മാണി എൽഡിഎഫിലേക്ക്? സിപിഎം വീണ്ടും പിന്തുണച്ചു, ഇത്തവണ പാലായിൽ!!

  • By: Akshay
Subscribe to Oneindia Malayalam

കോട്ടയം: വീണ്ടും കേരള കോൺഗ്രസ് മാണി വിഭാഗത്തിനെ പിന്തുണച്ച് സിപിഎം. പാലാ മണ്ഡലത്തിലെ കരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് സിപിഎമ്മിന്റെ പിന്തുണയോടെ കേരള കോൺഗ്രസ് എം വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വിഎം ഓമനയെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി റാണി ജോസഫാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റ് പദവി ആദ്യ ഒന്നരവര്‍ഷം കേരള കോണ്‍ഗ്രസിനും പിന്നീട് രണ്ടര വര്‍ഷം കോണ്‍ഗ്രസിനും അടുത്ത ഒരു വര്‍ഷം കേരള കോണ്‍ഗ്രസിനും എന്നിങ്ങനെയായിരുന്നു ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടയായിരുന്നത്. ഈ ധാരണയനുസരിച്ച് കേരള കോണ്‍ഗ്രസിലെ ആനിയമ്മ ജോസ് ആദ്യം പ്രസിഡന്റായി. ധാരണയുടെ കാലാവധി അവസാനിച്ച് രണ്ട് മാസത്തിന് ശേഷം ഇവര്‍ പ്രസിഡന്റ് സ്ഥാനം രാജി വെച്ചു. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

പഞ്ചായത്തിൽ 15 അംഗങ്ങൾ

പഞ്ചായത്തിൽ 15 അംഗങ്ങൾ

15 അംഗ ഗ്രാമപ്പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് ആറും കോണ്‍ഗ്രസിന് നാലും, സിപിഐഎമ്മിന് മൂന്നും സിപിഐക്ക് രണ്ടും അംഗങ്ങളാണുള്ളത്.

കോൺഗ്രസ് ധാരണ ലംഘിച്ചു

കോൺഗ്രസ് ധാരണ ലംഘിച്ചു

കോണ്‍ഗ്രസിലെ എന്‍.സുരേഷാണ് നിലവില്‍ വൈസ് പ്രസിഡന്റ്. അധികാരം പങ്കിടുന്നത് സംബന്ധിച്ച ധാരണ കോണ്‍ഗ്രസ് ലംഘിച്ചതിനാലാണ് കേരള കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

കേരള കോൺഗ്രസിനെതിരെ കോൺഗ്രസ്

കേരള കോൺഗ്രസിനെതിരെ കോൺഗ്രസ്

എന്നാല്‍ ധാരണ ലംഘിച്ചത് കേരള കോണ്‍ഗ്രസാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ധാരണ പ്രകാരമുള്ള ഒന്നരവര്‍ഷം കഴിഞ്ഞിട്ടും രാജിവെച്ച് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കേരള കോണ്‍ഗ്രസ് തയാറായില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

സിപിഎമ്മുമായി ധാരണയുണ്ടാക്കി

സിപിഎമ്മുമായി ധാരണയുണ്ടാക്കി

പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് കൈമാറാതെ സിപിഎമ്മുമായി ധാരണയുണ്ടാക്കി. ആനിയമ്മ ജോസിനെ രാജിവെപ്പിച്ച് കോണ്‍ഗ്രസിന് കൈമാറേണ്ട പ്രസിഡന്റ് സ്ഥാനം മറ്റൊരു കേരള കോണ്‍ഗ്രസ് അംഗത്തിന് നല്‍കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് പറയുന്നു.

വഞ്ചനാപരമായ നിലപാടെന്ന് കോൺഗ്രസ്

വഞ്ചനാപരമായ നിലപാടെന്ന് കോൺഗ്രസ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടത്തിയ വഞ്ചനാപരമായ നിലപാടാണ് കേരള കോണ്‍ഗ്രസ് ഇപ്പോഴും പുലര്‍ത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് കുറ്റപ്പെടുത്തി.

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്

നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിനെ സിപിഎം പിന്തുണച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന അട്ടിമറി നീക്കത്തിലൂടെ സിപിഎം പിന്തുണ ഉറപ്പിച്ച കേരള കോണ്‍ഗ്രസ് ഭരണം നേടിയെടുക്കുകയായിരുന്നു.

English summary
Kerala Congress won election with the support of CPM
Please Wait while comments are loading...