കേരള കോൺഗ്രസിന് അങ്ങനെ ഉറച്ച നിലപാടൊന്നുമില്ല! ഇത്തവണ പിന്തുണയും വോട്ടും ബിജെപിക്ക്,സംഭവം കോട്ടയത്ത്

  • By: Afeef
Subscribe to Oneindia Malayalam

കോട്ടയം: മുത്തോലി പഞ്ചായത്തിൽ കേരള കോൺഗ്രസ് പിന്തുണയോടെ ബിജെപി അംഗത്തിന് വിജയം. യുഡിഎഫ് ഭൂരിപക്ഷ പഞ്ചായത്തായ മുത്തോലിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കേരള കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ ബിജെപി അംഗം വിജയിച്ചത്.

മകനും മരുമകളും മാണിയെ ഉറക്കിയില്ല!തീരുമാനം അട്ടിമറിച്ചതും അവർ!ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിസി

ഒരു വർഷം കൊണ്ട് ഗീതാഗോപിക്ക് ഇത്രയധികം സ്വർണ്ണം എവിടെനിന്ന്?കൈവശമുണ്ടായിരുന്നത് 80ഗ്രാം മാത്രം!

പാർട്ടിയുടെ വിപ്പ് ലംഘിച്ചാണ് കേരള കോൺഗ്രസ് അംഗം ബിജെപി അംഗത്തിന് വോട്ട് ചെയ്തത്. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി അംഗത്തിന് വോട്ട് ചെയ്യരുതെന്നായിരുന്നു പാർട്ടി നിർദേശം. സ്വതന്ത്ര അംഗത്തിന് വോട്ട് ചെയ്യാനാണ് പാർട്ടി വിപ്പ് നൽകിയത്.

bjpandkcm

എന്നാൽ പാർട്ടി നൽകിയ വിപ്പ് ലംഘിച്ചാണ് കേരള കോൺഗ്രസ് അംഗം ബിജെപിക്ക് വോട്ട് ചെയ്തത്. കേരള കോൺഗ്രസ് പിന്തുണയോടെ ബിജെപി അംഗം സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി വിജയിച്ചു. നേരത്തെ, കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ് വിജയിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. എന്നാൽ പത്തനംതിട്ടയിലെ ഒരു പഞ്ചായത്തിൽ കേരള കോൺഗ്രസ് പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്.

English summary
kerala congress member supports bjp candidate in kottayam.
Please Wait while comments are loading...