ തേടുകയാണ് കേരള കോണ്‍ഗ്രസ് എം.

കേഡര്‍ സംവിധാനം

കേഡര്‍ സംവിധാനം

കമ്യൂണിസ്റ്റ് പാര്‍ട്ടുകളുടെ മാതൃകയില്‍ കേഡര്‍ സംവിധാനത്തിലേക്ക് കേരള കോണ്‍ഗ്രസ് എമ്മിനെ മാറ്റുക എന്നതും ലക്ഷ്യം വക്കുന്നുണ്ട്. വലിയ പ്രതിസന്ധികള്‍ വന്നാലും കേഡര്‍ സംവിധാനം പാര്‍ട്ടി നിലനില്‍പിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

പാര്‍ട്ടി ലെവി

പാര്‍ട്ടി ലെവി

പാര്‍ട്ടി അംഗങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്താനാണ് പ്രാഥിമക നീക്കം. പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും ബോര്‍ഡുകളിലേയും കോര്‍പ്പറേഷനുകളിലേയും, തദ്ദേശ സ്ഥാപനങ്ങളിലേയും പദവിയ്ക്ക് അനുസരിച്ചായിരിക്കും ലെവി ഏര്‍പ്പെടുത്തുക. സാധാരണ അംഗങ്ങള്‍ക്ക് ലെവി ഏര്‍പ്പെടുത്തുമോ എന്നതില്‍ വ്യക്തതയില്ല.

അംഗത്വം പലവിധത്തില്‍

അംഗത്വം പലവിധത്തില്‍

പാര്‍ട്ടി അംഗത്വം ഓണ്‍ലൈന്‍ വഴിയും നല്‍കാനുള്ള സംവിധാനങ്ങളെ കുറിച്ചും ആലോചിക്കുന്നുണ്ട്. പാര്‍ട്ടി അംഗങ്ങളെ രണ്ട് തരത്തില്‍ തരംതിരിക്കാനുള്ള പദ്ധതിയും ഉണ്ട്. സാധാരണ അംഗത്വം കൂടാതെ സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കായി പ്രത്യേക അംഗത്വവും നല്‍കുന്നതിനെ കുറിച്ച് കേരള കോണ്‍ഗ്രസ് എം ആലോചിക്കുന്നുണ്ട്.

ജോസിന്റെ വിധി

ജോസിന്റെ വിധി

യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്തി എല്‍ഡിഎഫില്‍ എത്തിച്ചത് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ആയിരുന്നു. രണ്ട് തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി സംവിധാനം ചലിപ്പിച്ചതും ജോസ് കെ മാണി തന്നെ. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ പാലായില്‍ മാണി സി കാപ്പനോട് ദയനീയമായി പരാജയപ്പെട്ടു. ജയിച്ചിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ഉറപ്പായിരുന്നു.

പാര്‍ട്ടി പിടിക്കാനുള്ള നീക്കം

പാര്‍ട്ടി പിടിക്കാനുള്ള നീക്കം

ജോസിന്റെ പരാജയത്തോടെ കേരള കോണ്‍ഗ്രസ് എമ്മില്‍ നേതൃത്വപ്രശ്‌നം ഉടലെടുത്തിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. നിലവില്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ കേരള കോണ്‍ഗ്രസ് എം പ്രതിനിധിയയായ മന്ത്രികൂടിയാണ് റോഷി അഗസ്റ്റിന്‍.

സംവിധാനം ശക്തമാക്കിയാല്‍

സംവിധാനം ശക്തമാക്കിയാല്‍

ഇടത് പാര്‍ട്ടികളെ പോലെ, പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തിയാല്‍ മറ്റ് ചില ഗുണങ്ങളും ഉണ്ട്. സര്‍ക്കാരിലേയും മറ്റ് കോര്‍പ്പറേഷന്‍, ബോര്‍ഡുകളിലേയും പ്രതിനിധികളെ പാര്‍ട്ടി നിയന്ത്രണത്തില്‍ കൊണ്ടുവരാം എന്നതാണ് അത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജോസ് കെ മാണിയെ സംബന്ധിച്ച് അത് ഏറെ നിര്‍ണായകവും ആണ്.

Recommended Video

cmsvideo
    Dharmajan was a big failure; allegations baseless, say congress leaders
    എത്രത്തോളം സാധ്യമാകും

    എത്രത്തോളം സാധ്യമാകും

    കേരള കോണ്‍ഗ്രസ് എമ്മിനെ പോലെയുള്ള ഒരു പാര്‍ട്ടിയില്‍ കേഡര്‍ സംവിധാനങ്ങള്‍ കൊണ്ടുവരിക എത്രത്തോളം പ്രായോഗികമാണ് എന്നതും ചര്‍ച്ചാവിഷയം ആണ്. കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിളര്‍പ്പിന്റെയും ലയനങ്ങളുടേയും ചരിത്രം തന്നെ ഇത് എത്ര വലിയ വെല്ലുവിളിയാണെന്ന് തെളിയിക്കുന്നുണ്ട്.

    രജനി ഭരദ്വാജിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+